Activate your premium subscription today
മെൽബൺ ∙ ഡീൻസൈഡിലെ ദുർഗ്ഗാ ക്ഷേത്രത്തിൽ മനോജ് വി നമ്പൂതിരിയുടെയും ടെംപിൾസ്റ്റോവ് മെമ്മോറിയൽ ഹാളിൽ ജീവാനന്ദ സ്വാമിയുടെയും കാർമികത്വത്തിൽ ഓഗസ്റ്റ് 4 ഞായറാഴ്ച കർക്കടക വാവ് ബലി ചടങ്ങുകൾ നടന്നു. മെൽബണിലെ കേരള ഹിന്ദു സൊസൈറ്റിയുടെ (കെഎച്ച്എസ്എം) ആഭിമുഖ്യത്തിൽ നടത്തിയകർക്കടക വാവ് ബലി / പിതൃ തർപ്പണ ചടങ്ങിൽ
ശ്രീകൃഷ്ണപുരം ∙ കരിമ്പുഴ ആറ്റാശ്ശേരി കരിമ്പനവരമ്പ് ഒടുവൻപറമ്പിൽ ദേവാനന്ദന്റെയും സുരേന്ദ്രന്റെയും ഷെൽഫിൽ ശ്രീകൃഷ്ണ വിഗ്രഹത്തിനു സമീപം സൂഫിവര്യനായ ബീരാൻ ഔലിയയുടെ നേർച്ചപ്പെട്ടി കാണാം. ബീരാൻ ഔലിയയുടെ സ്മരണയിൽ പതിവു തെറ്റാതെ ഇക്കുറിയും ഈ സഹോദരങ്ങൾ കർക്കടകവാവു ദിനത്തിൽ വാവുസദ്യ ഒരുക്കി. 50 വർഷത്തിലേറെ
തിരുവനന്തപുരം∙ പിതൃപരമ്പരയുടെ മോക്ഷ പ്രാപ്തിക്കായി പുണ്യസ്നാന ഘട്ടങ്ങളിൽ വ്രതശുദ്ധിയോടെ ബലിയർപ്പിച്ച് പിൻമുറക്കാർ. ജില്ലയിലെ ക്ഷേത്രങ്ങളിലും കടൽത്തീരങ്ങളിലും താന്ത്രികർ ചൊല്ലിയ മന്ത്രങ്ങൾ ഏറ്റു ചൊല്ലി പിതൃതർപ്പണം നടത്തി. ക്ഷേത്രങ്ങളിൽ കൂട്ടനമസ്കാരവും തിലഹോമവും പിതൃപൂജയും നടത്തി പൂർവികരുടെ ആത്മാവിനെ
വർക്കല∙ പിതൃപരമ്പരയുടെ മോക്ഷപ്രാപ്തിക്കായി പിൻതലമുറ ശ്രാദ്ധമൂട്ടുന്ന കർക്കടകവാവ് ബലിതർപ്പണത്തിനു പാപനാശത്തേക്കു പതിനായിരങ്ങളുടെ വരവ് തുടങ്ങി.വെള്ളിയാഴ്ച രാത്രി മുതൽ തന്നെ ജനാർദനസ്വാമി ക്ഷേത്രത്തിലും തീരത്തും ഭക്തജനത്തിന്റെ വരവ് തുടങ്ങി. പുലർച്ചെ മൂന്നു മണിയോടെ ക്ഷേത്രനട തുറന്നതിനു പിന്നാലെ ആരംഭിച്ച
തിരുവനന്തപുരം∙ പിതൃക്കളുടെ ആത്മശാന്തിക്കായി കർക്കടകവാവിന് അനുഷ്ഠിക്കുന്ന പിതൃതർപ്പണ ചടങ്ങ് ശനിയാഴ്ച. ബലിതർപ്പണ ചടങ്ങിനു മുന്നോടിയായി മനസ്സും ശരീരവും വ്രതശുദ്ധമാക്കുന്ന 'ഒരിക്കൽ' ഇന്ന്. ക്ഷേത്രങ്ങളിലും വിവിധ സ്നാന ഘട്ടങ്ങളിലും ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അതേസമയം അമാവാസി രണ്ടു
കൊച്ചി ∙ കർക്കിടക വാവുബലി തർപ്പണത്തിന് എറണാകുളം ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ. മഴ മാറാതെ നിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചു കൊണ്ടുള്ള ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ ബലിതർപ്പണത്തിന് എല്ലാവിധ സുരക്ഷയും ഒരുക്കിയിരിക്കണമെന്ന് ഹൈക്കോടതതി നിർദേശം നൽകിയിട്ടുള്ളതിനാൽ ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് ഒരുക്കങ്ങൾ.
തിരുവനന്തപുരം ∙ കർക്കടക വാവുബലി തർപ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് നഗരത്തിൽ ഇന്ന് രാത്രി പത്തു മുതൽ നാളെ ഉച്ചയ്ക്ക് 12 വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. തിരുവല്ലം ജംക്ഷൻ മുതൽ തിരുവല്ലം എൽപി സ്കൂൾ ജംക്ഷൻ വരെയുള്ള റോഡിൽ ഇരുവശത്തേക്കുമുള്ള വാഹന ഗതാഗതത്തിനും പാർക്കിങ്ങിനും നിയന്ത്രണം ഏർപ്പെടുത്തി.
ശിവഗിരി വർക്കല∙ കർക്കടക വാവിനോട് അനുബന്ധിച്ച് വിവിധ സ്നാന ഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിനു വിപുലമായ ഒരുക്കങ്ങൾ. പിതൃക്കൾക്കു ബലിതർപ്പണത്തിനു ശിവഗിരി മഠത്തിലും ഒരുക്കങ്ങൾ പൂർത്തിയായി. ശനി പുലർച്ചെ മുതൽ സന്യാസിശ്രേഷ്ഠരും ബ്രഹ്മചാരികളും മറ്റു വൈദികരും ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.
കൊച്ചി∙ കര്ക്കിടക വാവിനോട് അനുബന്ധിച്ച് ഓഗസ്റ്റ് 2ന് തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30നും അധിക സർവീസ് ഉണ്ടായിരിക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു. ഓഗസ്റ്റ് 3ന് ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് രാവിലെ 5നും 5.30നും അധിക സർവീസ് ഉണ്ടായിരിക്കും.
വർക്കല∙ പാപനാശത്ത് ബലിതർപ്പണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ. ഇത്തവണ 3ന് പുലർച്ചെ മൂന്നോടെ ജനാർദ്ദനസ്വാമി ക്ഷേത്ര നട തുറക്കുന്ന വേളയിൽ ചടങ്ങുകൾ തുടങ്ങും. അന്നേ ദിവസം വൈകിട്ട് വരെ ബലിയിടാൻ സമയമുണ്ട്. ദേവസ്വം ബലിമണ്ഡപത്തിലും പുറത്തൊരുക്കുന്ന താൽക്കാലിക പന്തലിലുമായി ഏകദേശം 300 പേർക്ക് ഒരേസമയം
Results 1-10 of 138