Activate your premium subscription today
അസുരഗുരു ശുക്രനെ ഉപദേശാർഥം സമീപിച്ചു രാവണൻ. ദേവപ്രീതിക്കായി ഹോമം നടത്താനാണ് ലഭിക്കുന്ന ഉപദേശം. അംഗദന്റെ നേതൃത്വത്തിൽ വാനരപ്പട എങ്ങനെയെല്ലാം ശ്രമിച്ചിട്ടും ഹോമത്തിൽ മുഴുകിയ രാവണന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കാനാകുന്നില്ല.മണ്ഡോദരിയെ അപമാനിക്കുകയേ ഇനി വാനരർക്കു വഴിയുള്ളൂ. ഭാര്യാവിലാപം കേട്ട് രാവണന്റെ ഹോമം മുടങ്ങുന്നു.വേണ്ടപ്പെട്ടവരെയെല്ലാം യമപുരിക്കയച്ച് ഇനി താൻ മാത്രമായി രക്ഷപ്പെടാനില്ലെന്നുറച്ച് അയാൾ വീണ്ടും യുദ്ധക്കളത്തിലേക്ക്. ഇപ്പോഴും എണ്ണമറ്റ സൈനികരുണ്ട് രാവണപക്ഷത്ത്.
രാജാവിനെ സന്തോഷിപ്പിക്കുന്ന ഉപദേശമല്ല കുംഭകർണനു നൽകാനുള്ളത്. തെറ്റുതിരുത്തി ശ്രീരാമനെ ഭജിക്കണമെന്നാണ് ജ്യേഷ്ഠനോടു പറയാനുള്ളത്. പക്ഷേ, ആരു കേൾക്കാൻ! എന്തായാലും ഇനി ജ്യേഷ്ഠനു വേണ്ടി യുദ്ധത്തിനു പുറപ്പെടുക തന്നെ. ക്രോധത്താൽ ജ്വലിച്ചു കൊണ്ട് അദ്ദേഹം ആജ്ഞാപിക്കുന്നത് രാമാദികളെ വധിച്ചു വരാനാണല്ലോ. യുദ്ധഭൂമിയിൽ വിഭീഷണനും കുംഭകർണനും സഹോദരസ്നേഹത്താൽ പരസ്പരം ആശ്ലേഷിക്കുന്നുണ്ട്.
സഹോദരൻ വിഭീഷണന്റെ വാക്കുകളാണ് ഹനൂമാനോടുള്ള രാവണന്റെ കോപത്തിൽ അൽപമെങ്കിലും അയവു വരുത്തിയത്.വാനരർക്കു ശൗര്യാസ്പദമായിട്ടുള്ളത് വാലാണ്. അതിനാൽ ഇവന്റെ വാലിൽ വസ്ത്രം ചുറ്റി തീകൊളുത്തിയ ശേഷം ‘രാത്രിയിൽ വന്ന കള്ളൻ’ എന്നു വാദ്യഘോഷങ്ങളോടെ വിളംബരം ചെയ്ത് എല്ലായിടത്തും കൊണ്ടുനടക്കാനാണ് രാജകൽപന.
കണ്ടു കഴിഞ്ഞാല്‍ ഫ്ലാക്സ് സീഡ്സാണോ എന്ന് ഒരു നിമിഷം ശങ്കിക്കും. ചെടിക്കാണെങ്കില്, കടുകു ചെടിയുടെ അതേ രൂപവും ഭാവവും. സ്മൃതികളിലേക്ക് മറഞ്ഞ നാടന്‍ ആരോഗ്യരഹസ്യങ്ങളുടെ സുവര്‍ണകാലത്ത്, നാടൊട്ടുക്ക് ഓടി നടന്ന ഒരു വിത്താണ് ഇത്. കര്‍ക്കടക കഞ്ഞിയിലും ഇത് ഉപയോഗിച്ചിരുന്നു. ആശാളി വിത്തിനെക്കുറിച്ച് പുതിയ
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ആരണ്യകാണ്ഡത്തിൽ ശ്രീരാമദേവൻ സീതാലക്ഷ്മണസമേതനായി പഞ്ചവടിയിൽ എത്തിച്ചേരുന്നു. ഗൗതമി നദിയിൽ കുളിച്ചു അർഘ്യവും കഴിച്ചു ശ്രീരാമൻ അയോധ്യയിൽ എന്നപോലെ അവിടെ വാഴുന്നു. ലക്ഷ്മണൻ ശ്രീരാമദേവന് ഫലമൂലാദികൾ സമർപ്പിച്ചു ഇരവും പകലും ഉറങ്ങാതെ ചാപബാണങ്ങൾ ധരിച്ചു ഭക്തിപൂർവ്വം ശ്രീരാമദേവനും സീതാദേവിയ്ക്കും കാവൽ നിന്നു.
മഴക്കാലത്തെ കർക്കടക ചികിത്സയെ കുറിച്ചു മലയാളികളോട് പ്രത്യേകം പറയേണ്ട കാര്യമില്ല. കേരളത്തിന്റെ മാത്രം പാരമ്പര്യമായ ഈ ചികിത്സയ്ക്ക് നമ്മുടെ കാലാവസ്ഥയും സംസ്കാരവുമായി വല്ലാത്തൊരു ബന്ധമുണ്ട്. കഠിനമായ ചൂടിനുശേഷം മഴയോടുകൂടിയെത്തുന്ന മാസമാണ് കർക്കടകം. പൊതുവെ ഋതുക്കൾ മാറി വരുമ്പോൾ തന്നെ നമ്മുടെ ശരീത്തിലും
കർക്കടക ചികിത്സയെപ്പറ്റി കേൾക്കാത്തവരുണ്ടോ? ആയുർവേദത്തെ സംബന്ധിച്ചു കർക്കടകം പ്രത്യേക ചികിത്സകളുടെയും പരിചരണത്തിന്റെയും കാലമാണ്. കർക്കടകചികിത്സയെപ്പറ്റി കേൾക്കുകയോ പരീക്ഷിക്കുകയോ ചെയ്യാത്തവർ കുറവ്. ആയുർവേദപ്രകാരം ഔഷധസേവയും ഉഴിച്ചിലും മുതൽ പഞ്ചകർമ ചികിത്സ വരെ കർക്കടകത്തിൽ നടത്താറുണ്ട്.
കർക്കടകത്തിലെ കോരിച്ചൊരിയുന്ന മഴ. കാത്തിരിക്കുന്ന ജനം. അവർക്കു മുന്നിലേക്ക് ചങ്ങലയും കിലുക്കിയെത്തിയ കരിവീരന്മാർ. കനത്ത മഴയേയും കൂസാതെ തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് കർക്കടകം ഒന്നിന് രാവിലെ വെറുതെ വന്നതല്ല ആനകളും ജനങ്ങളും. ആനപ്രേമികൾക്കും ആനകൾക്കും വിരുന്നാകുന്ന ആനയൂട്ടാണ് വേദി. ശർക്കരയും മഞ്ഞൾപ്പൊടിയുമെല്ലാം ചേർത്ത് 500 കിലോഗ്രാം അരിയുടെ ചോറാണ് ഉരുളകളാക്കി എല്ലാ ആനകൾക്കുമായി നൽകിയത്. അവിടെയും തീർന്നില്ല. പൈനാപ്പിൾ, കക്കിരി, തണ്ണിമത്തൻ, പഴം, തുടങ്ങി വിവിധ പഴവർഗങ്ങളും ദഹനത്തിനു പ്രത്യേക ഔഷധക്കൂട്ടുമായി വിഭവസമൃദ്ധമായ ‘സദ്യ’ വേറെയുമുണ്ടായിരുന്നു. 10 പിടിയാനകൾ ഉൾപ്പടെ 61 ആനകൾക്കായിരുന്നു ഊട്ട്. വെറ്ററിനറി ഡോക്ടർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനയ്ക്കു ശേഷമാണ് ആനകളെ ക്ഷേത്രത്തിലേക്കു പ്രവേശിപ്പിച്ചത്. പുലർച്ചെ അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന മഹാഗണപതി ഹോമത്തിനു ശേഷമായിരുന്നു ഊട്ട് ആരംഭിച്ചത്. ഗുരുവായൂർ ലക്ഷ്മിക്ക് ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ നമ്പൂതിരി ആദ്യ ഉരുള നൽകി തുടക്കമിട്ടു. തുടർന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഭക്തജനങ്ങളും ചോറുരുളകൾ നൽകി. ഊട്ട് കഴിഞ്ഞ് ആനകൾ വടക്കുന്നാഥനെ വണങ്ങി കിഴക്കേ ഗോപുരം വഴി പുറത്തേയ്ക്ക്. സെൽഫിയെടുത്തും ചിത്രങ്ങൾ പകർത്തിയും ആനപ്രേമികളും ഭക്തരും ആനയൂട്ട് ഗംഭീരമാക്കുകയും ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകൾക്കുള്ള ഒരു മാസത്തെ സുഖചികിത്സയ്ക്കും ആനയൂട്ടോടെ തുടക്കമാകുകയാണ്. മഴ പെയ്തിട്ടും അണയാതിരുന്ന ആനപ്രേമികളുടെ ആവേശം മലയാള മനോരമ തൃശൂർ ബ്യൂറോ സീനിയർ ഫൊട്ടോഗ്രഫർ വിഷ്ണു വി. നായർ പകർത്തിയപ്പോൾ...
സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് സംക്രമം എന്ന് പറയുന്നത്. സൂര്യൻ 12 മാസം കൊണ്ട് മേടം മുതൽ മീനം വരെയുള്ള 12 രാശിയിലൂടെ കടന്നു പോവുന്നു . അതായത് സൂര്യൻ ഒരു രാശിയിൽ ഒരു മാസം സഞ്ചരിക്കും. ജൂലൈ 16 ചൊവ്വാഴ്ച സൂര്യൻ മിഥുനം രാശിയിൽ നിന്ന് കർക്കടകം രാശിയിലേക്ക്
Results 1-9