രാമായണസംഗീതാമൃതം പതിനേഴാം ദിനം - ലക്ഷ്മണോപദേശം
Mail This Article
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ആരണ്യകാണ്ഡത്തിൽ ശ്രീരാമദേവൻ സീതാലക്ഷ്മണസമേതനായി പഞ്ചവടിയിൽ എത്തിച്ചേരുന്നു. ഗൗതമി നദിയിൽ കുളിച്ചു അർഘ്യവും കഴിച്ചു ശ്രീരാമൻ അയോധ്യയിൽ എന്നപോലെ അവിടെ വാഴുന്നു. ലക്ഷ്മണൻ ശ്രീരാമദേവന് ഫലമൂലാദികൾ സമർപ്പിച്ചു ഇരവും പകലും ഉറങ്ങാതെ ചാപബാണങ്ങൾ ധരിച്ചു ഭക്തിപൂർവ്വം ശ്രീരാമദേവനും സീതാദേവിയ്ക്കും കാവൽ നിന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ലക്ഷ്മണൻ ശ്രീരാമനോട് വിനയാന്വിതനായി മുക്തിമാർഗത്തെ അരുൾചെയ്യുവാൻ അപേക്ഷിക്കുന്നു. തന്റെ അജ്ഞാനം നീങ്ങുംവിധം ജ്ഞാനവിജ്ഞാന ഭക്തിവൈരാഗ്യ ചിഹ്നമെല്ലാം മാനസാനന്ദം വരുന്ന വിധത്തിൽ അരുൾ ചെയ്യുവാൻ അപേക്ഷിക്കുന്നു. ശ്രീരാമദേവൻ ആനന്ദത്തോടുകൂടി അതിഗുഹ്യമായ ലക്ഷ്മണോപദേശം നടത്തുന്നു.
സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ആലാപനം കൃഷ്ണമൂർത്തി രാമനാഥ്. കീബോഡ് പ്രോഗ്രാമിങ് ഓർക്കസ്‌ട്രേഷൻ റിക്കോഡിങ് അനിൽ കൃഷ്ണ.
തയാറാക്കിയത് അനിൽ കൃഷ്ണ