Activate your premium subscription today
മുംബൈ∙ കേരള ക്രിസ്ത്യൻ കൗൺസിലിന്റെ (കെസിസി) ഓണാഘോഷ പരിപാടികൾ ഒക്ടോബർ 6ന് വൈകിട്ട് അന്ധേരി ഗ്യാൻ ആശ്രമ ക്യാംപസിലെ ഇന്ത്യൻ കൾച്ചറൽ ഹാളിൽ വച്ച് നടന്നു. മുംബൈ നോർത്ത് സെൻട്രൽ മണ്ഡലം ലോക്സഭാംഗം വർഷ എക്നാഥ് ഗെയ്ക്വാദ് മുഖ്യാഥിതിയായി. കെസിസി ചെയർമാൻ പി.എം.എബ്രഹാം, സെക്രട്ടറി ജെമു തോമസ്, ട്രഷറർ റെജി ചെറിയാൻ, പ്രോഗ്രാം കൺവീനർ ടി.എ.വർഗീസ് എന്നിവർ സംസാരിച്ചു. വിവിധ വിനോദ പരിപാടികളും അരങ്ങേറി. ഓണസദ്യയും ഒരുക്കിയിരുന്നു. കെസിസി യുവജന വിഭാഗത്തിന്റെ ഓണാഘോഷം ഒക്ടോബർ 2ന് നവി മുംബൈയിൽ നടന്നു.
ബെംഗളൂരു ∙ ഓണമാഘോഷിക്കാൻ നാട്ടിലേക്കു പോയവരുടെ മടക്കയാത്ര ഇത്തവണയും കേരള ആർടിസി ദുരിതത്തിലാക്കി. എസി ബസ് ബുക്ക് ചെയ്തവർക്ക് ലഭിച്ചത് ഓടിത്തളർന്ന്, ഗാരേജിൽ പൊടിപിടിച്ചു കിടന്ന നോൺ എസി ബസുകൾ. രാത്രിയുറക്കം വെടിഞ്ഞ് ബസുകൾ മാറിമാറി കയറി ബെംഗളൂരുവിൽ എത്തിയപ്പോഴേക്കും ഉച്ചകഴിഞ്ഞു. തിങ്കളാഴ്ചയും ഇന്നലെയും ഇതുതന്നെയായിരുന്നു സ്ഥിതി. ബെംഗളൂരുവിൽ എത്തുന്ന ദിവസം ജോലിക്കു പോകാൻ കഴിഞ്ഞില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
72 വർഷം ജീവിച്ചിരുന്ന് അടിമുടി ഓണം പൂത്തുതളിർത്ത 45 ഓണക്കവിതയെഴുതിയ മലനാടിന്റെ മഹാകവി. വാക്കുകളുടെ മഹാബലി. പി. കുഞ്ഞിരാമൻ നായർ. 45 വർഷം തുടർച്ചയായി ഓണക്കവിതയെഴുതിയ ഒരേയൊരു കവി. എന്നിട്ടും അവയോരോന്നും വ്യത്യസ്തം.
തിരുവനന്തപുരം∙ ഓണക്കാലത്തെ മദ്യവിൽപനയിൽ ഇക്കുറി ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെക്കാൾ 14 കോടി രൂപയുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബാറുകളുടെ എണ്ണം കൂടിയിട്ടും മദ്യവില്പന കുറഞ്ഞുവെന്നാണ് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
ഓരോ വരിയിലും വേദനയുടെ ലാവാപ്രവാഹം തുറന്നുവിട്ടുകൊണ്ടാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ഓർമകളുടെ ഓണം എഴുതിയത്. ഓണക്കവിതകളിൽ ആ കവിത ഏറ്റവും വ്യത്യസ്തമായതും അതുകൊണ്ടാണ്. നാട്ടുമാവുകൾ തോറുമേ തെക്കൻ കാറ്റ് വാസനത്തീയെരിക്കെ എന്ന മട്ടിൽ പ്രകൃതിയുടെ മുഗ്ധലാവണ്യത്തെക്കുറിച്ചല്ല ഓർമകൾ.
യാത്രകള് രാഷ്ട്രീയ നേതാക്കൾക്ക് ഒഴിവാക്കാനാവാത്ത കാര്യമാണ്. നാടുനീളെ സമരാവേശം നൽകിയും, അണികളെ നേരിട്ടുകണ്ടുമുള്ള യാത്രകളാണ് ഒരു നേതാവിനെ വാർത്തെടുക്കുന്നതുതന്നെ. മിക്കപ്പോഴും ട്രെയിനുകളിലാവും വടക്കൻ ജില്ലകളിലുള്ള നേതാക്കൻമാരുടെ തിരുവനന്തപുരത്തേക്കുള്ള യാത്രകൾ. ഒട്ടേറെ ഓർമകൾ സമ്മാനിച്ചായിരിക്കും അത്തരം യാത്രകൾ അവസാനിക്കാറുള്ളതും. പതിറ്റാണ്ടുകളായി ജീവിതത്തിന്റെ ശീലമായി മാറിയ ട്രെയിൻ യാത്രകളെ കുറിച്ച് ഏറെ പറയാനുണ്ട് മുൻ എംപിയും സിപിഐയുടെ മുതിർന്ന നേതാവുമായ പന്ന്യൻ രവീന്ദ്രന്. കയ്യിൽ 200 രൂപ അലവൻസുമായി ജനറൽ കംപാർട്മെന്റിലെ തിരക്കിൽ ‘ഇടികൊണ്ട്’ പോയ യാത്രകൾ മുതൽ വന്ദേഭാരതിലെ ‘എക്സിക്യുട്ടീവ്’എസി യാത്രയുടെ വരെ കഥകളുണ്ട് അക്കൂട്ടത്തിൽ. യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയവർ സമ്മാനിച്ച മറക്കാനാകാത്ത ഓർമകൾ, ട്രെയിനിൽ രാഷ്ട്രീയ ശത്രുക്കളുടെ മുന്നിൽ വന്നുചാടുന്നത്, യാത്രയ്ക്കിടയിൽ ഉറങ്ങിപ്പോകുന്നത്, മോഷണത്തിനിരയാകുന്നത് എന്നിവയിൽ തുടങ്ങി സമരയാത്രകളുടെ വരെ കഥ പറയാനുണ്ട് പന്ന്യൻ രവീന്ദ്രന്. ‘‘പുറത്തുകാണുന്ന ആർഭാടമോ ബഹളമോ ഒന്നും നേതാക്കളുടെ ട്രെയിൻ യാത്രയിൽ കാണാനാവില്ല. അവിടെ അവർ മറ്റുയാത്രക്കാരെ പോലെയാണ്. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലാണെങ്കിലും സൗഹൃദത്തോടെയാവും യാത്ര’’ ഈ വാക്കുകളെ അച്ചട്ടാക്കുന്ന അനുഭവങ്ങൾ പന്ന്യൻ ട്രെയിൻ യാത്രയില് നേരിട്ടിട്ടുണ്ട്. മനോരമ ഓൺലൈൻ പ്രീമിയത്തിന്റെ ഓണവിരുന്നിൽ ഇത്തവണ വായനക്കാരെ അദ്ദേഹം ക്ഷണിക്കുന്നത് ഒരു ട്രെയിൻ യാത്രയിലേക്കാണ്. അതിൽ ടിക്കറ്റില്ലാത്ത യാത്ര, അപ്രതീക്ഷിതമായി ലഭിച്ച ഭക്ഷണം, രാഷ്ട്രീയ എതിരാളികൾക്കൊപ്പമുള്ള യാത്ര തുടങ്ങിയ ഒട്ടേറെ അനുഭവങ്ങൾ കാണാം. വായനയുടെ രസച്ചരടിൽ കോർത്ത് തനിക്കേറ്റവും പ്രിയപ്പെട്ട ട്രെയിൻ യാത്രകളുടെ വിശേഷങ്ങൾ വിളമ്പുകയാണ് പന്ന്യൻ രവീന്ദ്രൻ. ഏതായിരിക്കും പന്ന്യന്റെ ഏറ്റവും പ്രിയപ്പെട്ട യാത്ര? ഏതായിരിക്കും അദ്ദേഹം ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത യാത്ര? ആരെല്ലാമാണ് ആ യാത്രകളിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവർ?
തിരുവനന്തപുരം∙ നിയമസഭാ ജീവനക്കാരുടെ കൂട്ടായ്മയിൽ നിന്നും അടിപൊളി ഓണപ്പാട്ട്. നിയമസഭാ സെക്രട്ടേറിയറ്റിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് എം.കെ.രാജന്റെ രചനയിൽ ക്ലറിക്കൽ അസിസ്റ്റന്റ് ബിജു ഡേവിഡ് ജോൺസ് സംഗീതം നൽകി, പിന്നണി ഗായകൻ അൻവർ സാദത്തിനൊപ്പം നിയമസഭാ ജീവനക്കാരും ചേർന്ന് ആലപിക്കുകയും അഭിനയിക്കുകയും ചെയ്ത ഓണപ്പാട്ട് അൻജോസ് മീഡിയ യുട്യൂബ് ചാനലിൽ റിലീസ് ചെയ്തു.
ബെംഗളുരു∙ ബെംഗളുരു മലയാളികളുടെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മലയാള മനോരമ, ജോസ് ആലുക്കാസ്, ബെംഗളുരു റോട്ടറി ഡിസ്ട്രിക്ട് 3191 എന്നിവയുമായി ചേർന്ന് സെപ്റ്റംബർ 21ന് പൂക്കള, പായസ മത്സരം സംഘടിപ്പിക്കുന്നു. ബെംഗളുരുവിലെ കോറമംഗല ക്ലബിൽ രാവിലെ 9ന് മത്സരങ്ങൾ ആരംഭിക്കും. 3 മണിക്കൂർ ആണ് മത്സര സമയം.
തിരുവോണാഘോഷത്തിന് മണിക്കൂറുകൾ ശേഷിക്കെ കേരളം ഉത്രാടപ്പാച്ചിലിന്റെ തിരക്കിൽ. രാവിലെ മുതൽ സജീവമായ ചന്തകളിൽ വൈകിട്ടും തിരക്ക് തുടരുകയാണ്.
തിരുവനന്തപുരം∙ ടെക്നോപാർക്കിലെ നോൺ ഐടി ജീവനക്കാർക്ക് ഓണസമ്മാനമായി പ്രതിധ്വനി റൈസ് പാക്കറ്റുകൾ നൽകി. ഹൗസ് കീപ്പിങ് സ്റ്റാഫ്, ഫെസിലിറ്റി സ്റ്റാഫ്, ഗാർഡനേഴ്സ്, സെക്യൂരിറ്റി സ്റ്റാഫ് തുടങ്ങി 725 ലധികം നോൺ ഐടി ജീവനക്കാർക്കാണ് പ്രതിധ്വനി റൈസ് ബക്കറ്റ് ചലഞ്ച് വഴി ലഭിച്ച അരി വിതരണം ചെയ്തത്. ടെക്നോപാർക്ക് ഫെസ് 1 ഭവാനി ബിൽഡിങ്ങിൽ നടന്ന ചടങ്ങിൽ പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ റൈസ് പാക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഫെസ് 3, കിൻഫ്രാ, ആംസ്റ്റർ എന്നിവിടങ്ങളിൽ വച്ചാണ് വിതരണം
Results 1-10 of 27