ശബരിമല ക്ഷേത്രത്തിലെ പ്രധാന തീർഥാടന കാലമാണ് മണ്ഡലകാലം. ഇന്ത്യയിലെ പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രം. പശ്ചിമഘട്ടത്തിലെ പതിനെട്ട് മലനിരകൾക്കിടയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹരിഹരസുതനാണ് അയ്യപ്പസ്വാമി. മഹിഷീ ശാപമോക്ഷത്തിനായി ശാസ്താവ് സ്വയംഭൂവായി അവതരിച്ചതാണ് അയ്യപ്പൻ. വലതുകയ്യിലെ തള്ളവിരലും ചൂണ്ടാണി വിരലും ചേർത്ത് ചിന്മുദ്രയിൽ കിഴക്കോട്ട് ദർശനമായി അമരുന്നു.