Activate your premium subscription today
ചങ്ങനാശേരി ∙ കർദിനാൾമാർ സഭയുടെ രാജകുമാരന്മാർ എന്നാണ് അറിയപ്പെടുന്നത്. മാർ ജോർജ് കൂവക്കാടിന്റെ പുതിയ സ്ഥാനലബ്ധിയോടെ ചങ്ങനാശേരി അതിരൂപതയ്ക്കു ലഭിച്ചിരിക്കുന്നത് മൂന്നാമത്തെ രാജകുമാരനെയാണ്. കർദിനാൾ മാർ ആന്റണി പടിയറ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവരാണ് മാർ ജോർജ് കൂവക്കാടിനു മുൻപേ കർദിനാൾ പദവിയിലെത്തിയ അതിരൂപതാംഗങ്ങൾ. വിശ്വാസികളുടെ എണ്ണത്തിലും ഭൂവിസ്തൃതിയിലും മുന്നിലുള്ള അതിരൂപതയ്ക്ക് ലഭിച്ച മറ്റൊരു നേട്ടം .
വത്തിക്കാൻ∙ ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഇന്നു നടക്കും. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണു ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് ജേക്കബ് കൂവക്കാട് (51). സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വത്തിക്കാൻ സമയം
സെന്റ് പീറ്റേഴ്സ് ബസിലിക്ക ക്രിസ്മസിന്റെ ആഹ്ലാദം ഏറ്റുവാങ്ങാൻ ഒരുങ്ങുകയാണ്. ക്രിസ്മസ് ട്രീ ഉയർന്നുകഴിഞ്ഞു; പുൽക്കൂട് സജ്ജമാകുന്നു. ഭാരത കത്തോലിക്കാ സഭയിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് ആർച്ച്ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഇന്നു നടക്കും.
കത്തോലിക്കാ സഭയിൽ അപൂർവനേട്ടത്തിലാണ് ചങ്ങനാശേരി അതിരൂപത. മാർ കൂവക്കാട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്നതോടെ പാരമ്പര്യത്തിലും വിസ്തൃതിയിലും കേരള കത്തോലിക്കാ സഭയിൽ മുൻനിരയിൽ നിൽക്കുന്ന ചങ്ങനാശേരി അതിരൂപത ഇപ്പോൾ മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്; കത്തോലിക്കാ സഭയ്ക്കു 3 കർദിനാൾമാരെ സമ്മാനിച്ച അതിരൂപതയെന്ന അപൂർവഭാഗ്യം. പൗരസ്ത്യസഭകൾ അപൂർവമായി മാത്രം കൈവരിക്കുന്ന നേട്ടമെന്നും ഇതിനെ വിലയിരുത്താം. ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് ഡിസംബർ 7നു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ ചങ്ങനാശേരിയും കത്തോലിക്കാ സഭയിൽ അഭിമാനഗോപുരമായി തലയുയർത്തി നിൽക്കും. അതിരൂപതയിൽനിന്നു കർദിനാൾ പദവിയിലേക്ക് എത്തുന്ന മൂന്നാമത്തെയാളാണു മാർ കൂവക്കാട്. മാർ ആന്റണി പടിയറ, മാർ ജോർജ് ആലഞ്ചേരി എന്നിവരാണു ചങ്ങനാശേരിയിൽനിന്നുള്ള മറ്റു കർദിനാൾമാർ. കർദിനാൾ പദവിയിലേക്കു നേരിട്ട് ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യൻ വൈദികനെന്ന ഖ്യാതി മാർ കൂവക്കാടിനു സ്വന്തം. 214 ഇടവകകളിലെ 80,000 കുടുംബങ്ങളിൽ പെട്ട 4,60,000 വിശ്വാസികളുടെ സമൂഹമാണു ചങ്ങനാശേരി അതിരൂപത. സിറോ മലബാർ സഭയിലാകെ 35 രൂപതകളിലായി 45 ലക്ഷം വിശ്വാസികളുള്ളതിൽ, അതിന്റെ പത്തിലൊന്നും ചങ്ങനാശേരി അതിരൂപതയിലെ അംഗങ്ങളാണ്.
കൊച്ചി ∙ സിറോ മലബാർ സഭയുടെ ഷംഷാബാദ് രൂപതാധ്യക്ഷനായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ അഭിഷിക്തനായി. രൂപത ആസ്ഥാനമായ വിശുദ്ധ അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്കു സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു.
ചങ്ങനാശേരി ∙ സിറോ മലബാർ സഭാംഗവും ചങ്ങനാശേരി അതിരൂപതയിൽനിന്നുള്ള മോൺസിഞ്ഞോറുമായ ജോർജ് ജേക്കബ് കൂവക്കാടിനെ നിസിബിസ് കൽദായ രൂപതയുടെ സ്ഥാനിക മെത്രാപ്പൊലീത്തയായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് വത്തിക്കാനിലും ചങ്ങനാശേരിയിലും ഒരേസമയമായിരുന്നു പ്രഖ്യാപനം, ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ മാർ ജോസഫ് പെരുന്തോട്ടമാണ് പ്രഖ്യാപനം നടത്തിയത്.
ഡബ്ളിന്‍ ∙ പ്രശസ്ത വചന പ്രഘോഷകനും മുരിങ്ങൂര്‍ ധ്യാന കേന്ദ്രം മുന്‍ ഡയറക്ടറും, കല്യാണ്‍ താബോര്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടറുമായ ഫാ. മാത്യു ഇലവുങ്കല്‍ (കൊച്ചുമാത്യു അച്ചന്) വി സി നയിക്കുന്ന ഡബ്ളിന്‍ റീജിയന് കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 26 മുതല്‍ 28 വരെ അയര്‍ലന്റിലെ ബ്ളാക്ക് റോക്കില്‍
സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ പ്രധാന തിരുനാളിൽ പങ്കെടുക്കാനെത്തിയ അപ്പോസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ് മാർ കുര്യൻ വയലുങ്കൽ, ഇടവകയിലെ മിഷൻ ലീഗ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.
പാലാ ∙ സിറോ മലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ അന്തിമ പ്രസ്താവനയിൽ നിറയുന്നത് സഭാനവീകരണത്തിന് ഊന്നൽ നൽകുന്ന തീരുമാനങ്ങൾ. ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കുകയും ക്രൈസ്തവ സഭകളുമായി ചർച്ച ചെയ്തു നടപ്പിലാക്കുകയും ചെയ്യുക, മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ചുള്ള ആശങ്കകൾക്ക് ജനസുരക്ഷ മുൻനിർത്തി യാഥാർഥ്യബോധത്തോടെയുള്ള പരിഹാരം അടിയന്തരമായി കണ്ടെത്തുക, ദുക്റാന തിരുനാൾ പൊതു അവധിയായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
കൊച്ചി ∙ സാഹോദര്യത്തിലും കൂട്ടായ്മയിലുമാണു സഭ മുന്നേറേണ്ടതെന്നു സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ അഭിപ്രായപ്പെട്ടു. സഭാ സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ, മേപ്പാടി എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉണ്ടായ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും പുനരധിവാസത്തിനും സിറോ മലബാർ സഭ കൂടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Results 1-10 of 21