Activate your premium subscription today
‘‘തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഞങ്ങൾക്ക് നൽകാമോ?’’ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ ശിവകാശിയിൽനിന്ന് അന്വേഷണങ്ങൾ തൃശൂരിലെ പൂരം നടത്തിപ്പുകാർക്ക് വന്നുതുടങ്ങിയിരിക്കുന്നു. ഇന്നും ഇന്നലെയുമല്ല ‘ശിവകാശി ലോബി’ തൃശൂർ പൂരത്തിൽ കണ്ണുവച്ചു തുടങ്ങിയത്. കേരളത്തിൽ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ഭാഗമായി ഒരു വർഷം 1500 മുതല് 2000 കോടിയുടെ വെടിക്കെട്ടുകളാണ് നടത്തപ്പെടുന്നത്. ഇതിൽ നല്ലൊരു ഭാഗവും തയാറാക്കുന്നത് വെടിക്കെട്ട് ആശാൻമാർ എന്ന് നമ്മൾ വിളിക്കുന്ന പരമ്പരാഗതമായി വെടിക്കോപ്പുകൾ നിർമിക്കുന്ന കേരളത്തിലെ കലാകാരൻമാരാണ്. ഇവരുടെ അന്നത്തിലാണ് ശിവകാശി ലോബി കണ്ണുവയ്ക്കുന്നത്. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ആനകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മിക്ക വർഷങ്ങളിലും വിവാദമായി ഉയരുന്നതെങ്കിൽ ഇക്കുറി വെടിക്കെട്ടാണ് ആ സ്ഥാനത്ത്. അതിനു കാരണമായതാകട്ടെ കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനവും. കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന് ശേഷമാണ് കേന്ദ്രസർക്കാർ നാലംഗ ഉന്നതതല കമ്മിഷനെ സുരക്ഷ സംബന്ധിച്ച അന്വേഷണത്തിനായി നിയോഗിച്ചത്. പെസോ (പെട്രോളിയം ആൻഡ് എസ്ക്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ) ഉപാധ്യക്ഷൻ ഡോ.എ.കെ. യാദവ്, ഡോ.ആർ. വേണുഗോപാൽ, ഡോ. ജി.എം. റെഡ്ഡി, ഡോ. രാധാകൃഷ്ണൻ എന്നിവരടങ്ങുന്നതായിരുന്നു സമിതി. കമ്മിഷൻ റിപ്പോർട്ട് നൽകിയത് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. കമ്മിഷൻ നിർദേശിക്കാത്ത കാര്യങ്ങൾ വരെ കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിൽ കയറിപ്പറ്റി. ഇതെങ്ങനെ സംഭവിച്ചുവെന്ന ചോദ്യത്തിനും ഉത്തരമില്ല. പെസോയുടെ നിർദേശങ്ങൾക്കു പിന്നിൽ ശിവകാശി ലോബിയുടെ കൈകളാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറിയും പൂരം വെടിക്കെട്ടിന്റെ കൺവീനറുമായ പി. ശശിധരൻ. മനോരമ ഓൺലൈൻ പ്രീമിയത്തിലെ ‘ഇഷ്യു ഒപീനിയനി’ൽ അദ്ദേഹം മനസ്സുതുറക്കുന്നു.
പൂരം കാണാൻ എത്തിയവരെ ആസ്വാദനത്തിന്റെ ഉച്ചിയിൽ എത്തിക്കാൻ 3 ദേശങ്ങളും മത്സരിച്ചപ്പോൾ പതിവുപോലെ ഇക്കുറിയും ഉത്രാളിക്കാവിലെ പൂരം പൂർണതയിലെത്തി. കേരളത്തിലെ പേരുകേട്ട വാദ്യക്കാരും ലക്ഷണമൊത്ത ആനകളും അണിനിരന്ന എഴുന്നള്ളിപ്പുകളും പഞ്ചവാദ്യം, മേളം എന്നിവയും അവിസ്മരണീയ അനുഭൂതി സമ്മാനിച്ചു. കൂട്ടിയെഴുന്നള്ളിപ്പും ഭഗവതി പൂരവും എങ്കക്കാട് ദേശം നടത്തിയ വെടിക്കെട്ടും പതിനായിരങ്ങൾക്കു ദൃശ്യ- ശ്രാവ്യ വിരുന്നായി. 3 ദേശങ്ങളും 11 വീതം ആനകളെയാണ് എഴുന്നള്ളിപ്പിൽ അണിനിരത്തിയത്. ഉത്രാളിക്കാവിന്റെ ഉത്സവമേളം പിന്നിലെ ട്രാക്കിലൂടെ കൂകിയെത്തിയ ട്രെയിനിലെ യാത്രികർക്കും കൗതുകം സമ്മാനിക്കുന്ന കാഴ്ചയാണ്. മലയാള മനോരമ തൃശൂർ ബ്യൂറോയിലെ ചീഫ് ഫൊട്ടോഗ്രഫർ റസ്സൽ ഷാഹുൽ പകർത്തിയ ചിത്രങ്ങൾ കാണാം...
ഉത്സവക്കാഴ്ചകളുടെ പൂർണതയിൽ ഉത്രാളിക്കാവിൽ പൂരം കൊണ്ടാടി. പൂരം കാണാൻ എത്തിയവരെ ആസ്വാദനത്തിന്റെ ഉച്ചിയിൽ എത്തിക്കാൻ 3 ദേശങ്ങളും മത്സരിച്ചു. കേരളത്തിലെ പേരുകേട്ട വാദ്യക്കാരും ലക്ഷണമൊത്ത ആനകളും അണിനിരന്ന എഴുന്നള്ളിപ്പുകളും പഞ്ചവാദ്യം, മേളം എന്നിവയും അവിസ്മരണീയ അനുഭൂതി സമ്മാനിച്ചു.
വടക്കാഞ്ചേരി ∙ ഉത്സവക്കാഴ്ചകളുടെ പൂർണതയിൽ ഉത്രാളിക്കാവിൽ പൂരം കൊണ്ടാടി. പൂരം കാണാൻ എത്തിയവരെ ആസ്വാദനത്തിന്റെ ഉച്ചിയിൽ എത്തിക്കാൻ 3 ദേശങ്ങളും മത്സരിച്ചു. കേരളത്തിലെ പേരുകേട്ട വാദ്യക്കാരും ലക്ഷണമൊത്ത ആനകളും അണിനിരന്ന എഴുന്നള്ളിപ്പുകളും പഞ്ചവാദ്യം, മേളം എന്നിവയും അവിസ്മരണീയ അനുഭൂതി സമ്മാനിച്ചു.
വടക്കാഞ്ചേരി ∙ പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം ഇന്ന് ആഘോഷിക്കും. എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങൾ ചടങ്ങുകൾ വർണാഭമാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. നിയന്ത്രണങ്ങളോടെ അവസാന മണിക്കൂറുകളിലാണു വെടിക്കെട്ടിന് സർക്കാരിന്റെ അനുമതി ലഭിച്ചതെങ്കിലും സുരക്ഷിതമായ വെടിക്കെട്ടിനുള്ള നടപടികളും
വടക്കാഞ്ചേരി ∙മധ്യ കേരളത്തിലെ പ്രമുഖ ക്ഷേത്രോത്സവമായ ഉത്രാളിക്കാവ് പൂരം നാളെ ആഘോഷിക്കും. എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, മേളം എന്നിവയ്ക്കു പേരുകേട്ട ഉത്രാളിക്കാവ് പൂരത്തിൽ കേരളത്തിലെ പ്രമുഖ വാദ്യക്കാരും തലയെടുപ്പുള്ള ആനകളും 3 ദേശങ്ങളിലുമായി അണിനിരക്കും. നിയന്ത്രണങ്ങളോടെ ആണെങ്കിലും വെടിക്കെട്ടും ഉത്സവ
വടക്കാഞ്ചേരി ∙ ഉത്രാളിക്കാവ് പൂരത്തിനു മുന്നോടിയായി കുമരനെല്ലൂർ, എങ്കക്കാട് ദേശങ്ങൾ ക്ഷേത്രത്തിനു വടക്കും തെക്കുമായി ഉയർത്തുന്ന ബഹുനില കാഴ്ചപ്പന്തലുകളുടെ കാൽനാട്ടു നടത്തി. ക്ഷേത്രം മേൽശാന്തി ഗോപാലകൃഷ്ണയ്യർ, കീഴ്ശാന്തി ഹരിഹരയ്യർ, കോമരം പള്ളിയത്ത് മാധവൻ നായർ എന്നിവരുടെ കാർമികത്വത്തിൽ നടന്ന പൂജാ
തൃശൂർ∙ അനുഷ്ഠാന ചടങ്ങുകളിൽ മാത്രമൊതുങ്ങി ഊത്രാളിക്കാവിൽ പൂരം ആഘോഷിച്ചു. എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങൾ മൂന്നു വീതം ആനകളെ അണിനിരത്തി പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ എഴുന്നള്ളിപ്പു നടത്തി. എങ്കക്കാട്, കുമരനെല്ലൂർ ദേശങ്ങളുടെ എഴുന്നള്ളിപ്പ് ഊത്രാളിക്കാവിൽ നടന്നപ്പോൾ വടക്കാഞ്ചേരിയുടെ
Results 1-8