Activate your premium subscription today
ചോറ്റാനിക്കര ∙ മനം നിറയെ കണികണ്ട് ഭക്തിസാന്ദ്രമായി ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ആയിരങ്ങൾ വിഷു ദർശനം നടത്തി. പുലർച്ചെ 2.30 മുതൽ ആരംഭിച്ച വിഷുക്കണി ദർശനത്തിന് ആയിരങ്ങളാണെത്തിയത്. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിലാണു കണി കാണാൻ സൗകര്യമൊരുക്കിയത്. മകം നാളിൽ അണിയുന്ന വിശേഷാൽ തങ്ക ഗോളകയും സഹസ്രനാമ മാലകളും
ഗുരുവായൂർ ∙ ഇന്നു പുലർച്ചെ 2.42 മുതൽ ഒരു മണിക്കൂർ വിഷുക്കണി ദർശനത്തിനായി ഇന്നലെ രാവിലെ മുതൽ ഭക്തർ കാത്തിരിപ്പു തുടങ്ങി. കാലത്തു തന്നെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനു സമീപം വരിയായി ഭക്തർ ഇടം പിടിച്ചു. ഉച്ചപ്പൂജ നട തുറന്നതോടെ വിഷുക്കണി ദർശനത്തിനുള്ള പ്രത്യേക പന്തലിലേക്ക് ഇവരെ മാറ്റിയിരുത്തി.
ചങ്ങനാശേരി ∙ ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ആഘോഷമായ വിഷുപ്പുലരിയിൽ ഇന്ന് നാട്. വിഷു ആഘോഷം പൊടിപൊടിക്കാനുള്ള തിരക്കിലായിരുന്നു ഇന്നലെ നാടും നഗരവും. കനത്ത വേനൽച്ചൂടിലും വിഷു ആഘോഷിക്കാനുള്ള അവസാന വട്ട ഓട്ടപ്പാച്ചിലിനായി ജനം വഴിയിലേക്കിറങ്ങി. വിഷുക്കണി ഒരുക്കുന്നതിൽ പ്രധാനമായ ശ്രീകൃഷ്ണ
കണ്ണൂർ∙ വിഷു ആഘോഷിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾക്കായി ഇന്നലെ വിപണിയിൽ വൻതിരക്ക് അനുഭവപ്പെട്ടു. വിഷുക്കണി, വിഷുസദ്യ എന്നിവ ഒരുക്കാനുള്ള സാധനങ്ങൾക്ക് വൻതിരക്കാണ് അനുഭവപ്പെട്ടത്. കണി ഒരുക്കാനുള്ള കണിക്കൊന്ന, കണ്ണിമാങ്ങ, ചക്ക എന്നിവയ്ക്ക് വിഷുത്തലേന്നാണ് ആവശ്യക്കാർ കൂടുതലെത്തുക. പടക്ക വിപണിയിലും
ശബരിമല∙ മലകയറി, പടികയറി എത്തിയ സ്വാമി ഭക്തർക്കു നന്മയുടെയും സൗഭാഗ്യത്തിന്റെയും വിഷുക്കണി ദർശനം. കണിവെള്ളരിയും കൊന്നപ്പൂക്കളും പഴങ്ങളും ധാന്യങ്ങളും പുണ്യം ചാർത്തിയ വിഷുക്കണി വെട്ടത്തിലേക്ക് പുലർച്ചെ 4ന് അയ്യപ്പസ്വാമിയുടെ തിരുനട തുറന്നു. 4 മുതൽ 7 വരെയാണു വിഷുക്കണി ദർശനം. ഐശ്വര്യ സമൃദ്ധിയുടെ പുതുവർഷം
അബുദാബി ∙ മറുനാടിനെ മലയാളക്കരയാക്കി ഗൾഫിൽ വിഷുസമൃദ്ധി. വിഷുക്കണിയും വിഭവസമൃദ്ധമായ സദ്യയും വിഷുക്കോടിയുമൊക്കെയായി ആർഭാടപൂർണമായാണ് ആഘോഷം. മറുനാട്ടിൽ കഴിയുന്ന മലയാളിയുടെ ഗൃഹാതുരത മറനീക്കി പുറത്തുവരുന്ന കാലംകൂടിയാണ് വിഷു, ഓണം, പെരുന്നാൾ, ഈസ്റ്റർ, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങൾ. തനത് ചിട്ടവട്ടങ്ങളോടെ
അബുദാബി ∙ മരുഭൂമിയിലും സമൃദ്ധിയുടെ വസന്തശോഭയേകി പ്രവാസി മലയാളികൾക്ക് മനം നിറയെ കണികാണാൻ ലുലു ഗ്രൂപ്പ് അബുദാബിയിൽ ഭീമൻ വിഷുക്കണി ഒരുക്കി. അബുദാബി മദീനാ സായിദ് ഷോപ്പിങ് സെന്ററിലെ ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റിലാണ് കൂറ്റൻ ഉരുളിയിൽ പഴങ്ങളും പച്ചക്കറികളുമായി കണി സമൃദ്ധി നിറച്ചത്. 3 മീറ്റർ വ്യാസത്തിൽ
ഓട്ടുരുളിയിൽ ആദ്യം ഉണക്കലരി നിരത്തി, കൊന്നപ്പൂവിനും വെള്ളരിക്കയ്ക്കുമൊപ്പം സ്വർണം, അഷ്ടമംഗല്യം, നാളികേരം, കസവു മുണ്ട്, സിന്ദൂരച്ചെപ്പ്, വാൽക്കണ്ണാടി, വെറ്റില, അടയ്ക്ക, പച്ചക്കറികൾ എന്നിവ വെച്ച് ശ്രീകൃഷ്ണ വിഗ്രഹത്തിനു സമീപം നിലവിളക്കു കൂടി ഒരുക്കുമ്പോൾ വിഷുക്കണിയായി...
ഏറ്റുമാനൂർ∙ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിഷുപ്പുലരിയിൽ കണികണ്ടുണരാൻ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്ത് ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി നേത്രരോഗ വിഭാഗം മുൻ തലവൻ ഡോ. എസ്.ശേഷാദ്രിനാഥന് ആദ്യ കിറ്റ് നൽകികൊണ്ട് കോട്ടയം ഐസിഎച്ച് മുൻ സൂപ്രണ്ട് ഡോ. ടി.യു.സുകുമാരൻ കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു.
വിഷുക്കണി കാണേണ്ടത് ഉണർന്നെഴുന്നേറ്റാലുടൻ എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ എത്ര മണിക്കാണ് ഉണർന്നെഴുന്നേൽക്കണ്ടത്, എത്ര മണിക്കാണ് കണി കാണേണ്ടത് എന്നതിനെക്കുറിച്ചൊക്കെ പഴമക്കാർക്കു വ്യക്തമായ ധാരണയുണ്ടായിരുന്നു. വിഷു ദിവസം മാത്രമല്ല, എല്ലാ ദിവസവും ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേൽക്കണം എന്ന്
Results 1-10 of 60