Activate your premium subscription today
ന്യൂയോർക്ക് ∙ ഇന്ത്യന്‍ വംശജ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്രയാകുമായിരുന്ന, നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. പേടകം ബഹിരാകാശത്തേക്കു കുതിക്കാൻ മൂന്നു മിനിറ്റും 51 സെക്കൻഡും മാത്രം ശേഷിക്കെയാണ് വിക്ഷേപണം മാറ്റിവച്ചത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് രാത്രി 10 നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്.
ഖനനമെന്ന വാക്കിന് ഭൂമിയിൽനിന്ന് എന്തെങ്കിലും കുഴിച്ചെടുക്കുന്ന പ്രക്രിയ എന്ന് ഒരു കാലത്ത് അർഥമുണ്ടായിരുന്നു. ഇന്നും പലരും വിശ്വസിക്കുന്ന അർഥവും അതുതന്നെ. പക്ഷേ ശാസ്ത്രം ആ നിർവചനത്തിന് മാറ്റം വരുത്തി. ഖനിയിൽനിന്ന് എടുക്കുന്ന എന്തും ഖനനമാണ്. ഇന്ന് ഖനികൾ ഭൂമിയിൽ മാത്രമല്ല, ആകാശത്തുമുണ്ട്. എന്നു വച്ചാൽ പ്രപഞ്ചത്തിൽ എല്ലായിടത്തും ഖനികളുണ്ട്. ആദിമ മനുഷ്യൻ ഭൂമിയുടെ ഉപരിതലത്തിനു സമീപത്തുനിന്ന് പലതരം കല്ലുകളും കളിമണ്ണും ലോഹങ്ങളും കണ്ടെടുത്തിരുന്നു. പിന്നീട് വലിയ ഖനികളുണ്ടാക്കി അവിടെനിന്ന് വേണ്ടതെല്ലാം കുഴിച്ചെടുത്തു. ഇനിയിപ്പോൾ നോട്ടം ആകാശത്താണ്. 2023 അതിന്റെ നാന്ദി കുറിച്ചിരിക്കുന്നു. ഭൂമിയിലെപ്പോലെ അത്ര എളുപ്പമുള്ളതല്ല ആകാശത്തെ ഖനനം. ചെലവേറിയ പ്രക്രിയയായതുകൊണ്ട് കിട്ടുന്ന വസ്തുക്കൾ അതിനനുസരിച്ച് വിലയേറിയതായിരിക്കണം. അത് സംസ്കരിച്ച് മികച്ച ഉൽപന്നമായി മാറ്റാനുള്ള സാങ്കേതികവിദ്യ വേണം. മാത്രമല്ല ഉൽപന്നം വേണ്ട രീതിയിൽ ഉപയോഗിക്കാൻ അറിയുകയും വേണം. ആകാശത്ത് ഖനനത്തിനായി ഇപ്പോൾ മനുഷ്യൻ ലക്ഷ്യമിടുന്നത് ഉൽക്കകളെയാണ്. ചന്ദ്രനിൽ ഉദ്ഖനനം നടത്താൻ കഴിയുമെങ്കിലും കാര്യമായൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മാത്രമല്ല,ഏറെ നാൾ തങ്ങി ഖനനം നടത്താനുള്ള മേന്മയൊന്നും ചന്ദ്രനിൽ ഇതുവരെ നിർണയിച്ചിട്ടുമില്ല.
അബുദാബി ∙ അറബ് ലോകത്തിന്റെ സ്വപ്നം ബഹിരാകാശത്ത് സാക്ഷാത്കരിച്ച സുൽത്താൻ അൽ നെയാദി പറന്നിറങ്ങിയത് യുഎഇയുടെ സ്നേഹത്താവളത്തിൽ.
ചൈനീസ് ഉപഗ്രഹങ്ങളുമായി പതിവായി റോക്കറ്റുകൾ ഉയർന്നു പൊങ്ങുന്ന ഗോബി മരുഭൂമിയിലുള്ള ജിയുക്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ 2023 മേയിൽ ഒരു ബഹിരാകാശ പേടകം തിരിച്ചിറങ്ങി. ബഹിരാകാശത്ത് നീണ്ട 276 ദിവസത്തെ പര്യവേക്ഷണത്തിനു ശേഷമാണ് ഈ പേടകം തിരിച്ചെത്തിയത്. എന്നിട്ടും ചൈനയുടെ ശാസ്ത്രപുരോഗതിയുടെ അടയാളമായ ഈ പേടകത്തെ വിളിക്കാൻ ലോകത്തിനു മുന്നിൽ ഒരു പേരുണ്ടായിരുന്നില്ല. വിജയകരമായി തിരിച്ചിറക്കിയ ഈ പേടകത്തെകുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാനാണ് ചൈന തുടക്കം മുതൽ ശ്രമിച്ചതും. എന്തുകൊണ്ടാണ്, ബഹിരാകാശ രംഗത്തു കൈവരിച്ച പുരോഗതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് ലോകരാജ്യങ്ങളുടെ ഇടയിൽ മേനി നടിക്കാൻ ചൈന തയാറാകാതിരുന്നത്?
അബുദാബി∙ യുഎഇയുടെ ദീർഘകാല ബഹിരാകാശ പദ്ധതിക്കായി സ്പേസ് എക്സ് ക്രൂ–6ൽ സുൽത്താൻ അൽ നെയാദി ബഹിരാകാശത്തേക്ക് പുറപ്പെട്ടു. യുഎഇ സമയം രാവിലെ 9.34നാണ് (ഇന്ത്യൻ സമയം 11.04 ന്) വിക്ഷേപണം നടന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നുള്ള ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ഡ്രാഗൺ ബഹിരാകാശ പേടകം വിക്ഷേപിച്ചത്.
അബുദാബി∙ യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുടെ ബഹിരാകാശ യാത്ര 27ലേക്കു മാറ്റി. യുഎഇ സമയം രാവിലെ 10.45ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ഫാൽക്കൺ–9 റോക്കറ്റിൽ യാത്ര തിരിക്കും......
തിരമാലകളുടെ ആകൃതിയിൽ അതിമനോഹരമായി മേഘങ്ങൾ കാണപ്പെട്ടതിനെക്കുറിച്ച് അമേരിക്കയിലെ വ്യോമിങ്ങിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് ദിവസങ്ങൾ മാത്രമേ പിന്നിട്ടിട്ടുള്ളൂ. ഇപ്പോഴിതാ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് അതിലും അപൂർവമായ ഒരു മേഘക്കാഴ്ചയെ കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. രണ്ടു ദിവസങ്ങൾക്കു
പതിനെട്ടുവർഷം മുൻപ് ഇതുപോലൊരു ഫെബ്രുവരിയിൽ ഒന്നാം തീയതി ലോകം ഉണർന്നത് ഒരു വൻ ദുരന്തവാർത്തയെ എതിരേൽക്കാനായാണ്. ബഹിരാകാശത്തു നിന്നും ഭൂമിയിലേക്കു തിരികെ വരികയായിരുന്നു കൊളംബിയ എന്ന നാസയുടെ സ്പേസ് ഷട്ടിൽ. അമേരിക്കൻ ബഹിരാകാശ ദൗത്യങ്ങുടെ ഈറ്റില്ലമായ കെന്നഡി സ്പേസ് സെന്റെറിൽ രാവിലെ എത്താനായിരുന്നു
Results 1-8