Activate your premium subscription today
ബ്രസൽസ് (ബൽജിയം) ∙ ഡയമണ്ട് ലീഗ് ജാവലിൻ ത്രോ ഫൈനലിൽ ഇടതു കയ്യിൽ പൊട്ടലുമായാണ് മത്സരിച്ചതെന്ന് ഇന്ത്യൻ താരം നീരജ് ചോപ്രയുടെ വെളിപ്പെടുത്തൽ. പരിശീലനത്തിനിടെയാണ് ഇടതു കൈയ്ക്ക് പരിക്കേറ്റത്. പൊട്ടലുള്ള കൈവിരലുമായി മത്സരിച്ച നീരജ് വെള്ളി സ്വന്തമാക്കിയിരുന്നു. ഒറ്റ സെന്റിമീറ്ററിനാണ് നീരജിന് സ്വർണം നഷ്ടമായത്. ഇതിനു പിന്നാലെയാണ്, പരുക്കിന്റെ കാര്യം താരം വെളിപ്പെടുത്തിയത്.
ബ്രസൽസ് (ബൽജിയം) ∙ ഡയമണ്ട് ലീഗ് ജാവലിൻ ത്രോ ഫൈനലിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് വെള്ളി. ഒരു സെന്റീമീറ്റർ വ്യത്യാസത്തിലാണ് നീരജിന് സ്വർണം നഷ്ടമായത്. 87.86 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് വെള്ളി മെഡൽ നേടിയത്. 87.87 മീറ്റർ ദൂരം ഏറിഞ്ഞ മുൻ ലോകചാംപ്യൻ ഗ്രനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിനാണ് സ്വർണം. ജർമനിയുടെ ജൂലിയൻ വെബ്ബർ 85.97 മീറ്ററുമായി മൂന്നാമതെത്തി. ഒരിക്കൽക്കൂടി 90 മീറ്റർ ദൂരം നീരജിനു മുന്നിൽ സ്വപ്നദൂരമായി അവശേഷിക്കുന്നു.
ബൽജിയത്തിലെ ബ്രസൽസിൽ നാളെ ആരംഭിക്കുന്ന ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ഫൈനലിന് സ്റ്റീപ്പിൾ ചേസ് താരം അവിനാഷ് സാബ്ലെയും. 12 പേർക്കുമാത്രം ഫൈനൽ യോഗ്യതയുള്ള സ്റ്റീപ്പിൾചേസ് പോയിന്റ് പട്ടികയിൽ 14–ാം സ്ഥാനത്തായിരുന്നു സാബ്ലെ. എന്നാൽ മുന്നിലുള്ള 4 താരങ്ങൾ ഫൈനലിൽനിന്നു പിൻമാറിയത് സാബ്ലെയ്ക്ക് നേട്ടമായി.
13ന് ബൽജിയത്തിലെ ബ്രസൽസിൽ ആരംഭിക്കുന്ന ഡയമണ്ട് ലീഗ് ഫൈനൽസിന് നീരജ് ചോപ്ര യോഗ്യത നേടി. ഈ സീസൺ ഡയമണ്ട് ലീഗിൽ മികച്ച പ്രകടനം നടത്തിയ 6 പേർക്കാണ് ജാവലിൻത്രോ ഫൈനലിലേക്കു യോഗ്യത.
സൂറിക് ∙ പോൾവോൾട്ടിൽ 9 തവണ ലോക റെക്കോർഡ് തിരുത്തിയ സ്വീഡന്റെ അർമാൻഡ് ഡുപ്ലന്റിസ്. 400 മീറ്റർ ഹർഡിൽസിലെ ലോക റെക്കോർഡ് വർഷങ്ങളായി കയ്യടക്കിവച്ചിരിക്കുന്ന നോർവേയുടെ കാർസ്റ്റൻ വാർഹോം. ട്രാക്കിലും ഫീൽഡിലുമായി അതിവേഗത്തിന് പേരുകേട്ട ഇവർ ഒന്നിച്ചോടിയാൽ ആരു ജയിക്കും ?
വനിതാ ഹൈജംപിൽ 37 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്ത് യുക്രെയ്നിന്റെ യാരൊസ്ലാവ മാഹുചിഖ്. പാരിസ് ഡയമണ്ട് ലീഗ് അത്ലറ്റിക്സ് മീറ്റിലാണ് ഇരുപത്തിരണ്ടുകാരിയായ മാഹുചിഖ് 2.10 മീറ്റർ പിന്നിട്ട് പുതിയ ലോക റെക്കോർഡിട്ടത്. ബൾഗേറിയയുടെ സ്റ്റെഫ്ക കോസ്റ്റാഡിനോ 1987ൽ കുറിച്ച 2.09 മീറ്ററാണ് യുക്രെയ്ൻ താരം ഇന്നലെ മറികടന്നത്.
ദോഹ ∙ ഡയമണ്ട് ലീഗ് അത്ലറ്റിക്സിന്റെ ആദ്യപാദത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 2 സെന്റിമീറ്റർ വ്യത്യാസത്തിലാണ് ദോഹയിൽ നീരജിന് ഒന്നാം സ്ഥാനം നഷ്ടമായത്. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്ലെജ് 88.38 മീറ്റർ ദൂരം പിന്നിട്ട് ഒന്നാമതെത്തിയപ്പോൾ തന്റെ അവസാന ത്രോയിൽ നീരജ് 88.36 മീറ്റർ ദൂരം കൈവരിച്ചു.
ദോഹ ∙ ലോകോത്തര അത്ലീറ്റുകളെ വരവേല്‍ക്കാന്‍ ഖത്തറിന്റെ ട്രാക്കും ഫീല്‍ഡും റെഡി. ദോഹ ഡയമണ്ട് ലീഗ് മത്സരങ്ങള്‍ 10ന്. ജാവലിന്‍ ത്രോയില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍ ഇന്ത്യയുടെ നീരജ് ചോപ്രയും. സുഹെയിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഈ വെള്ളിയാഴ്ച നടക്കുന്ന ദോഹ ഡയമണ്ട് ലീഗില്‍ ഒളിംപിക്-ലോക ജേതാക്കളായ 154
യുജീൻ (യുഎസ്) ∙ ഡയമണ്ട് ലീഗ് ഫൈനൽസിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 83.80 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനമുറപ്പിച്ചത്. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജ് (84.24 മീറ്റർ) ജേതാവായി. 83.74 മീറ്റർ പിന്നിട്ട ഫിൻലൻഡ് താരം ഒലിവർ ഹെലൻഡർ മൂന്നാമതെത്തി. രണ്ടാം ശ്രമത്തിലാണ് നീരജ് 83.80 മീറ്റർ ദൂരം പിന്നിട്ടത്. അവസാന ശ്രമത്തിലാണ് യാക്കൂബ് വാൽഡെജ് 84.24 മീറ്റർ പിന്നിട്ടതെങ്കിലും ആദ്യ ശ്രമം (84.01 മീറ്റർ) തന്നെ ഒന്നാം സ്ഥാനം ഉറപ്പിക്കുന്നതായി.
കഴിഞ്ഞ വർഷം സ്വിറ്റ്സർലൻഡിലെ സൂറിക്കിൽ നേടിയ ഡയമണ്ട് ലീഗ് ഫൈനൽസ് ട്രോഫി നിലനിർത്താൻ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്നു യുജീനിലെ കളത്തിൽ. സീസണിലെ ഡയമണ്ട് ലീഗ് മത്സരങ്ങളുടെ കലാശക്കൊട്ടായ ഫൈനൽസിൽ കിരീടം നിലനിർത്തിയാൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാകും ഇരുപത്തിയഞ്ചുകാരൻ നീരജ്.
Results 1-10 of 14