Activate your premium subscription today
മുംബൈ∙ ഈ മാസം വിവാഹിതരാകുന്ന ബാഡ്മിന്റനിൽ ഒളിംപിക്സ് വെള്ളി മെഡൽ ജേതാവ് പി.വി. സിന്ധുവിനും പ്രതിശ്രുത വരൻ വെങ്കട്ട ദത്ത സായിക്കും ആശംസകൾ നേർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. നേരിട്ടെത്തി വിവാഹം ക്ഷണിച്ച ഇരുവർക്കുമൊപ്പം ക്ഷണക്കത്തുമായി നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് സച്ചിൻ ആശംസകൾ നേർന്നത്.
ന്യൂഡൽഹി∙ ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി.സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട്ട ദത്ത സായ് ആണ് വരൻ. ഡിസംബർ 22ന് ഉദയ്പുരിൽ വച്ചാണ് വിവാഹം. 24ന് ഹൈദരാബാദിൽ റിസപ്ഷൻ. രണ്ടു കുടുംബങ്ങളും തമ്മിൽ വർഷങ്ങളായുള്ള പരിചയമാണെന്നും എന്നാൽ കഴിഞ്ഞ മാസമാണ് വിവാഹക്കാര്യം തീരുമാനമായതെന്നും സിന്ധുവിന്റെ പിതാവ് പി.വി.രമണ പറഞ്ഞു.
ലക്നൗ ∙ കിരീടനഷ്ടങ്ങളുടെ 868 ദിവസങ്ങൾക്കുശേഷം പി.വി.സിന്ധുവിന്റെ മുഖത്ത് വിജയത്തിന്റെ പുഞ്ചിരി വിരിഞ്ഞു. സയ്യിദ് മോദി സൂപ്പർ 300 ബാഡ്മിന്റൻ ടൂർണമെന്റിൽ വനിതാ സിംഗിൾസ് ചാംപ്യനായ സിന്ധു, 2022 ജൂലൈയ്ക്കു ശേഷം തന്റെ ആദ്യ ലോക നേട്ടം സ്വന്തമാക്കി. വിജയത്തിന്റെ കോർട്ടിലേക്ക് സിന്ധു തിരിച്ചുവരവ് പ്രഖ്യാപിച്ച ദിവസം ഇന്ത്യൻ ബാഡ്മിന്റനും സൂപ്പർ സൺഡേയായി മാറി.
ലക്നൗ ∙ ഇന്ത്യൻ താരം പി.വി.സിന്ധു സയ്യിദ് മോദി സൂപ്പർ 300 ബാഡ്മിന്റൻ ടൂർണമെന്റിന്റെ വനിതാ സിംഗിൾസ് ഫൈനലിൽ കടന്നു. സെമിയിൽ ഇന്ത്യയുടെ തന്നെ ഉന്നതി ഹൂഡയെ നേരിട്ടുള്ള ഗെയിമുകൾക്ക് (21–12, 21–9) തോൽപിച്ചാണ് സിന്ധുവിന്റെ ഫൈനൽ പ്രവേശം. ചൈനയുടെ വു ലുഓ യുവാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും വനിതാ ഡബിളിൽ ഗായത്രി ഗോപീചന്ദ്– ട്രീസ ജോളി സഖ്യവും മിക്സ്ഡ് ഡബിൾസിൽ തനിഷ ക്രാസ്റ്റോ– ധ്രുവ് കപില സഖ്യവും ഇന്നലെ ഫൈനൽ ഉറപ്പിച്ചു.
ഒഡൻസ് (ഡെന്മാർക്ക്) ∙ ലോക ഏഴാം നമ്പർ താരം ചൈനയുടെ ഹാൻ യുയിയെ തോൽപിച്ച് ഇന്ത്യയുടെ പി.വി.സിന്ധു ഡെന്മാർക്ക് ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ ക്വാർട്ടർ ഫൈനലിലെത്തി. 18–ാം റാങ്കുകാരിയായ സിന്ധു ആദ്യ സെറ്റ് നഷ്ടമാക്കിയതിനു ശേഷമാണ് 63 മിനിറ്റ് പോരാട്ടത്തിൽ ചൈനീസ് താരത്തെ കീഴടക്കിയത്. സ്കോർ: 18-21, 21-12, 21-16.
വഴി ചോദിച്ചുചെന്നപ്പോൾ, ഒപ്പമെത്തി ലക്ഷ്യത്തിലെത്തിച്ച അപരിചിതയെപ്പോലെയായിരുന്നു ആദ്യം. കാണെക്കാണെ, അടുപ്പം കൂടി; ചേർത്തുപിടിച്ചു. ഇരുൾവഴികളിൽ വിളക്കായി. പൊള്ളും ചൂടിൽ തണലായി. കുളിരിൽ ചുടുനിശ്വാസമായി. വഴിതെറ്റുമെന്നു തോന്നിച്ചപ്പോൾ, നേർവഴിയിലേക്കു ദിശാസൂചിയായി... ഇല്ല, ഇനിയില്ല... വിടപറയാൻ നേരമായി...
പാരിസ്∙ തുടർച്ചയായി രണ്ട് ഒളിംപിക്സുകളിൽ മെഡൽ പട്ടികയിൽ ഇടംനേടിയ ശേഷം പാരിസ് ഒളിംപിക്സിൽ പാതിവഴിയിൽ മടങ്ങേണ്ടി വന്നെങ്കിലും, ബാഡ്മിന്റൻ കോർട്ടിൽത്തന്നെ തുടരാനാണ് തീരുമാനമെന്ന് ഇന്ത്യൻ താരം പി.വി. സിന്ധു. പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായിരുന്ന സിന്ധു, പ്രീക്വാർട്ടറിൽ
ഒളിംപിക്സ് ബാഡ്മിന്റനിൽ ഇന്ത്യയ്ക്കു നിരാശയുടെ ദിവസം. ഉറച്ച മെഡൽ പ്രതീക്ഷയായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബിൾസിലും പി.വി.സിന്ധു വനിതാ സിംഗിൾസിലും തോറ്റു പുറത്തായി. ഇന്ത്യൻ താരങ്ങൾ ഏറ്റുട്ടിയ പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ എച്ച്.എസ്.പ്രണോയിയെ മറികടന്ന് ലക്ഷ്യ സെൻ (21–12, 21–6) ക്വാർട്ടറിൽ കടന്നു.
പാരിസ്∙ ഒളിംപിക് വേദിയിൽ ഇന്ത്യയ്ക്ക് കനത്ത നിരാശ സമ്മാനിച്ച് ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ മെഡൽ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു പുറത്ത്. രണ്ടു തവണ ഒളിംപിക് വെങ്കലം നേടിയിട്ടുള്ള സിന്ധു, ഇത്തവണ ചൈനീസ് താരം ഹേ ബിങ് ജിയാവോയോട് പ്രീക്വാർട്ടറിൽ തോറ്റാണ് പുറത്തായത്. ചൈനീസ് താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ തോൽവി. സ്കോർ: 19-21, 14-21. ടോക്കിയോ ഒളിംപിക്സിൽ ഹേ ബിറ് ജിയാവോയെ തോൽപ്പിച്ചാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്.
പാരിസ്∙ ലോക ബാഡ്മിന്റൻ റാങ്കിങ്ങിൽ നാലാം സ്ഥാനക്കാരനായ എതിരാളി. സ്വന്തം റാങ്കിങ് 22. ഈ എതിരാളിക്കെതിരെ ഇതുവരെ ഏറ്റുമുട്ടിയ അഞ്ചിൽ നാലു തവണയും തോൽവിയുടെ നിരാശ. ജയിക്കാനായത് ഒറ്റത്തവണ മാത്രം. ഈ കണക്കുകളെയെല്ലാം അപ്രസക്തമാക്കുന്ന അസാമാന്യ പ്രകടനത്തോടെയാണ്, ഇന്തൊനീഷ്യയുടെ ജൊനാതൻ ക്രിസ്റ്റിക്കെതിരെ
Results 1-10 of 156