Activate your premium subscription today
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ കടന്ന് ഇന്ത്യ. ഷാർജയിൽ നടന്ന സെമി ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. 174 റൺസ് വിജയലക്ഷ്യത്തിലേക്ക് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 170 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ എത്തുകയായിരുന്നു. തകർപ്പൻ ബാറ്റിങ് പ്രകടനവുമായി അർധ സെഞ്ചറി നേടിയ ഇന്ത്യൻ ഓപ്പണർ വൈഭവ് സൂര്യവംശിയാണു കളിയിലെ താരം. 36 പന്തുകൾ നേരിട്ട സൂര്യവംശി 67 റൺസെടുത്തു.
ഷാർജ∙ അണ്ടർ 19 ഏഷ്യാകപ്പിൽ ആദ്യ മത്സരത്തിൽ ബദ്ധവൈരികളായ പാക്കിസ്ഥാനോടു തോറ്റ ഇന്ത്യയ്ക്ക്, രണ്ടാം മത്സരത്തിൽ കൂറ്റൻ വിജയം. താരതമ്യേന ദുർബലരായ ജപ്പാനെ 211 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 339 റൺസ്. മറുപടി ബാറ്റിങ്ങിൽ ജപ്പാൻ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തു.
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ നേടിയ 4 വിക്കറ്റ് വിജയത്തോടെ ബംഗ്ലദേശ് ഫൈനലിൽ. യുഎഇയാണ് എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42.4 ഓവറിൽ 188 റൺസെടുത്തു. മൂഷീർ ഖാൻ (50), മുരുഗൻ അഭിഷേക് (62) എന്നിവരുടെ അർധസെഞ്ചറികളാണ് ഇന്ത്യൻ ഇന്നിങ്സിനെ പിടിച്ചുനിർത്തിയത്.
നേപ്പാളിനെതിരെ 10 വിക്കറ്റ് ജയത്തോടെ ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സെമിയിൽ. ആദ്യം ബാറ്റു ചെയ്ത നേപ്പാളിനെ 52 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യൻ യുവനിര വിജയലക്ഷ്യം കീഴടക്കാനെടുത്തത് വെറും 7.1 ഓവറുകൾ മാത്രം. സ്കോർ: നേപ്പാൾ 22.1 ഓവറിൽ 52 ഓൾഔട്ട്. ഇന്ത്യ 7.1 ഓവറിൽ വിക്കറ്റ് പോകാതെ 57.
ഓഗസ്റ്റിൽ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ ടീമുകൾക്ക് ചാർട്ടേഡ് വിമാനങ്ങൾ നൽകിയതിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനോട് (എസിസി) നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചത് പാക്കിസ്ഥാനായിരുന്നെങ്കിലും ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കില്ലെന്ന് അറിയിച്ചതിനാൽ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടന്നത്.
ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രം. ആതിഥേയരായ ഇന്ത്യക്ക് ഇത്തവണ കിരീടം നേടാൻ സാധിക്കുമോ? ഏഷ്യാകപ്പ്, ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര എന്നിവയിലെല്ലാം ആധികാരിക വിജയം നേടിക്കൊണ്ട് മുന്നേറുന്ന ഇന്ത്യക്ക് ലോകകപ്പിലും മികവ് തുടരാനാകുമോ?
ഇൻഡോർ∙ ശുഭ്മൻ ഗില്ലിന്റെയും ശ്രേയസ് അയ്യരുടേയും സെഞ്ചറിക്കരുത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ വമ്പൻ വിജയ ലക്ഷ്യമുയർത്തി ടീം ഇന്ത്യ. രണ്ടാം ഏ കദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 399 റണ്‍സ്. ശ്രേയസ് അയ്യർ (90 പന്തിൽ 105),
ഏഷ്യകപ്പ് കളിക്കാൻ ശ്രീലങ്കയിലേക്കെത്തുമ്പോൾ ലോകത്തെമ്പാടുമുള്ള പല ക്രിക്കറ്റ് ആരാധകരുടെയും പ്രിയപ്പെട്ട ടീം പാക്കിസ്ഥാനായിരുന്നു. ബാറ്റർമാരെ നിലയുറപ്പിക്കാൻ സമ്മതിക്കാതെ തീയുണ്ടകൾ വർഷിക്കുന്ന പേസർമാർ, ഷദബ് ഖാന്റെ നേതൃത്വത്തിലെ സ്പിന്നർമാർ, ബാറ്റിങ്ങിൽ ‘കിങ്’ ബാബറും കൂട്ടാളികളും... എതിരാളികളുടെ ആരാധകരെ പേടിപ്പെടുത്തുന്നതായിരുന്നു ആ ലൈനപ്പ്. തന്നെയുമല്ല, ഇടയ്ക്കിടെ കളിക്കാരെ മാറ്റിപ്പരീക്ഷിക്കാതെ ഏറെക്കുറെ സെറ്റായ ടീമുമായാണ് അവർ കപ്പടിക്കാൻ ശ്രീലങ്കയിലേക്കു തിരിച്ചത്. വനീന്ദു ഹസരംഗ, ദുഷ്മന്ത ചമീര, ലഹിരു കുമാര, ലഹിരു മധുഷങ്ക എന്നീ പ്രധാന ബോളർമാർക്കു പരുക്കേറ്റതു കാരണം പകരക്കാരുമായി കളിക്കേണ്ടി വന്ന ശ്രീലങ്ക ആശങ്കയിലായിരുന്നു. മറുവശത്ത് ഇന്ത്യയാകട്ടെ, ലോകകപ്പിന് ഒരു മാസം മാത്രം അകലെ ഏറ്റവും മികച്ച ടീം കോംബിനേഷനെപ്പോലും കണ്ടെത്താനാകാത്ത അവസ്ഥയിലുമായിരുന്നു.
ധാക്ക∙ സമൂഹമാധ്യമത്തിൽ സ്ത്രീവിരുദ്ധമായ പ്രസ്താവന നടത്തി കുരുക്കിലായി ബംഗ്ലദേശ് യുവ ക്രിക്കറ്റ് താരം. ബംഗ്ലദേശ് പേസർ തൻസിം ഹസന് സാക്കിബാണ് സ്ത്രീകൾ ജോലി ചെയ്യുന്നതിനെതിരെ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ പുറത്തുവന്നതോടെ താരത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് വിവിധ ഭാഗങ്ങളിൽനിന്ന് ഉയരുന്നത്
ഏഷ്യാകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ആധികാരിക വിജയം നേടിയപ്പോൾ തകർന്നുവീണത് ഒരു കൂട്ടം റെക്കോർഡുകൾ കൂടിയാണ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 50 റൺസിന് ഇന്ത്യ ചുരുട്ടിക്കെട്ടി. 51 റൺസ് ലക്ഷ്യത്തിലേക്ക് 6.1 ഓവറിൽ കുതിച്ചെത്തി പത്ത് വിക്കറ്റ് വിജയവും
Results 1-10 of 121