Activate your premium subscription today
ദുബായ്∙ രാജ്യാന്തര ക്രിക്കറ്റിൽ മിന്നും ഫോമിൽ തുടരുന്ന ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര, ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ അന്തിമ പട്ടികയിൽ ഇടംപിടിച്ചു. ഇംഗ്ലണ്ട് ബാറ്റർമാരായ ജോ റൂട്ട്, ഹാരി ബ്രൂക്ക്, ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ് എന്നിവരാണ് പട്ടികയിലെ മറ്റു താരങ്ങൾ.
ലണ്ടൻ∙ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇംഗ്ലണ്ടിന്റെ ഏകദിന ടീമിൽ തിരിച്ചെത്തി സീനിയർ താരം ജോ റൂട്ട്. ഇന്ത്യൻ പര്യടനത്തിനും ചാംപ്യൻസ് ട്രോഫിക്കുമുള്ള ടീമിലാണ് മുപ്പത്തിമൂന്നുകാരനായ റൂട്ടിനെ ഉൾപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലായിരുന്നു റൂട്ട് അവസാനമായി ഇംഗ്ലണ്ടിനായി ഏകദിനം കളിച്ചത്. നിലവിൽ ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം നമ്പർ താരമാണ് റൂട്ട്. ജോസ് ബട്ലറാണ് ടീം ക്യാപ്റ്റൻ. പരുക്കിന്റെ പിടിയിലായ ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ജനുവരി 22ന് ആരംഭിക്കുന്ന ഇന്ത്യൻ പരമ്പരയിൽ 3 ഏകദിനവും 5 ട്വന്റി20 മത്സരവുമാണുള്ളത്.
ഹാമിൽട്ടൻ ∙ ആദ്യ രണ്ടു ടെസ്റ്റുകളും തോറ്റ് പരമ്പര നേരത്തേതന്നെ കൈവിട്ടെങ്കിലും, ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡിന്റെ വക കനത്ത തിരിച്ചടി. ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ന്യൂസീലൻഡ് 423 റൺസിനു തോൽപ്പിച്ചു. ന്യൂസീലൻഡ് ഉയർത്തിയ 658 റൺസിന്റെ കൂറ്റൻ
ലണ്ടൻ ∙ സെഞ്ചറിയുമായി ക്രീസിൽ നിലയുറപ്പിച്ച ജോ റൂട്ടിന്റെ മികവിൽ (143) ശ്രീലങ്കയ്ക്കെതിരായ രണ്ടാംക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്. ടോസ് വഴങ്ങി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ ഒന്നാംദിനത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 358 റൺസെടുത്തു. 42 റൺസിനിടെ ഇംഗ്ലണ്ടിന് ആദ്യ 2 വിക്കറ്റ് നഷ്ടമായപ്പോൾ ക്രീസിലെത്തിയ റൂട്ട് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിച്ചശേഷം ഏഴാമനായാണ് പുറത്തായത്.
ലണ്ടൻ∙ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ തകർച്ചയുടെ വക്കിലെത്തിയ ഇംഗ്ലണ്ടിനെ മധ്യനിര ബാറ്റര് ജോ റൂട്ടാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. കുറഞ്ഞ പന്തിൽനിന്ന് കൂടുതൽ റൺസ് നേടുകയെന്ന ഇംഗ്ലണ്ടിന്റെ ‘ബാസ്ബോൾ’ ശൈലിയിൽനിന്ന് മാറിയാണ് കഴിഞ്ഞ ദിവസം റൂട്ട് സെഞ്ചറി കണ്ടെത്തിയത്. പരമ്പരാഗത
മൂന്ന് മത്സരം, 6 ഇന്നിങ്സ്, ആകെ നേട്ടം 77 റൺസ്. 6 ഇന്നിങ്സിലായി എറിഞ്ഞത് 107 ഓവർ, ലഭിച്ചത് 7 വിക്കറ്റ്. ഒറ്റനോട്ടത്തിൽ ഒരു ബോളറുടെ പ്രകടനമാണിതെന്നു തോന്നാം. പക്ഷേ അല്ല! ഇംഗ്ലണ്ട് ടെസ്റ്റ് ബാറ്റിങ് നിരയുടെ നെടുംതൂണായ സാക്ഷാൽ ജോ റൂട്ടിന്റെ ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഇതുവരെയുള്ള നേട്ടമാണിത്.
ഇന്നലെ ബംഗ്ലദേശിനെതിരായ മത്സരത്തിൽ അർധ സെഞ്ചറി (68 പന്തിൽ 82) നേടിയതോടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റൺ നേടുന്ന താരമായി ജോ റൂട്ട് മാറി. 19 ലോകകപ്പ് മത്സരങ്ങളിൽ നിന്നായി 917 റൺസാണ് റൂട്ടിന്റെ സമ്പാദ്യം. 21 മത്സരങ്ങളിൽ നിന്നായി 897 റൺസ് നേടിയ മുൻ ഇംഗ്ലിഷ് നായകൻ ഗ്രഹാം ഗൂച്ചിന്റെ റെക്കോർഡാണ് റൂട്ട് മറികടന്നത്.
ലണ്ടൻ∙ ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഒരോവറിൽ തന്നെ രണ്ടു വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ലോഡ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ എന്നിവരാണ് റൂട്ടിനു മുന്നിൽ കുടുങ്ങിവീണത്. മികച്ച രീതിയിൽ ബാറ്റു വീശിയ ട്രാവിസ് ഹെഡ് 73 പന്തിൽ 77 റൺസെടുത്താണു പുറത്തായത്.
ഐസിസി ടെസ്റ്റ് ബോളർ റാങ്കിങ്ങിൽ ഇന്ത്യൻ ഓഫ് സ്പിന്നർ ആർ. അശ്വിൻ ഒന്നാം സ്ഥാനം നിലനിർത്തി. ബാറ്റർ റാങ്കിങ്ങിൽ ഓസ്ട്രേലിയയുടെ മാർനസ് ലബുഷെയ്നെ മറികടന്ന് ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനത്തെത്തി. 5 സ്ഥാനം മെച്ചപ്പെടുത്തിയാണ് ലബുഷെയ്നെ റൂട്ട് മറികടന്നത്.
ലണ്ടൻ ∙ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ് എറിഞ്ഞ ഇന്നിങ്സിലെ ആദ്യ പന്ത് കവറിലൂടെ ബൗണ്ടറി കടത്തിയ ഇംഗ്ലിഷ് ഓപ്പണർ സാക് ക്രൗളി ഓസ്ട്രേലിയയോടു പറഞ്ഞു: വെൽക്കം ടു ബാസ്ബോൾ! ക്ലാസിക്ക് പോരാട്ടങ്ങൾക്കു പേരുകേട്ട ആഷസ് പരമ്പരകളിൽ ഇനി മാസും
Results 1-10 of 58