Activate your premium subscription today
ഓപ്പണിങ് ബാറ്റർ ജോസ് ബട്ലറെ നിലനിര്ത്താതെ ഒഴിവാക്കി രാജസ്ഥാൻ റോയൽസ്. ക്യാപ്റ്റൻ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ എന്നിവർക്കൊപ്പം രാജസ്ഥാന്റെ ഏറ്റവും വിശ്വസ്തനായ ബാറ്ററായിരുന്നു ബട്ലർ. സഞ്ജുവിനും ജയ്സ്വാളിനും 18 കോടി വീതം നൽകി ടീമിനൊപ്പം നിർത്തിയപ്പോൾ ജോസ് ബട്ലറെ ലേലത്തിൽ വിടാനാണു ടീം തീരുമാനിച്ചത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പടെയുള്ള മൂന്ന് ഇന്ത്യൻ താരങ്ങളെ നിലനിർത്താൻ തീരുമാനിച്ച് രാജസ്ഥാൻ റോയൽസ്. സഞ്ജുവിനൊപ്പം യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ് എന്നിവരെ നിലനിർത്താനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം.
ഗയാന∙ തുടർച്ചയായ രണ്ടാം ട്വന്റി20 ലോകകപ്പ് എന്ന ഇംഗ്ലണ്ടിന്റെ സ്വപ്നമാണ് സെമിഫൈലിൽ ഇന്ത്യയോടേറ്റ തോൽവിയോടെ പൊലിഞ്ഞത്. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ ഇന്ത്യ സമ്പൂർണ ആധിപത്യത്തോടെ ഇംഗ്ലണ്ടിനെ വീഴ്ത്തിയപ്പോൾ ക്യാപ്റ്റൻ ജോസ് ബട്ലറുടെ മുഖത്ത് കടുത്ത നിരാശ പ്രകടമായിരുന്നു. 2022 ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ പത്തു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന
ന്യൂഡൽഹി ∙ ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ലർ (രാജസ്ഥാൻ റോയൽസ്), ലിയാം ലിവിങ്സ്റ്റൻ (പഞ്ചാബ് കിങ്സ്), വിൽ ജാക്സ്, റീസ് ടോപ്ലി (റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു), എന്നിവർ ഐപിഎലിൽനിന്ന് വിടുതൽ നേടി നാട്ടിലേക്കു മടങ്ങി. ട്വന്റി20 ലോകകപ്പിനു മുന്നോടിയായി അടുത്തയാഴ്ച പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് ട്വന്റി20 പരമ്പര
ലണ്ടൻ∙ ഐപിഎൽ ടീമുകൾക്ക് ഇരുട്ടടിയായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ നിർണായക തീരുമാനം. ഐപിഎൽ പ്ലേ ഓഫ് കളിക്കാൻ ഇംഗ്ലണ്ട് താരങ്ങളെ ടീമുകൾക്കു ലഭ്യമാകില്ല. പാക്കിസ്ഥാനെതിരായ ട്വന്റി20 പരമ്പര കളിക്കുന്നതിനായി ഇംഗ്ലണ്ട് താരങ്ങൾക്ക് ഇന്ത്യയിൽനിന്നു മടങ്ങേണ്ടിവരും. ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കമായാണ് ഇംഗ്ലണ്ട്,
ലണ്ടൻ∙ ട്വന്റി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ജോസ് ബട്ലർ നയിക്കുന്ന ടീമില് പേസർ ജോഫ്ര ആർച്ചർ മടങ്ങിയെത്തി. ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, സാം കറൻ, വിൽ ജാക്സ്, ലിയാം ലിവിങ്സ്റ്റൻ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ടീമിലുണ്ട്. പരുക്കു കാരണം ഒരു വർഷത്തിലേറെ ടീമിനു പുറത്തായിരുന്ന ആര്ച്ചറിന് ഇംഗ്ലിഷ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ, 6ന് 121 എന്ന നിലയിൽ തോൽവി മുഖാമുഖം കണ്ട രാജസ്ഥാൻ റോയൽസിനെ 2 വിക്കറ്റ് വിജയത്തിലേക്കു കൈപിടിച്ചുയർത്തിയത് 60 പന്തിൽ പുറത്താകാതെ 107 റൺസ് നേടിയ ജോസ് ബട്ലറുടെ ഇന്നിങ്സാണ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന,
കൊൽക്കത്ത ∙ കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ അവിശ്വസനീയ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. 224 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം അവസാന പന്തിലാണ് റോയൽസ് മറികടന്നത്. കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ സെഞ്ചറി കണ്ടെത്തിയപ്പോൾ, മറുപടി ബാറ്റിങ്ങിൽ ജോസ് ബട്ലറാണ് രാജസ്ഥാന്റെ വിജയശില്പിയായത്. 60
ആർആറിന് ആറാം വിജയം. ഇത്തവണ വിജയം ഇന്ത്യൻ ക്രിക്കറ്റിന്റെ തറവാടായ ഈഡൻ ഗാർഡനിൽ. ശരിക്കും ‘ഒന്നാമൻ’ ആരെന്ന് അറിയാനുള്ള മത്സരത്തിൽ തകർത്തത് സീസണിലെ ഏറ്റവും മികച്ച എതിരാളികളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം രാജസ്ഥാൻ റോയൽസ് നിലനിർത്തുമോ, അതോ കൊൽക്കത്തയ്ക്കു മുന്നിൽ അടിയറവയ്ക്കുമോ എന്ന ചോദ്യവുമായി തുടങ്ങിയ പോരിൽ പട നയിച്ചത് സഞ്ജു, പട വെട്ടിയത് ജോസ് ബട്ലറും. ഒടുവിൽ അവസാന പന്തിൽ വിജയ റൺ പിറന്നപ്പോൾ, നൈറ്റ് റൈഡേഴ്സിന്റെ വിജയത്തിനായി ആർപ്പുവിളിച്ച ഈഡൻ ഗാർഡനിലെ ഗാലറിക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു, ‘വെൽ പ്ലെയ്ഡ് കെകെആർ. ബട്ട്... ബട്ലർ....’ സുനിൽ നരെയ്ന്റെ തകർപ്പൻ സെഞ്ചറിയുടെ കരുത്തിൽ കൊൽക്കത്ത മുന്നോട്ടുവച്ച 224 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസ് ഒരുഘട്ടത്തിൽ 121ന് 6 വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. മുൻനിരയിൽ ഉണ്ടായിരുന്ന കൂട്ടാളികൾ എല്ലാം വീണുപോയെങ്കിലും ബട്ലർ തളർന്നില്ല. വീറോടെ പോരാടി അവസാന പന്തുവരെ. സ്കോർ: കൊൽക്കത്ത: 223/6, രാജസ്ഥാൻ: 224/8. ഇംപാക്ട് പ്ലെയറായി എത്തി സീസണിലെ രണ്ടാം സെഞ്ചറിയുമായി രാജസ്ഥാൻ ഇന്നിങ്സിനെ മുന്നിൽനിന്നു നയിച്ച് വിജയം സമ്മാനിച്ച ബട്ലർ തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും.
പിങ്ക് സിറ്റിയിലെ പിങ്ക് തുരുത്തായി മാറിയ എസ്എംഎസ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിന് വിജയത്തുടർച്ച. രാജസ്ഥാനിലെ 78 വീടുകളിൽ സോളർ തിളക്കവും. സീസണിൽ പരാജയം അറിയാതെ മുന്നേറുന്ന സഞ്ജുവിന്റെ രാജസ്ഥാൻ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും തിരികെപ്പിടിച്ചു. വിരാട് കോലിയുടെ 8–ാം ഐപിഎൽ സെഞ്ചറി (72 പന്തിൽ 113 നോട്ടൗട്ട്) നേട്ടത്തെ ജോസ് ബട്ലറുടെ അപരാജിത സെഞ്ചറി (58 പന്തിൽ 100) നിറംമങ്ങിച്ചപ്പോൾ സ്വന്തം ആരാധകർക്ക് മുന്നിൽ നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ 6 വിക്കറ്റിനാണ് രാജസ്ഥാൻ തോൽപിച്ചത്. സ്കോർ: ബെംഗളൂരു 20 ഓവറിൽ 3ന് 183. രാജസ്ഥാൻ 19.1 ഓവറിൽ 4ന് 189. ബട്ലറാണ് പ്ലെയർ ഓഫ് ദ് മാച്ച്.
Results 1-10 of 84