Activate your premium subscription today
ഹാമിൽട്ടൻ∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡ് താരം കെയ്ൻ വില്യംസൻ പുറത്താകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ നടന്ന മത്സരത്തിന്റെ ആദ്യ ദിനം മാത്യു പോട്സിന്റെ പന്തിലാണ് വില്യംസൻ പുറത്തായത്. മികച്ച രീതിയിൽ ബാറ്റു ചെയ്തു വരുമ്പോഴായിരുന്നു
ന്യൂഡൽഹി∙ പരുക്കുമൂലം ചികിത്സയിൽ തുടരുന്ന ന്യൂസീലൻഡ് ബാറ്റർ കെയ്ൻ വില്യംസന് ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റും നഷ്ടമാകും. മുംബൈയിൽ നവംബർ ഒന്നുമുതലാണ് മൂന്നാം ടെസ്റ്റ്. ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങളിലും വില്യംസൻ കളിച്ചിരുന്നില്ല. ‘വില്യംസന്റെ പരുക്ക് പൂർണമായി ഭേദപ്പെട്ടിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്’– ന്യൂസീലൻഡ് പരിശീലകൻ ഗാരി സ്റ്റഡ് പറഞ്ഞു. നവംബർ 28 മുതൽ സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയോടെയാകും വില്യംസൻ ടീമിൽ തിരിച്ചെത്തുക.
പുണെ ∙ ന്യൂസീലൻഡ് മുൻ ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുമില്ല. കഴിഞ്ഞമാസം ശ്രീലങ്കൻ പര്യടനത്തിനിടെ പരുക്കേറ്റ വില്യംസൻ ബെംഗളൂരുവിൽ നടന്ന ഒന്നാം ടെസ്റ്റിൽ കളിച്ചിരുന്നില്ല. പരുക്കു പൂർണമായും ഭേദമാകാത്തതിനാൽ നാളെ പുണെയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലും വില്യംസൻ കളിക്കില്ലെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഒന്നാം ടെസ്റ്റിൽ 8 വിക്കറ്റിനു വിജയിച്ച കിവീസ് 3 മത്സര പരമ്പരയിൽ 1–0ന് മുന്നിലാണ്.
വെല്ലിങ്ടൻ ∙ വെസ്റ്റിൻഡീസിലും യുഎസിലുമായി ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ ന്യൂസീലൻഡ് പ്രഖ്യാപിച്ചു. ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ ടീമാണ് ന്യൂസീലൻഡ്. കിവീസ് നിരയെ ഇത്തവണയും കെയ്ൻ വില്യംസൻ തന്നെ നയിക്കും. ട്രെന്റ് ബോള്ട്ട്, ഡെവൺ കോൺവെ, ലോക്കി ഫെർഗ്യൂസൻ, ഡാരിൽ
ഹാമിൽട്ടൻ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ടെസ്റ്റ് പരമ്പര വിജയമെന്ന പതിറ്റാണ്ടുകളുടെ സ്വപ്നം ഒടുവിൽ യാഥാർഥ്യമാക്കി ന്യൂസീലൻഡ്. ഹാമിൽട്ടനിലെ സെഡാൻ പാർക്കിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ ഏഴു വിക്കറ്റിന് തകർത്താണ് ന്യൂസീലൻഡ് പരമ്പര സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റിൽ അവർ 281 റൺസിന്റെ
നാളെ ചെന്നൈയിൽ ബംഗ്ലദേശിനെതിരെ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും പേസർ ടിം സൗത്തിയും കളിച്ചേക്കും. വില്യംസൺ പരുക്കിൽനിന്നു മോചതിനായെന്ന് കോച്ച് ഗാരി സ്റ്റെഡ് അറിയിച്ചു.
ഏകദിന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ന്യൂസീലൻഡ് താരം കെയ്ൻ വില്യംസൻ കളിക്കില്ല. കാലിനേറ്റ പരുക്ക് പൂർണമായും ഭേദമാകാത്ത സാഹചര്യത്തിലാണ് ഒക്ടോബർ 5ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിൽ വില്യംസന് വിശ്രമം അനുവദിക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചത്.
ഓക്ക്ലൻഡ് ∙ ‘‘ബ്ലാക്ക് ക്യാപ്സ് നമ്പർ 161 മൈ ഡാഡി, കെയ്ൻ വില്യംസൻ’’– ജന്മദിനാശംസയല്ല; ഏകദിന ലോകകപ്പിനുള്ള ന്യൂസീലൻഡ് ടീം പ്രഖ്യാപനമാണ്! ടീം സിലക്ടറോ പരിശീലകനോ ടീമിനെ പ്രഖ്യാപിക്കുന്നതിനു പകരം കിവീസ് ടീം ഇത്തവണ അതിനായി
ഐപിഎലിനിടെ പരുക്കേറ്റു പുറത്തായ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ വീണ്ടും പരിശീലനം ആരംഭിച്ചു. നെറ്റ്സിൽ ബാറ്റിങ് പരിശീലനം നടത്തുന്ന വിഡിയോ വില്യംസൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ‘പരുക്കു ഭേദമായെങ്കിലും വില്യംസൻ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല.
Results 1-10 of 91