Activate your premium subscription today
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഒത്തുകളിക്കാൻ 2 കളിക്കാർക്കു കോഴ വാഗ്ദാനം ചെയ്തെന്ന പരാതികളിൽ പൊലീസ് അന്വേഷണം കേരളത്തിനു പുറത്തേക്കു വ്യാപിപ്പിക്കുന്നു. കോഴ വാഗ്ദാനം ചെയ്ത് കളിക്കാരിലൊരാളുടെ ഫോണിൽ സന്ദേശമെത്തിയത് ഛത്തീസ്ഗഡിൽ നിന്നാണെന്നു തെളിഞ്ഞതോടെയാണിത്. വഞ്ചന, കേരള ഗെയ്മിങ്, ഐടി ചട്ടങ്ങൾ പ്രകാരം ഫോർട്ട്, കന്റോൺമെന്റ് സ്റ്റേഷനുകളിലാണു കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം∙ കഴിഞ്ഞ സീസൺ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ആദ്യ റൗണ്ടിൽ പുറത്തായിട്ടും ചാംപ്യൻഷിപ്പിലെ മികച്ച രണ്ടാമത്തെ റൺനേട്ടക്കാരനായിരുന്നു സച്ചിൻ ബേബി. ലീഗ് റൗണ്ടിലെ 7 കളികളിൽനിന്നു മാത്രം 4 സെഞ്ചറിയടക്കം 830 റൺസ്. അതിനു മുൻപത്തെ രഞ്ജി സീസണിലും 830 റൺസുമായി കേരളത്തിന്റെ ടോപ് സ്കോററായിരുന്നു സച്ചിൻ. സാങ്കേതിക മികവും ക്ഷമയും പരീക്ഷിക്കപ്പെടുന്നതാണ് ബഹുദിന ക്രിക്കറ്റിലെ ബാറ്റിങ് എങ്കിൽ ക്ഷമയ്ക്കു വലിയ സ്ഥാനമില്ലാത്ത ട്വന്റി20യിലും സച്ചിന്റെ സ്കോറിങ് അനായാസമാണ്.
സച്ചിൻ... ആ പേരിന് ക്രിക്കറ്റിലെ അസാമാന്യമായ സൗന്ദര്യത്തികവുണ്ടെന്ന് ഇന്നലെ ‘കേരള സച്ചിൻ’ വീണ്ടും തെളിയിച്ചു. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് ഉയർത്തിയ 213 റൺസെന്ന വൻമല നായകൻ സച്ചിൻ ബേബിയുടെ ഉജ്വലമായ സെഞ്ചറി (54 ബോളിൽ 105) കരുത്തിൽ കീഴടക്കിയ കൊല്ലം സെയ്ലേഴ്സ് ജേതാക്കളായി.
തിരുവനന്തപുരം∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണുമായി സഹോദര തുല്യമായ ബന്ധമാണുള്ളതെന്നു കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ടീം ക്യാപ്റ്റൻ രോഹൻ എസ്. കുന്നുമ്മൽ. ‘‘എന്തു കാര്യത്തിനും വിളിക്കാന്‍ പറ്റുന്ന ആളാണ് സഞ്ജു ഭായ്. സഞ്ജു ഭായിയുടെ കൂടെ ക്രിക്കറ്റ് കളിക്കുമ്പോഴുള്ള അനുഭവം തീർത്തും വ്യത്യസ്തമാണ്. അദ്ദേഹം എനിക്ക് സഹോദരനെപ്പോലെയാണ്’’– രോഹൻ എസ്. കുന്നുമ്മൽ മനോരമ
തിരുവനന്തപുരം∙ കാലിക്കറ്റ് ഉയർത്തിയ 214 റണ്‍സെന്ന വമ്പൻ വിജയലക്ഷ്യത്തിനും കൊല്ലത്തെ തടയാനായില്ല. ക്യാപ്റ്റന്‍ സച്ചിൻ ബേബി സെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ച പോരാട്ടത്തിൽ ഗ്ലോബ്സ്റ്റാർസിനെ തകർത്ത് കൊല്ലത്തിന് പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം. 19.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് കൊല്ലം വിജയ റൺസ് കുറിച്ചത്. 54
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ ഏരീസ് കൊല്ലം സെയ്ലേഴ്സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നേരിടും. ചൊവ്വാഴ്ച നടന്ന രണ്ടാം സെമി ഫൈനലിൽ തൃശൂർ ടൈറ്റൻസിനെതിരെ കൊല്ലം 16 റൺസ് വിജയം നേടി. കൊല്ലം ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തൃശൂരിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്.
തിരുവനന്തപുരം∙ ട്രിവാൻഡ്രം റോയൽസിനെ 18 റൺസിനു തോൽപിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ. 174 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്ന റോയൽസിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളൂ. കാലിക്കറ്റിനു വേണ്ടി അഖിൽ സ്കറിയ നാലു വിക്കറ്റുകൾ വീഴ്ത്തി.
തൃശൂർ ടൈറ്റൻസ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, കേരള ക്രിക്കറ്റ് ലീഗ് മത്സരം, ലൈവ്
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, ആലപ്പി റിപ്പിൾസ്,
തിരുവോണ ദിനത്തിലെ ആവേശപ്പോരാട്ടങ്ങളിൽ ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിനും ദുലീപ് ട്രോഫിയിൽ മലയാളി താരം സഞ്ജു സാംസൺ അംഗമായ ഇന്ത്യ ഡിയ്ക്കും തോൽവിയുടെ നിരാശ. കേരള ക്രിക്കറ്റിൽ രണ്ടു സെഞ്ചറികൾ പിറന്ന ദിനത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനും വിജയം. ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ഫൈനലിൽ
Results 1-10 of 50