Activate your premium subscription today
ട്വന്റി20 ലോകകപ്പിൽ കിരീടം ചൂടിയ ഇന്ത്യൻ ടീമിന്റെ ലെയ്സൻ ഓഫിസർ സിബി ഗോപാലകൃഷ്ണൻ, ടീമിനൊപ്പമുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ‘‘സ്വർഗത്തിലോ അതോ നമ്മൾ സ്വപ്നത്തിലോ എന്ന സിനിമാഗാനമാണ് ഇപ്പോൾ ഓർമവരുന്നത്. 31 ദിവസം നീണ്ടുനിന്ന ട്വന്റി20 ലോകകപ്പ് മാമാങ്കത്തിന് തിരശീല വീഴുമ്പോൾ ഈ
11 വർഷം നീണ്ട കാത്തിരിപ്പിന് വിരാമിട്ട് ഒരു ക്രിക്കറ്റ് ലോകകപ്പിൽ മുത്തമിടാൻ ടീം ഇന്ത്യ ജൂണ് 29ന് ഇറങ്ങുകയാണ്. അതിലേക്ക് ആത്മവിശ്വാസം നിറയ്ക്കാനാൻ പോന്ന തകർപ്പൻ ജയമായിരുന്നു സെമിയിൽ അവർക്കു വേണ്ടിയിരുന്നത്. രോഹിത് ശർമയുടെ കുട്ടികൾ അതു നേടി. 2022ൽ അഡ്ലെയ്ഡ് ഓവലിൽ കഴിഞ്ഞ ലോകകപ്പ് സെമിയിൽ ഇതേ ജോസ് ബട്ലറുടെ ഇംഗ്ലണ്ട് തങ്ങളെ തച്ചു തകർത്തു പുറത്താക്കിയപ്പോൾ ഒഴുകിയ കണ്ണീരിന് രോഹിത് പരിഹാരം കണ്ടു. ഡഗ് ഔട്ടിൽ പരിക്ഷീണനും തകർന്നവനുമായി ബട്ലർ ഇരുന്നത് ഓരോ ഇന്ത്യൻ ക്രിക്കറ്റ് പ്രേമിയും കാണാൻ ആഗ്രഹിച്ചതാണ്. ക്രിക്കറ്റ് ചില മറുപടികൾ നൽകാനുള്ളതു കൂടിയാണ്. ഗയാനയിലെ സെമിക്ക് ഇറങ്ങുമ്പോൾ ബട്ലറുടെയും രോഹിതിന്റെയും ഈ ലോകകപ്പ് റെക്കോർഡ് തികച്ചും സമാനമായിരുന്നു. അത് അങ്ങനെ സംഭവിക്കുന്നതല്ല. ഇരു ക്യാപ്റ്റന്മാരും
ലക്നൗ ∙ കഴിഞ്ഞ 8 സീസണുകളിലായി കുൽദീപ് യാദവ് ഐപിഎൽ ക്രിക്കറ്റിലുണ്ട്. 2 ടീമുകളിലായി ഇതുവരെ 74 മത്സരങ്ങളിൽ പന്തെറിഞ്ഞു. എന്നിട്ടും എതിരാളികൾക്ക് ഇതുവരെ ഈ കൈക്കുഴ സ്പിന്നറെ ശരിക്കും ‘പിടികിട്ടിയിട്ടില്ല’. അതിനു തെളിവായിരുന്നു വെള്ളിയാഴ്ച നടന്ന ലക്നൗ– ഡൽഹി ഐപിഎൽ മത്സരം. വിക്കറ്റിന്റെ ഇരു വശങ്ങളിലേക്കും ഒരുപേലെ പന്ത് തിരിക്കുന്ന ഈ ചൈനാമാൻ ബോളർ വെറും 9 പന്തുകൾക്കിടെ 3 വിക്കറ്റു വീഴ്ത്തിയാണ് ഡൽഹിയുടെ കഥ കഴിച്ചത്.
കുൽദീപ് യാദവിന്റെ മാന്ത്രികതയിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ മുൻനിര മയങ്ങി വീണപ്പോൾ ഡൽഹിക്ക് സീസണിൽ രണ്ടാം ജയം. തുടക്കത്തിലെ വൻ വീഴ്ചയിലും പതറാതെ ലക്നൗവിനെ മുന്നിൽ നിന്ന് നയിച്ച് ആയുഷ് ബദോനിയുടെ പോരാട്ടം വിഫലം. ലക്നൗവിന്റെ ഹോം ഗ്രൗണ്ടിൽ ഡൽഹിയുടെ വിജയം 11 പന്തുകൾ ശേഷിക്കെ 6 വിക്കറ്റിന്. സ്കോർ: ലക്നൗ സൂപ്പർ ജയന്റ്സ്: 20 ഓവറിൽ 7 വിക്കറ്റിന് 167. ഡൽഹി ക്യാപിറ്റൽസ്: 18.1 ഓവറിൽ 4 വിക്കറ്റിന് 170. ഐപിഎൽ താര ലേലത്തിൽ ആർക്കും വേണ്ടാതെ തഴയപ്പെട്ടവൻ. ഡൽഹിയിലേക്ക് എത്തിയത് പകരക്കാരന്റെ വേഷത്തിൽ. ആദ്യ മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ സിക്സർ പായിച്ചുകൊണ്ട് റൺവേട്ടയ്ക്ക് തുടക്കം. അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധ സെഞ്ചറി നേട്ടത്തോടെ ടീമിന്റെ വിജയശിൽപി ആയ താരം. ഈ വിശേഷണങ്ങളെല്ലാം ഒരാൾക്ക് അവകാശപ്പെട്ടതാണ്. ഈ സീസണിൽ ഇതുവരെ കളത്തിലിറങ്ങിയ നാലിൽ മൂന്ന് മത്സരങ്ങളിലും വിജയിച്ച് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരുന്ന ലക്നൗ സൂപ്പർ ജയന്റ്സിനെ അവരുടെ ഹോം ഗ്രൗണ്ടിൽ ചെന്ന് പഞ്ഞിക്കിട്ട യുവ താരം ജെയ്ക് ഫ്രേസർ മക്കര്ഗാണ് ശരിക്കും ഡൽഹിയുടെ വിജയശിൽപി. ക്രുനാൽ പാണ്ഡ്യ പന്തെടുത്ത 13–ാം ഓവറിൽ തുടരെത്തുടരെ അടിച്ചു പറത്തിയ 3 സിക്സറുകൾ കണ്ട ആരും ജെയ്ക്കിനെ ഒരിക്കലും മറക്കില്ല. അത്ര മികച്ചതായിരുന്നു ആ ഓരോ സിക്സറുകളും. 35 പന്തിൽ നിന്ന് ആകെ 5 സിക്സറുകളും 2 ഫോറുകളും സഹിതം ജെയ്ക് അടിച്ചെടുത്തത് 55 റൺസ് ആണ്. മൂന്നാമനായി ക്രീസിലെത്തിയ ജെയ്ക് തന്നെയാണ് ഡൽഹിയുടെ ടോപ് സ്കോററും. സ്ട്രൈക് റേറ്റ് 157.14.
രാജ്കോട്ട്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ താരം ശുഭ്മൻ ഗില്ലിനു സെഞ്ചറി നഷ്ടം. നാലാം ദിവസം 91 റൺസിൽ നിൽക്കെ ഗിൽ റൺഔട്ടാകുകയായിരുന്നു. സെഞ്ചറി നഷ്ടമായ നിരാശയോടെയാണു താരം ഡ്രസിങ് റൂമിലേക്കു മടങ്ങിയത്.
മുൻപ് പന്തിന്റെ വേഗക്കുറവിന്റെ പേരിൽ പഴി കേട്ടിട്ടുള്ള കുൽദീപ് യാദവ് ഇന്നലെ എതിരാളികളെ വിസ്മയിപ്പിച്ചത് സൂപ്പർ ഫാസ്റ്റ് സ്പിൻ പന്തുകളിലൂടെ. ക്രീസിനു പുറത്തേക്കിറങ്ങി തന്നെ കടന്നാക്രമിച്ച കിവീസ് ബാറ്റർമാരെയും കുൽദീപ് അമ്പരപ്പിച്ചു.
കുൽദീപ് യാദവ് മികച്ച ഫോമിലായതിനാലാണ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ തനിക്കുപകരം കുൽദീപിന് അവസരം കിട്ടിയതെന്ന് ഇന്ത്യൻ സ്പിന്നർ യുസ് വേന്ദ്ര ചെഹൽ. വെസ്റ്റിൻഡീസിലെ വിക്കറ്റിൽ 3 സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തുക പ്രായോഗികമല്ല. അവസരങ്ങൾ ലഭിക്കുമ്പോൾ അതു പരമാവധി പ്രയോജനപ്പെടുത്തണം.
ധരംശാല∙ പ്ലേ ഓഫ് പ്രതീക്ഷകളുമായി ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ പഞ്ചാബ് കിങ്സിനെതിരെ 15 റണ്സ് വിജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്. പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തേ അവസാനിപ്പിച്ച ഡൽഹിക്ക് ആശ്വാസ ജയത്തോടെ
ഇൻഡോർ∙ മൂന്നാം ഏകദിനത്തിൽ ന്യൂസീലൻഡിനെതിരെ 90 റൺസിന്റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര 3–0ന് തൂത്തുവാരിയത്. ജയത്തോടെ ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതെത്തി. തകർപ്പൻ സെഞ്ചറികൾ സ്വന്തമാക്കി ക്യാപ്റ്റന് രോഹിത് ശർമയും കുൽദീപ് യാദവും ബാറ്റിങ്ങിൽ ഇന്ത്യയ്ക്കായി
തിരുവനന്തപുരം ∙ വിരാട് കോലിയുടെ കവർ ഡ്രൈവും രോഹിത് ശർമയുടെ പുൾ ഷോട്ടുമെല്ലാം കാണാൻ കൊതിച്ച് ടീം ഇന്ത്യയുടെ പരിശീലനം കാണാനെത്തിയ ആരാധകരെ ഇന്നലെ കാത്തിരുന്നത് കുൽദീപ് യാദവിന്റെ ലോഫ്റ്റഡ് കവർ ഡ്രൈവും യുസ്വേന്ദ്ര ചെഹലിന്റെ പാഡിൽ സ്വീപ്പുമെല്ലാമായിരുന്നു! ഇന്ത്യൻ ബോളിങ്ങിൽ ഇപ്പോൾ കുൽദീപ്–ചെഹൽ ‘കുൽച’
Results 1-10 of 35