Activate your premium subscription today
പാക്കിസ്ഥാനെതിരെ ആധികാരിക വിജയം നേടി, ട്വന്റി20 വനിതാ ലോകകപ്പിന്റെ സെമി ഫൈനലിന് അരികെ ഓസ്ട്രേലിയ. ദുബായിൽ നടന്ന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ഓസീസ് ഒൻപതു വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. ക്യാപ്റ്റൻ ഫാത്തിമ സന ഇല്ലാതെ ഇറങ്ങിയ പാക്കിസ്ഥാൻ 19.5 ഓവറിൽ 82 റൺസിന് ഓൾഔട്ടാകുകയായിരുന്നു.
ദുബായ് ∙ വനിതാ ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പ്രകടനം ദയനീയമായെങ്കിലും, ബദ്ധവൈരികളായ പാക്കിസ്ഥാനെതിരായ രണ്ടാം മത്സരത്തോടെ ടീം ഇന്ത്യ വിജയവഴിയിൽ. പ്രതീക്ഷ നിലനിർത്താൻ വിജയം അനിവാര്യമായ മത്സരത്തിൽ ഹർമൻപ്രീത് കൗറും സംഘവും പാക്കിസ്ഥാനെ വീഴ്ത്തിയത് ആറു വിക്കറ്റിന്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 105 റൺസ്. മറുപടി ബാറ്റിങ്ങിൽ വേഗത കുറവായിരുന്നെങ്കിലും ഏഴു പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി.
ധാംബുള്ള (ശ്രീലങ്ക) ∙ ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിലെ സൂപ്പർ പോരാട്ടത്തിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ. ഏഴു വിക്കറ്റിനാണ് ഇന്ത്യൻ വനിതകളുടെ ജയം. പാക്കിസ്ഥാൻ ഉയർത്തിയ 109 റൺസ് വിജയലക്ഷ്യം, 14.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ സ്മൃതി മന്ഥന (31 പന്തിൽ 45),
കേപ്ടൗൺ∙ ട്വന്റി20 വനിതാ ലോകകപ്പിൽ ആദ്യ മത്സരം കളിക്കാനൊരുങ്ങുന്ന ഇന്ത്യയ്ക്കു തിരിച്ചടി. പരുക്കേറ്റ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന പാക്കിസ്ഥാനെതിരായ ആദ്യ മത്സരം കളിക്കില്ലെന്നാണു വിവരം. ഞായറാഴ്ച കേപ്ടൗണിലാണ് ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം. കഴിഞ്ഞ ദിവസം
വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ നാളെ പാക്കിസ്ഥാനെ നേരിടും. വൈകിട്ട് 6.30 മുതൽ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.
ബിസിസിഐ വനിത താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ചതോടെ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനമുയരുന്നു. ക്യാപ്റ്റന്‍ ബിസ്മാ മറൂഫാണ് പിസിബിയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. തുല്യവേതനം പോയിട്ട് എട്ടുവര്‍ഷമായി വേതനവര്‍ധനവ് പോലുമില്ല പാക്കിസ്ഥാന്
മൗണ്ട് മൗംഗനൂയി∙ ഐസിസി ഏകദിന ലോകകപ്പിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങിയെങ്കിലും, ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ശരിക്കും ‘നായിക’യായി പാക്കിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ മറൂഫ്. ന്യൂസീലൻഡിൽ നടക്കുന്ന ലോകകപ്പിൽ ഓസീസിനെതിരെ അർധസെഞ്ചുറിയുമായി തിളങ്ങിയ ബിസ്മ മറൂഫ്, ആറു മാസം മാത്രം പ്രായമുള്ള
മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിൽനിന്ന് 490 കിലോമീറ്റർ അകലെയുള്ള ശാഹ്ഡോൾ ജില്ലയിൽ ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചു വളർന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. ഉയരക്കാരായ ബോളർമാരെ തുടരെ സിക്സറിനു പറത്തുന്ന ‘കുഞ്ഞുപയ്യൻസിനെ’ പ്രാദേശിക പരിശീലകൻ അശുതോഷ് ശ്രീവാസ്തവ ശ്രദ്ധിച്ചു. അന്വേഷിച്ചപ്പോഴാണു പൂജ
ഹാമിൽട്ടൻ∙ ആറു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി ന്യൂസീലൻഡിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാനെത്തിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ മറൂഫ് എല്ലാ വനിതാ താരങ്ങൾക്കും പ്രചോദനമെന്ന് ഇന്ത്യൻ താരം സ്മൃതി മന്ഥന. ആദ്യത്തെ കുഞ്ഞിനു ജന്മം നൽകി ആറു മാസം പിന്നിടുമ്പോഴേയ്ക്കും കളത്തിൽ തിരിച്ചെത്തിയ ബിസ്മയാണ്
ഹാമിൽട്ടൻ∙ എത്ര സുന്ദരമായ നിമിഷം! ക്രിക്കറ്റിന്റെ കളത്തിൽ ബൗണ്ടറികളുണ്ട്. പക്ഷേ, കളത്തിനു പുറത്ത് എല്ലാ അതിരുകളെയും അതു ഭേദിക്കുന്നു. സ്പോർട്സ് എല്ലാവരെയും ഒന്നിപ്പിക്കുന്നു’ – ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ട്വിറ്ററിൽ കുറിച്ചിട്ട വാക്കുകളാണിത്. എന്താണ് സച്ചിനെ ഇത്രയ്ക്ക് ആകർഷിച്ച ആ
Results 1-10 of 11