Activate your premium subscription today
കാബൂൾ∙ രാജ്യത്ത് വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങളിൽ സ്ത്രീകളെ വിലക്കിയ താലിബാൻ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ശബ്ദമുയർത്തി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ രംഗത്ത്. സർക്കാർ നിർദ്ദേശത്തെ തുടർന്ന് നഴ്സിങ് സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഇനിമുതൽ സ്ത്രീകളെ പ്രവേശനമുണ്ടാകില്ലെന്ന് അധികാരികൾ ആവർത്തിച്ചു
കാബൂൾ∙ അഫ്ഗാനിസ്ഥാൻ ലോകകപ്പ് നേടിയ ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന് പ്രഖ്യാപിച്ചിരുന്ന, രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിൻ ബോളർമാരിൽ ഒരാളായ റാഷിദ് ഖാൻ വിവാഹിതനായി. ഒക്ടോബർ മൂന്നിനായിരുന്നു വിവാഹം. അഫ്ഗാൻ ടീമിൽ റാഷിദിന്റെ സഹതാരങ്ങൾ ഉൾപ്പെടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്തു. വിവാഹവസ്ത്രം
ഷാർജ∙ ജന്മദിനത്തിൽ ഏകദിന കരിയറിലെ അഞ്ചാം അഞ്ച് വിക്കറ്റ് നേട്ടവുമായി റാഷിദ് ഖാൻ, ഏകദിനത്തിൽ ആദ്യമായി ഏഴ് സെഞ്ചറി തികയ്ക്കുന്ന അഫ്ഗാൻ താരമെന്ന മേൽവിലാസം സ്വന്തമാക്കി റഹ്മാനുള്ള ഗുർബാസ്, ഏകദിനമാണെന്നതു ‘മറന്ന്’ ട്വന്റി20 ഇന്നിങ്സ് കളിച്ച അസ്മത്തുല്ല ഒമർസായ്... ചേരുവകളെല്ലാം ഒരിക്കൽക്കൂടി പാകത്തിന്
കാബൂൾ∙ ട്വന്റി20 ലോകകപ്പിൽ ചരിത്രം കുറിച്ച പ്രകടനത്തോടെ സെമി ഫൈനലിൽ ഇടം നേടിയതിനു പിന്നാലെ, ക്യാപ്റ്റൻ റാഷിദ് ഖാനെ വിഡിയോ കോളിലൂടെ വിളിച്ച് അഭിനന്ദിച്ച് താലിബാൻ സർക്കാരിലെ മന്ത്രി. വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്താഖിയാണ് വിഡിയോ കോളിലൂടെ അഫ്ഗാൻ നായകനെ അഭിനന്ദിച്ചത്. ഇതിന്റെ വിഡിയോ
ദുബായ്∙ ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ബാറ്റർമാരുടെ പട്ടികയിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവിന് ഒന്നാം സ്ഥാനം നഷ്ടം. 2023 ഡിസംബർ മുതൽ ഒന്നാം സ്ഥാനത്തായിരുന്നു സൂര്യകുമാറിനെ, ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ട്വന്റി20 ലോകകപ്പിലെ മിന്നുന്ന പ്രകടനമാണ് ഹെഡിന് ഒന്നാം സ്ഥാനം
ബാർബഡോസ്∙ അഫ്ഗാനിസ്ഥാനെതിരായ ജയത്തോടെ ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിൽ മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു ലഭിച്ചത്. മത്സരത്തിന്റെ വിവിധഘട്ടങ്ങളിൽ വെല്ലുവിളികൾ നേരിട്ടെങ്കിലും അധികം പരുക്കേൽക്കാതെയാണ് ഇന്ത്യൻ ജയം. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഓപ്പണറായി ഇറങ്ങിയിട്ട് ഇതുവരെ തിളങ്ങാത്ത വിരാട് കോലിയും വീണ്ടും നിരാശപ്പെടുത്തിയെങ്കിലും സൂര്യകുമാർ യാദവും വൈസ് ക്യാപ്റ്റൻ ഹാർദിക്
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിന്നു തനിക്കു ലഭിക്കുന്ന മാച്ച് ഫീസ് മുഴുവൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി നൽകുമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ. എക്സിൽ ഭൂകമ്പ ബാധിത പ്രദേശങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചതിനൊപ്പമാണ് റാഷിദ് സഹായം വാഗ്ദാനം ചെയ്തത്.
ക്രിക്കറ്റ് ഷോട്ടുകൾ പ്രധാനമായും രണ്ടു വിധം; ഒന്ന്, ബോളിന്റെ വേഗം പരമാവധി ഉപയോഗപ്പെടുത്തി, ടൈമിങും ഫൂട്വർക്കും ഉപയോഗിച്ചുള്ള ക്ലാസിക്കൽ സ്ട്രോക്ക് പ്ലേ. രണ്ടാമത്തേത്ത് കൈക്കരുത്തിന്റെ ബലത്തിൽ പരമാവധി ബാറ്റ് സ്വിങ്ങോടു കൂടിയുള്ള ടെന്നിസ് ബോൾ സ്ലോഗ്.
ഇതിനുമാത്രം ലോകോത്തര സ്പിൻ ബോളർമാരെ നിങ്ങൾക്ക് എവിടെനിന്നു കിട്ടുന്നു, ഞങ്ങൾക്കൊന്നും ഇങ്ങനെയില്ലല്ലോ? അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനോട് ഈ ചോദ്യം മറ്റു രാജ്യങ്ങളെല്ലാം ചോദിച്ചു പോകും! പ്രത്യേകിച്ച് ഐപിഎലിൽ കഴിഞ്ഞ ദിവസത്തെ രാജസ്ഥാൻ റോയൽസ്– ഗുജറാത്ത് ടൈറ്റൻസ് മത്സരം കൂടി കഴിഞ്ഞതോടെ. മത്സരത്തിൽ രാജസ്ഥാൻ ബാറ്റർമാരെ പിച്ചിൽ നിന്നു പറഞ്ഞു വിടാൻ മുൻപന്തിയിൽ നിന്നത് അഫ്ഗാൻ സ്പിന്നർമാരായ റാഷിദ് ഖാനും നൂർ അഹമ്മദുമായിരുന്നു. റാഷിദ് 4 ഓവറിൽ 14 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ പതിനെട്ടുകാരനായ ഇടംകയ്യൻ സ്പിന്നർ നൂർ 3 ഓവറിൽ 25 റൺസ് വഴങ്ങി 2 വിക്കറ്റ് സ്വന്തമാക്കി.
24 വയസ്സിനുള്ളിൽ ലോകമെമ്പാടുമുള്ള മുപ്പതിലധികം ട്വന്റി20 ലീഗുകളുടെ ഭാഗമായിക്കഴിഞ്ഞു അഫ്ഗാനിസ്ഥാന്റെ സ്പിൻ മാന്ത്രികൻ റാഷിദ് ഖാൻ. ചുരുങ്ങിയ കാലത്തിനിടെ വിവിധ ട്വന്റി20 ലീഗുകളിൽ നിന്നു നേടിയത് 539 വിക്കറ്റുകൾ. ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസ് താരമായ റാഷിദ് ഖാൻ സംസാരിക്കുന്നു....
Results 1-10 of 45