Activate your premium subscription today
ദുബായ്∙ സ്കോട്ലൻഡിനെതിരായ വനിതാ ലോകകപ്പ് ട്വന്റി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 80 റൺസിന്റെ കൂറ്റൻ ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി. ക്യാപ്റ്റൻ ലോറ വോൾവാർട്ട് (27 പന്തിൽ 40), ടസ്മിൻ ബ്രിറ്റ്സ് (35 പന്തിൽ 43), മരിസെയ്ൻ കാപ് (24 പന്തിൽ 43) എന്നിവരുടെ ഇന്നിങ്സുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്.
സതാംപ്ടൻ∙ താരതമ്യേന കുഞ്ഞൻമാരായ സ്കോട്ലൻഡ് എന്നല്ല, മുന്നിൽ വരുന്നത് ക്രിക്കറ്റിന് തുടക്കം കുറിച്ച നാട്ടുകാരാണെങ്കിലും തനിക്ക് വിഷയമല്ല എന്നതാണ് ഓസീസ് താരം ട്രാവിസ് ഹെഡിന്റെ നിലപാട്. സമകാലിക ക്രിക്കറ്റിലെ എണ്ണം പറഞ്ഞ ഓൾറൗണ്ടർമാരിൽ ഒരാളായ സാം കറനെതിരെ ഒറ്റ ഓവറിൽ മൂന്നു വീതം സിക്സും ഫോറും സഹിതം
എഡിൻബറോ∙ സ്കോട്ലൻഡിനെതിരായ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പര തൂത്തുവാരിയ ഓസ്ട്രേലിയയ്ക്ക് ലഭിച്ച ‘കപ്പ്’ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഐസ്ക്രീം കപ്പിനോട് രൂപസാദൃശ്യമുള്ള കപ്പ് ചിരിയോടെ ഏറ്റുവാങ്ങുന്ന ഓസീസ് ടീം നായകൻ മിച്ചൽ മാർഷിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ കപ്പുമായി ഓസീസ് ടീം
എഡിൻബറോ∙ ആദ്യ മത്സരത്തിൽ ഉണ്ടായിരുന്ന നേരിയ വിജയസാധ്യത പോലും തല്ലിക്കെടുത്തി തല്ലിച്ചതച്ച ട്രാവിസ് ഹെഡിനെ രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്ക് എന്ന നാണക്കേടിലേക്ക് തള്ളിവിട്ട് പകരം വീട്ടിയതാണ് സ്കോട്ലൻഡ്; പക്ഷേ, ഹെഡ് പോയിടത്ത് ഓസ്ട്രേലിയയ്ക്കായി ഇത്തവണ പുതിയൊരു രക്ഷകൻ അവതരിച്ചു. രാജ്യാന്തര ട്വന്റി20യിൽ
ഫോർട്ട്ഹിൽ∙ രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഏഴു വിക്കറ്റുകൾ വീഴ്ത്തി, റെക്കോര്ഡിട്ട് സ്കോട്ലൻഡ് പേസ് ബോളർ ചാര്ലി കാസൽ. അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ ചാർലി 5.4 ഓവറുകൾ പന്തെറിഞ്ഞ് വഴങ്ങിയത് 21 റൺസ് മാത്രം. ലീഗ് 2 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ
‘ബദ്ധ വൈരികളാണെങ്കിലും’ ഇന്നലെ ഇംഗ്ലണ്ട് ആരാധകർ ഒന്നടങ്കം പ്രാർഥിച്ചത് ഓസ്ട്രേലിയയുടെ വിജയത്തിനു വേണ്ടിയായിരുന്നു. ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ സ്കോട്ലൻഡിനെ ഓസ്ട്രേലിയ തോൽപിച്ചതോടെ ഇംഗ്ലണ്ട് ടീമിന് സൂപ്പർ 8ലേക്കുള്ള വഴിതുറന്നു. ശനി രാത്രി നടന്ന മത്സരത്തിൽ നമീബിയയെ തോൽപിച്ച ഇംഗ്ലണ്ടിന് 4 മത്സരങ്ങളിൽ നിന്ന് 5 പോയിന്റായിരുന്നു. ഇതോടെ 3 മത്സരങ്ങളിൽ നിന്ന് 5 പോയിന്റുള്ള സ്കോട്ലൻഡ് അവസാന മത്സരത്തിൽ ഓസ്ട്രേലിയയോട് തോറ്റാൽ, നെറ്റ് റൺറേറ്റിന്റെ ബലത്തിൽ ഇംഗ്ലണ്ടിന് സൂപ്പർ 8ൽ കടക്കാമെന്ന സ്ഥിതിയായി.
സെന്റ്ലൂസിയ∙ സ്കോട്ലൻഡിനെതിരെ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് വിജയം നേടിയത് ഇംഗ്ലണ്ടിന് അനുഗ്രഹമായി. ബി ഗ്രൂപ്പിൽനിന്ന് സ്കോട്ലൻഡിനെ പിന്തള്ളി ഇംഗ്ലണ്ട് ഓസ്ട്രേലിയയ്ക്കൊപ്പം ട്വന്റി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിലെത്തി. നാലു കളികളിൽ നാലും ജയിച്ച് ഓസ്ട്രേലിയ ഗ്രൂപ്പിൽ ഒന്നാമതായി.
ബുലവായ ∙ ക്വാളിഫയർ റൗണ്ടിൽ തോൽവിയറിയാതെ, ഗ്രൂപ്പ് ചാംപ്യൻമാരായി ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യതയുടെ പടിവാതിൽവരെ എത്തിയ സിംബാബ്വെ ടീമും ആരാധകരും ഇങ്ങനെയൊരു ‘ആന്റി ക്ലൈമാക്സ്’ പ്രതീക്ഷിച്ചിരിക്കില്ല. സൂപ്പർ സിക്സ് റൗണ്ടിൽ ശ്രീലങ്കയ്ക്കു പിന്നാലെ സ്കോട്ലൻഡിനോടും തോറ്റതോടെ ഇത്തവണത്തെ ഏകദിന ലോകകപ്പിൽ നിന്ന് സിംബാബ്വെ പുറത്തായി. 2019 ലോകകപ്പിനും സിംബാബ്വെ യോഗ്യത നേടിയിരുന്നില്ല. സ്കോട്ലൻഡിനെ തോൽപിച്ച് ലോകകപ്പ് യോഗ്യത നേടാൻ ഉറപ്പിച്ചാണ് ഇന്നലെ സിംബാബ്വെ ഇറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡിനെ 50 ഓവർ 8ന് 234 എന്ന നിലയിൽ പിടിച്ചുകെട്ടിയതോടെ ഒരു അനായാസ ജയം സിംബാബ്വെ ആരാധകർ മുന്നിൽ കണ്ടു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെയെ ഞെട്ടിച്ച് പവർപ്ലേ അവസാനിക്കും മുൻപേ 4 വിക്കറ്റ് വീഴ്ത്തി സ്കോട്ലൻഡ് ബോളർമാർ മികവുകാട്ടി. മധ്യനിരയിൽ 83 റൺസുമായി റയൻ ബേൾ നടത്തിയ ഒറ്റയാൾ പോരാട്ടത്തിനും സിംബാബ്വെയെ രക്ഷിക്കാനായില്ല. 41.1 ഓവറിൽ 203 റൺസിന് സിംബാബ്വെയെ പുറത്താക്കി 31 റൺസ് ജയവുമായി
ബുലവായ∙ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാനുള്ള സിംബാബ്വെയുടെ മോഹങ്ങൾക്ക് ഭീഷണി ഇനി സ്കോട്ലൻഡാണ്. 4 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുള്ള സിംബാബ്വെ സൂപ്പർ സിക്സ് യോഗ്യതാ റൗണ്ടിൽ രണ്ടാമതും 3 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുള്ള സ്കോട്ലൻഡ് മൂന്നാമതുമാണ്. സിംബാബ്വെയ്ക്ക് ഒരു
ലോക ക്രിക്കറ്റിൽ ആരൊക്കെ വന്നാലും പോയാലും ക്രിക്കറ്റിന് ഒരു രാജാവുണ്ടെങ്കിൽ അത് സർ വിവിയൻ റിച്ചഡ്സും ആരാലും കീഴടക്കാൻ കഴിയാത്ത രാജ്യമുണ്ടെങ്കിൽ അത് വെസ്റ്റിൻഡീസുമാണെന്ന് പറഞ്ഞത് ഇന്ത്യയുടെ 1983 ലോകകപ്പ് ഹീറോസിൽ ഒരാളായ കെ.ശ്രീകാന്താണ്. തുടർച്ചയായി രണ്ട് ഏകദിന ലോകകപ്പ് നേടി (1975, 1979), പര്യടനം നടത്തിയ രാജ്യങ്ങളിലെല്ലാം വെന്നിക്കൊടി പാറിച്ച്, സ്വന്തം മണ്ണിൽ കളിക്കാനെത്തുന്ന ടീമുകളിലെ ബാറ്റർമാരെ ‘ചോര തുപ്പിച്ച്’ ലോകക്രിക്കറ്റ് അടക്കി ഭരിച്ചിരുന്ന കാലത്തുനിന്നാണ് ഏകദിന ലോകകപ്പിന് യോഗ്യതപോലും നേടാനാകാതെ കരീബിയൻ പട തലതാഴ്ത്തി മടങ്ങുന്നത്. ∙ ക്വാളിഫയറിൽ സംഭവിച്ചത് ഐസിസി ഏകദിന ടീം റാങ്കിങ്ങിൽ 10–ാം സ്ഥാനക്കാരായാണ് വിൻഡീസ് ക്വാളിഫയർ കളിക്കാൻ എത്തുന്നത്. പ്രാഥമിക റൗണ്ടിൽ സിംബാബ്വെ, നെതർലൻഡ്സ് ടീമുകളോടു തോറ്റെങ്കിലും യുഎസ്, നേപ്പാൾ എന്നിവർക്കെതിരായ ജയം അവരെ സൂപ്പർ സിക്സ് റൗണ്ട് വരെ എത്തിച്ചു. എന്നാൽ സൂപ്പർ സിക്സിലെ ആദ്യ മത്സരത്തിൽ സ്കോട്ലൻഡിനോട് തോറ്റതോടെ വിൻഡീസിന് പുറത്തേക്കുള്ള വഴിയൊരുങ്ങി.
Results 1-10 of 22