Activate your premium subscription today
മുംബൈ∙ ഇന്ത്യൻ താരം ശ്രേയസ് അയ്യരുടെ പ്രധാന പ്രത്യേകത എന്താണെന്നു ചോദിച്ചാൽ ഉത്തരം നിസംശയം പറയാം; ക്യാപ്റ്റൻ സ്ഥാനത്തെത്തിയാൽ ഇരട്ടി ശ്രേയസ്! സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയെ മറ്റൊരു കിരീടവിജയത്തിലേക്കു നയിച്ചതോടെ അയ്യരുടെ ശ്രേയസ് ഇതാ, ഒന്നുകൂടി വർധിച്ചിരിക്കുന്നു. ആവേശകരമായ കലാശപ്പോരിൽ
ബെംഗളൂരു∙ പൃഥ്വി ഷാ, അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ശിവം ദുബെ.... ഏതൊരു രാജ്യാന്തര ട്വന്റി20 ടീമിനെയും വെല്ലുന്ന ബാറ്റിങ് ലൈനപ്പുമായി കലാശപ്പോരിനിറങ്ങിയ മുംബൈയ്ക്കെതിരെ കഴിവിന്റെ പരമാവധി പൊരുതി നോക്കി മധ്യപ്രദേശ്. ബാറ്റിങ് നിരയിലെ വമ്പൻമാരെയെല്ലാം പുറത്താക്കിയെങ്കിലും പുത്തൻ താരോദയമായ സൂര്യാംശ് ഷെഡ്ഗെയുടെ മുന്നിൽ മധ്യപ്രദേശിന് അടിപതറി.
ഇസ്ലാമാബാദ്∙ മുപ്പത്താറുകാരനായ അജിൻക്യ രഹാനെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 56 പന്തിൽനിന്ന് 98 റൺസ് നേടിയ പ്രകടനം, ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ബോളർമാരുടെ നിലവാരത്തകർച്ചയാണ് കാണിക്കുന്നതെന്ന് അഭിപ്രായപ്പെട്ട പാക്ക് ഇൻഫ്ലുവൻസറിന് വിമർശനം. എക്സിൽ പങ്കുവച്ച കുറിപ്പിലാണ്, രഹാനെയുടെ പ്രകടനം ഇന്ത്യൻ
ബെംഗളൂരു∙ സൗദിയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ താരലേലത്തിന്റെ രണ്ടാം ദിനം, അൺസോൾഡായ കളിക്കാരുടെ പേരുകൾ വീണ്ടും ലേലത്തിനു വന്നപ്പോൾ അജിൻക്യ രഹാനെയെ 1.5 കോടിക്ക് വിളിച്ചിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂർ ചിരിച്ച ഒരു ചിരിയുണ്ട്. താരലേലം സംപ്രേഷണം ചെയ്ത ചാനലിൽ ഉൾപ്പെടെ ഈ ചിരി പലതവണ ആവർത്തിച്ചു
ബെംഗളൂരു∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇത്തവണ മുംബൈ – മധ്യപ്രദേശ് ഫൈനൽ. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയിൽ കരുത്തരായ ഡൽഹിയെ ഏഴു വിക്കറ്റിനു തോൽപ്പിച്ചാണ് മധ്യപ്രദേശ് ഫൈനലിനു ടിക്കറ്റെടുത്തത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 146 റൺസ്. മറുപടി ബാറ്റിങ്ങിൽ മധ്യപ്രദേശ് 26 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി. ആദ്യ സെമിയിൽ ബറോഡയെയാണ് മുംബൈ പരാജയപ്പെടുത്തിയത്. ഞായറാഴ്ചയാണ് ഫൈനൽ.
ബെംഗളൂരു∙ ഒരുകാലത്ത് ഏറ്റവും വിശ്വസ്ത ബാറ്ററായിരുന്ന അജിൻക്യ രഹാനെയില്ലാതെ ഓസ്ട്രേലിയയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വിജയവഴിയിൽ തിരിച്ചെത്താൻ തീവ്രശ്രമം തുടരുമ്പോൾ, പരാതികളൊന്നുമില്ലാതെ ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിയ താരം വിസ്മയ പ്രകടനം തുടരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരിക്കൽക്കൂടി തകർത്തടിച്ച് അർധസെഞ്ചറി നേടിയ രഹാനെയുടെ മികവിൽ, പാണ്ഡ്യ സഹോരൻമാരുടെ ബറോഡയെ തകർത്ത് മുംബൈ ഫൈനലിൽ. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനാണ് മുംബൈയുടെ വിജയം. ഓപ്പണറായി ഇറങ്ങിയ മുപ്പത്തേഴുകാരൻ രഹാനെ, 98 റൺസെടുത്ത് വിജയത്തിന്റെ വക്കിൽ പുറത്തായി.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാർട്ടര് ഫൈനലിനിടെ ഗ്രൗണ്ടിൽവച്ച് തർക്കിച്ച് ഉത്തർപ്രദേശ് താരം നിതീഷ് റാണയും ഡൽഹിയുടെ ആയുഷ് ബദോനിയും. ആയുഷ് ബദോനി ബാറ്റു ചെയ്യുന്നതിനിടെയായിരുന്നു നിതീഷ് റാണയുമായുള്ള തർക്കം. അംപയർമാർ ഇടപെട്ടാണ് ഇരു താരങ്ങളെയും സമാധാനിപ്പിച്ചത്. മത്സരത്തിന്റെ 13–ാം ഓവറിലായിരുന്നു സംഭവം.
ഉത്തർപ്രദേശിനെ തകർത്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിന്റെ സെമി ഫൈനലിൽ കടന്ന് ഡൽഹി. ആദ്യം ബാറ്റു ചെയ്ത ഡൽഹി ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുപി 19.5 ഓവറിൽ 174 റൺസെടുത്തു പുറത്താകുകയായിരുന്നു. ഡൽഹിയുടെ വിജയം 19 റൺസിന്. 13 ന് നടക്കുന്ന സെമി ഫൈനലിൽ മധ്യപ്രദേശാണ് ഡൽഹിയുടെ എതിരാളികൾ.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാർട്ടറിൽ മികച്ച സ്കോർ നേടിയിട്ടും വിദർഭയ്ക്കു രക്ഷയില്ല. ക്യാപ്റ്റൻ ശ്രേയസ് അയ്യരും സൂര്യകുമാർ യാദവും തിളങ്ങാനാകാതെ പോയ മത്സരത്തിൽ ആറു വിക്കറ്റ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. വിദർഭ ഉയർത്തിയ 222 റൺസ് വിജയലക്ഷ്യത്തിലേക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ 19.2 ഓവറിൽ മുംബൈ എത്തിച്ചേരുകയായിരുന്നു.
ബെംഗളൂരു∙ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മുഹമ്മദ് ഷമി ഉൾപ്പെടുന്ന ബംഗാളിന്റെ വെല്ലുവിളി അനായാസം മറികടന്ന് പാണ്ഡ്യ സഹോദരൻമാരുടെ ബറോഡ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിന്റെ സെമിയിൽ. ഏറെക്കുറേ ഏകപക്ഷീയമായി മാറിയ മത്സരത്തിൽ 41 റൺസിനാണ് ബറോഡ ബംഗാളിനെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബറോഡ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 172 റൺസ്.
Results 1-10 of 88