Activate your premium subscription today
ജിദ്ദ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) പുതുചരിത്രമെഴുതി വൻ തുകയ്ക്ക് വെറ്ററൻ സ്പിന്നർ യുസ്വേന്ദ്ര ചെഹൽ പഞ്ചാബ് കിങ്സിലേക്ക്. വാശിയേറിയ ലേലത്തിനൊടുവിൽ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് ചെഹലിനെ സ്വന്തമാക്കി. ഐപിഎലിൽ ഒരു സ്പിന്നർക്ക് ലഭിക്കുന്ന റെക്കോർഡ് തുകയാണിത്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് നിലനിർത്തിയ താരങ്ങളുടെ പട്ടികയിൽ ഇടംലഭിക്കാതെ പോയതോടെയാണ് ചെഹൽ താരലേലത്തിന് എത്തിയത്.
ഇൻഡോർ∙ യുസ്വേന്ദ്ര ചെഹലിന് മര്യാദയ്ക്ക് ബാറ്റു പിടിക്കാൻ അറിയില്ലെന്ന് ഇനിയാരും പറയരുത്! ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ ചെഹലിന് ബാറ്റിങ് തീരെ വശമില്ല എന്നതാണ് ഇതുവരെ കണ്ടു പരിചയിച്ച കാഴ്ചയെങ്കിലും, ഇപ്പോൾ സീൻ മാറി. മുൻപ് പന്തുകൊണ്ട് ബാറ്റർമാരെ പരീക്ഷിക്കുന്നതായിരുന്നു ചെഹലിന്റെ ശൈലിയെങ്കിൽ, ഇപ്പോൾ
ലണ്ടന്∙ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ താരം യുസ്വേന്ദ്ര ചെഹൽ. കൗണ്ടിയില് നോർത്താംപ്ടൻ ഷെയറിന്റെ താരമാണ് ചെഹൽ. കഴിഞ്ഞ ദിവസം ഡെർബിഷെയറിനെതിരായ പോരാട്ടത്തിൽ അഞ്ചു വിക്കറ്റു വീഴ്ത്തിയ ചെഹൽ എതിരാളികളെ
ഹൈദരാബാദ് ∙ ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം നേടിയതിനുശേഷമുള്ള ആദ്യ ഐപിഎൽ മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചെഹലിൽ നിന്ന് ഒരു മാന്ത്രിക സ്പെല്ലാണ് എല്ലാവരും പ്രതീക്ഷിച്ചത്. ലോകകപ്പ് ടീം പ്രവേശനം വിക്കറ്റ് നേട്ടത്തോടെ ആഘോഷമാക്കാനിറങ്ങിയ ചെഹൽ പക്ഷേ ഒരൊറ്റ മത്സരത്തിലൂടെ ഇന്ത്യൻ ആരാധകരെയെല്ലാം ആശങ്കയിലാക്കി. ഹൈദരാബാദിനെതിരെ വ്യാഴാഴ്ച നടന്ന മത്സരത്തിൽ 4 ഓവറിൽ വിക്കറ്റ് നേട്ടമില്ലാതെ 62 റൺസാണ് ലെഗ് സ്പിന്നർ വഴങ്ങിയത്. ഒരു ഐപിഎൽ മത്സരത്തിൽ കൂടുതൽ റൺസ് വഴങ്ങുന്ന രണ്ടാമത്തെ സ്പിന്നറെന്ന നാണക്കേടും ഇന്ത്യയുടെ ലോകകപ്പ് താരത്തിനു സ്വന്തമായി.
റെക്കോർഡുകളുടെ പെരുമഴക്കാലമാണ് ഓരോ ഐപിഎൽ സീസണും. ബാറ്റർമാർ െതളിഞ്ഞുവാഴുന്ന ഐപിഎൽ മൈതാനങ്ങളിൽ കൂടുതലായും പിറവിയെടുക്കുന്നതും തിരുത്തിക്കുറിക്കപ്പെടുന്നതും ബാറ്റുമായി ബന്ധപ്പെട്ട റെക്കോർഡുകളാണ്. ബോളർമാർക്ക് പലപ്പോഴും കിട്ടുന്നത് നാണക്കേടിന്റെ നെഗറ്റീവ് റെക്കോർഡുകളും. എന്നിരുന്നാലും ഐപിഎലിലെ ചില വ്യത്യസ്തമായ റെക്കോർഡുകളിലൂടെയും കൗതുകങ്ങളിലൂടെയും ഒരു യാത്ര നടത്തിയാലോ.... ∙ ബാറ്റുകൊണ്ട് നേടാനാകാത്ത ഇരട്ട സെഞ്ചറി ബോളിങ്ങിൽ ഐപിഎലിൽ സെഞ്ചറികളുടെ എണ്ണം സെഞ്ചറിയുടെ പടിവാതിൽക്കലാണ് (98). സെഞ്ചറി തികച്ച ബാറ്റർമാരുടെ എണ്ണം അർധ സെഞ്ചറി പിന്നിടുകയും (52) ചെയ്തു. അതേസമയം വിക്കറ്റുകൾക്കൊണ്ട് ഐപിഎലിൽ സെഞ്ചറി തികച്ചവരും കുറവല്ല. ഇതുവരെ 24 ബോളർമാരാണ് ഈ നേട്ടം കൈവരിച്ചത്. ബാറ്റുകൊണ്ട് 98 സെഞ്ചറികൾ പിറന്നിട്ടും ഒരിക്കൽ പേലും കൈവരിക്കാനാകാത്ത ഒരു നേട്ടമുണ്ട്. ഐപിഎലിൽ ഒരു ഇരട്ട സെഞ്ചറി. എന്നാൽ ബോളിങ് നിരയിൽ നിന്ന് ഈ റെക്കോർഡും സാധ്യമായിട്ടുണ്ട്. ക്രിസ് ഗെയ്ലിന്റെ പേരിലുള്ള 175 നോട്ടൗട്ട് (2013) ആണ് ഐപിഎൽ ചരിത്രത്തിലെ നാളിതുവരെയുള്ള ഉയർന്ന സ്കോർ.
ഹൈദരാബാദ്∙ ട്വന്റി20 ലോകകപ്പ് ടീമിൽ സിലക്ഷൻ ലഭിച്ചതിനു പിന്നാലെ ഐപിഎല്ലിൽ ദയനീയ പ്രകടനവുമായി സ്പിന്നർ യുസ്വേന്ദ്ര ചെഹൽ. നാലോവറുകൾ പന്തെറിഞ്ഞ ചെഹൽ 62 റൺസാണു വഴങ്ങിയത്. വിക്കറ്റൊന്നും കിട്ടിയതുമില്ല. താരത്തിന്റെ ഓവറിൽ ആറു സിക്സുകളും നാലു ഫോറുകളുമാണ് ഹൈദരാബാദ് ബാറ്റർമാർ ബൗണ്ടറി
‘ടീം ടോട്ടലിനു മുന്നിൽ 3 എന്ന നമ്പർ കാണാനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ’– റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 20 ഓവറിൽ 287 റൺസ് നേടി, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ സ്വന്തം പേരിൽ കുറിച്ച ശേഷം സൺറൈസേഴ്സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡ് പറഞ്ഞു. 287 റൺസ് നേടാൻ സാധിച്ച തങ്ങൾക്ക് 300 റൺസ് എന്ന മാജിക്കൽ നമ്പറിലേക്ക് എത്താൻ അധികം സമയം വേണ്ടെന്ന സൂചന കൂടി ഹെഡിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു. കഴിഞ്ഞ സീസൺ വരെ 200 റൺസ് എന്നത് ഐപിഎലിലെ മികച്ച ടോട്ടലായിരുന്നെങ്കിൽ ഈ സീസണിൽ 250 റൺസ് പോലും സേഫ് അല്ലെന്നതാണ് വാസ്തവം. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുന്നോട്ടുവച്ച 262 റൺസ് വിജയലക്ഷ്യം 8 പന്ത് ബാക്കി നിർത്തിയാണ് പഞ്ചാബ് കിങ്സ് മറികടന്നത്. 42 സിക്സറുകളായിരുന്നു ആ മത്സരത്തിൽ ആകെ പിറന്നത്. ട്വന്റി20 ചരിത്രത്തിൽ തന്നെ ഇത് റെക്കോർഡാണ്. ഇത്തരത്തിൽ റൺമഴ നിർത്താതെ പെയ്യുന്ന ഈ ഐപിഎൽ സീസണിൽ ബോളർമാരുടെ സ്ഥിതിയാണ് കഷ്ടം. ബാറ്റർമാർ ഒന്നിനു പുറകേ ഒന്നായി റെക്കോർഡുകൾ വാരിക്കൂട്ടുമ്പോൾ നാണക്കേടിന്റെ റെക്കോർഡുകൾ മുഴുവൻ ബോളർമാർ ഏറ്റുവാങ്ങുകയാണ്.
മുംബൈ ∙ ബോളർമാർ അടക്കിവാണ ഐപിഎൽ ക്രിക്കറ്റ് മത്സരത്തിൽ റിയാൻ പരാഗിന്റെ പക്വതയാർന്ന ഇന്നിങ്സിന്റെ (39 പന്തിൽ 54 നോട്ടൗട്ട്) ബലത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 6 വിക്കറ്റ് ജയം. സ്കോർ: മുംബൈ 20 ഓവറിൽ 9ന് 125. രാജസ്ഥാൻ 15.3 ഓവറിൽ 4ന് 127. മൂന്ന് വിക്കറ്റുമായി മുംബൈ ടോപ് ഓർഡറിനെ തകർത്ത
മുംബൈ ∙ സുഹൃത്തിനൊപ്പമുള്ള ചിത്രത്തിനു കീഴെ ‘ഉപദേശവും’ അധിക്ഷേപ കമന്റുകളുമായി വന്നവർക്ക് മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിന്റെ ഭാര്യ ധനശ്രീ വർമ. സൈബർ ആക്രമണം തന്റെ കുടുംബത്തെ ബാധിച്ചെന്നും ഏറെ മാനസിക പ്രയാസമുണ്ടാക്കിയെന്നും ധനശ്രീ ഇൻസ്റ്റഗ്രാം വിഡിയോയിൽ പറഞ്ഞു.
മുംബൈ∙ സുഹൃത്തിനൊപ്പമുള്ള ചിത്രം വൈറലായതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിന്റെ ഭാര്യ ധനശ്രീ വർമയ്ക്ക് വൻ വിമർശനം. സുഹൃത്തും കോറിയോഗ്രഫറുമായ പ്രതീക് ഉടേക്കറാണ് ധനശ്രീക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമില് പങ്കുവച്ചത്. പിന്നാലെ ധനശ്രീക്കെതിരായ വിമർശനവും കടുത്തു. ആൺസുഹൃത്തിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ
Results 1-10 of 101