Activate your premium subscription today
റിയാദ് ∙ സൗദി അറേബ്യയുടെ എക്കാലത്തെയും മികച്ച സൃഷ്ടികളാകാൻ തയാറെടുത്ത് ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങൾ. 5 ആതിഥേയ നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളും 9 ഫിഫ ഫാൻ ഫെസ്റ്റിവൽ വേദികളുമാണ് ലോകകപ്പിനായി ഒരുങ്ങുക. ഇതിനു പുറമെ 10 ഇടങ്ങളിലായി ടീം ബേസ് ക്യാംപുകളും സജീവമാകും. നിലവിലുള്ളവ നവീകരിച്ചും പുതിയവ നിർമിച്ചും 15
ദോഹ ∙ ബലോൻ ദ് ഓർ പുരസ്കാരത്തിൽ രണ്ടാമതായിപ്പോയതിന്റെ സങ്കടം വിനീസ്യൂസ് ഫിഫ ദ് ബെസ്റ്റിലൂടെ തീർത്തു. കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ലോക ഫുട്ബോളർക്കുള്ള ഫിഫയുടെ പുരസ്കാരം റയൽ മഡ്രിഡിന്റെ ബ്രസീലിയൻ താരത്തിന്. ഒരു മാസം മുൻപ് ബലോൻ ദ് ഓറിൽ തന്നെ മറികടന്ന സ്പെയിൻ താരം റോഡ്രിയെയാണ് ഇത്തവണ ഇരുപത്തിനാലുകാരൻ വിനീസ്യൂസ് പിന്നിലാക്കിയത്.
ഫിഫ ദ് ബെസ്റ്റ്, പുരുഷ താരമായി ബ്രസീലിന്റെ യുവ സ്ട്രൈക്കർ വിനീസ്യൂസ് ജൂനിയർ. ലയണൽ മെസ്സി, കിലിയൻ എംബപെ, എർലിങ് ഹാളണ്ട്, ജൂഡ് ബെല്ലിങ്ങാം തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് ബ്രസീലിയൻ യുവതാരം നേട്ടം സ്വന്തമാക്കിയത്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനായി കഴിഞ്ഞ സീസണിൽ ലാ ലിഗ, ചാംപ്യൻസ് ലീഗ് കിരീടങ്ങൾ ഉയർത്തിയ താരമാണ് വിനിസ്യൂസ്. മികച്ച വനിതാ താരമായി ബാർസിലോനയുടെ സ്പാനിഷ് താരം അയ്റ്റാന ബോണ്‍മാറ്റി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ടാം തവണയാണ് ബോൺമാറ്റിയുടെ പുരസ്കാര നേട്ടം.
ഫിഫ ലോകകപ്പ് 2034ന് ആഗോള വേദിയിൽ തിളങ്ങാൻ ഒരുങ്ങി ന്യൂ മുറബ്ബ സ്റ്റേഡിയം. രാജ്യത്തെ ലോകകപ്പ് മത്സരങ്ങൾക്കുള്ള 15 വേദികളിൽ ഒന്നാണിത്.
2034 ഫിഫ ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യയക്ക് അവസരം ലഭിച്ചതില്‍ അഭിനന്ദനം അറിയിച്ച് കുവൈത്ത് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്.
2034ലെ ലോകകപ്പിന് സൗദി ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ ഔദ്യോഗികമായി അറിയിച്ചതോടെ രാജ്യത്ത് ആഘോഷങ്ങളും തുടങ്ങി. പ്രഖ്യാപനം ഉണ്ടായ ഉടൻ തന്നെ റിയാദിൽ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ ആകാശത്ത് ഡ്രോൺ ഷോ അരങ്ങേറി. ബോളിവാർഡ്, അൽ ഫൈസലിയ ടവർ, മജ്ദൂൽ ടവർ, അൽ രാജ്ഹി ടവർ, മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട് ടവർ, ബഗ്ലഫ് കിങ് ഫഹദ് സ്റ്റേഡിയം, മൂൺ ടവർ, മഹദ് അക്കാദമി എന്നിവിടങ്ങളിൽ കരിമരുന്ന് പ്രയോഗവും നടന്നു.
ജിദ്ദ ∙ 2034-ൽ രാജ്യത്ത് നടക്കുന്ന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചതായിരിക്കുമെന്ന് സൗദി അൽ നസർ ക്ലബ്ബിലെ പ്രൊഫഷനലായ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇൻ്റർനാഷനൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോളിൻ്റെ ജനറൽ അസംബ്ലിയുടെ അസാധാരണ മീറ്റിങിൽ 2034 ലോകകപ്പിൻ്റെ ആതിഥേയത്വം പ്രഖ്യാപിച്ചതിന്
ഫിഫ ലോകകപ്പ് 2034ന്റെ ആതിഥേയരാകുന്ന സൗദി അറേബ്യയുടെ വിജയത്തിൽ അഭിനന്ദനം അറിയിച്ച് ലോകം. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഭരണാധികാരി സൽമാൻ രാജാവിനെ ഒട്ടനവധി നേതാക്കളാണ് അഭിനന്ദനം അറിയിച്ചത്.
ഫുട്ബോൾ ലോകകപ്പിന്റെ ആവേശം വീണ്ടും അറബ് മണ്ണിലേക്ക്. 2034 ഫുട്ബോൾ ലോകകപ്പിന് സൗദി അറേബ്യ ആതിഥ്യം വഹിക്കും. ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള സൗദിയുടെ അവകാശ വാദം ഫിഫ അംഗീകരിച്ചു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം. ജൂലൈയിലാണ് സൗദി അറേബ്യആതിഥേയത്വത്തിനുള്ള ബിഡ് സമർപ്പിച്ചത്
സ്റ്റേഡിയങ്ങളിലേക്ക് യാത്ര സുഗമമാക്കാൻ 16 രാജ്യാന്തര വിമാനത്താവളങ്ങൾ, സേവന മേഖലയിൽ 10 ലക്ഷത്തിലധികം വൊളന്റിയർമാർ –അറബ് മണ്ണിൽ പുതിയ കായിക ചരിത്രം സൃഷ്ടിക്കാനുള്ള ഔദ്യോഗിക ട്രാക്കിൽ സൗദി.
Results 1-10 of 661