Activate your premium subscription today
കൊച്ചി∙ ‘എകെ 22 ബിലീവ്’– കരിയറിന്റെ തുടക്കത്തിൽ ആഷിഖ് കുരുണിയനു പിന്തുണയുമായി ഗാലറിയിൽ ഉയരാറുള്ള ബാനറിലെ വാക്കുകൾ. എകെ എന്നാൽ ആഷിഖ് കുരുണിയൻ. 22 ആഷിഖിന്റെ ജഴ്സി നമ്പറും. ഐഎസ്എലിൽ കഴിഞ്ഞ ശനിയാഴ്ച മോഹൻ ബഗാനു വേണ്ടി കളിക്കാനിറങ്ങുമ്പോൾ ആഷിഖിന്റെ മനസ്സ് മന്ത്രിച്ചത് ഇങ്ങനെയാകും – ‘എകെ 19 ബിലീവ്’. 393 ദിവസം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ആഷിഖ് കളത്തിലിറങ്ങിയത്; അതും ബഗാന്റെ 19–ാം നമ്പർ കുപ്പായത്തിൽ. അരങ്ങേറ്റ മത്സരത്തിൽ തോന്നിയ അതേ സന്തോഷവും സമ്മർദവും സമ്മാനിച്ച മടങ്ങിവരവിന്റെ വിശേഷം ആഷിഖ് ‘മനോരമയോടു’ പങ്കുവയ്ക്കുന്നു.
മലപ്പുറം∙ നാട്ടിലെത്തിയാൽ ഫുട്ബോൾ പരിശീലിക്കാൻ ആവശ്യത്തിനു സൗകര്യമില്ലെന്ന ഇന്ത്യൻ ഫുട്ബോൾ താരം ആഷിഖ് കുരുണിയന്റെ പരാതി പരിഗണിക്കുന്നുവെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ. ആവശ്യമെങ്കിൽ ഗ്രൗണ്ടുകൾ വിട്ടുനൽകുന്നതിന് സർക്കുലർ ഇറക്കാൻ തയാറാണെന്നു മന്ത്രി
മലപ്പുറം ∙ സാഫ് കപ്പ് കിരീടപ്രഭയിൽ മിന്നി നിൽക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഇടതു വിങ്ങിലെ കരുത്താണ് ആഷിഖ് കുരുണിയൻ എന്ന ‘എകെ 22’. മലപ്പുറം പട്ടർകടവ് സ്വദേശിയായ ആഷിഖിന്റെ ദേശീയ ടീമിലെ ജഴ്സി നമ്പർ 22 ആണ്. വേഗതയും കണിശതയും കൊണ്ട് കളത്തിൽ
‘ഫുട്ബോളാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. അതു കളിക്കണം. പിന്നെ എന്റെ വരുമാനമുപയോഗിച്ച് കുടുംബത്തെ സെയ്ഫാക്കണം. കുടുംബത്തിലെ എല്ലാവരും സന്തോഷമായിട്ടിരിക്കണം. ഇതു രണ്ടുമേ എന്റെ മനസ്സിലുള്ളൂ. അതിനപ്പുറത്ത് ആരു ചീത്ത വിളിച്ചാലും അധിക്ഷേപിച്ചാലും എനിക്കൊരു പ്രശ്നവുമില്ല.’ ബ്ലാസ്റ്റേഴ്സ് ആരാധകർ നടത്തിയ വ്യക്തിപരമായ അധിക്ഷേപത്തെക്കുറിച്ചായിരുന്നു ആഷിഖ് കുരുണിയന്റെ ഈ പരാമർശം.
കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിൽ ആർത്തിരമ്പുന്ന മഞ്ഞക്കടലിനു മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ പന്തു തട്ടുമ്പോൾ ഇത്തിരി ടെൻഷനുണ്ടാകില്ലേ എടികെ മോഹൻ ബഗാന്റെ മലയാളി താരം ആഷിഖ് കുരുണിയന്?‘ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം അത്തരമൊരു അന്തരീക്ഷം ആശങ്കയോ സമ്മർദമോ സൃഷ്ടിക്കില്ല. ഞാൻ മലപ്പുറത്തു നിന്നാണു
കൊൽക്കത്ത ∙ ബെംഗളൂരു എഫ്സിയുടെ മലയാളി താരം ആഷിഖ് കുരുണിയൻ (25) ഇനി കൊൽക്കത്ത ക്ലബ് എടികെ മോഹൻ ബഗാനിൽ. മലപ്പുറം പട്ടർകടവ് സ്വദേശിയായ മിഡ്ഫീൽഡറുമായി ബഗാൻ 5 വർഷത്തെ കരാർ ഒപ്പിട്ടു.
ദോഹ ∙ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതയെന്ന സ്വപ്നങ്ങൾക്കു പ്രതീക്ഷ പകർന്ന് ഇന്ത്യയ്ക്കു വിജയം. ലോകകപ്പ് – ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അയൽക്കാരായ ബംഗ്ലദേശിനെയാണ് ഇന്ത്യ തോൽപ്പിച്ചത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ 2 ഗോളുകളും നേടിയത്. 79, 90+2 മിനിറ്റുകളിലായിരുന്നു
ഒരു മോട്ടോർബൈക്കിൽ 5 പേർ കയറിയാൽ പൊലീസ് പിടിക്കും. പക്ഷേ അങ്ങനെ 5 പേർ കയറിയൊരു ബൈക്കിന്റെ കഥയുണ്ട് മലപ്പുറത്ത്. അങ്ങനെ ഇന്ത്യൻ ടീമിലേക്കു കയറിപ്പോയതിന്റെ കഥ. ആ കഥ പറയുന്നു മലയാളി മിഡ്ഫീൽഡർ ആഷിഖ് കുരുണിയൻ. ഈയിടെ ഇന്ത്യൻ ടീമിലേക്കു കയറിപ്പോയ മലയാളി ഫുട്ബോളർമാരിൽ ഏറ്റവും പ്രതീക്ഷയുണർത്തുന്ന
‘‘ദേശീയ ടീമിൽ കളിക്കുക എന്നത് എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു. മറ്റൊരു രാജ്യത്തുപോയി ആ രാജ്യത്തിന്റെ ടീമിനെതിരെ ആകുമ്പോൾ അതൊരു മറക്കാനാവാത്ത അനുഭവമാണ്. ഗ്രൗണ്ടിൽ ദേശീയ ഗാനം ആലപിക്കുമ്പോഴുള്ള ഫീൽ ഒന്നു വേറെതന്നെ.’’ഒമാനും യുഎഇക്കും എതിരായ സൗഹൃദ മത്സരങ്ങളിൽ ഇന്ത്യൻ ടീമിൽ അംഗമായി ദുബായിൽ എത്തിയ
Results 1-9