Activate your premium subscription today
മഡ്രിഡ്∙ യുവേഫ ചാംപ്യൻസ് ലീഗിൽ നിലവിലെ ചാംപ്യൻമാരായ റയൽ മഡ്രിഡിന് തകർപ്പൻ ജയം. ജർമൻ കരുത്തുമായെത്തിയ ബൊറൂസിയ ഡോർട്മുണ്ടിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയൽ തകർത്തത്. ബ്രസീലിയൻ യുവതാരം വിനീസ്യൂസ് ജൂനിയർ ഹാട്രിക്കുമായി മിന്നിയ മത്സരത്തിൽ പിന്നിൽനിന്ന് തിരിച്ചടിച്ചാണ് റയലിന്റെ വിജയം. ആദ്യപകുതിയിൽ
കോവിഡ് കാലത്തു മുടങ്ങിയ വേതനം ആവശ്യപ്പെട്ടു പോർച്ചുഗീസ് ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ കേസിൽ ഇറ്റാലിയൻ ക്ലബ് യുവന്റസ് 10.5 ദശലക്ഷം ഡോളർ (ഏകദേശം 87.76 കോടി രൂപ) നൽകാൻ വിധി. ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടതിന്റെ പകുതി തുക നൽകാനാണു വിധിയെങ്കിലും കേസിൽ അപ്പീൽ നൽകുമെന്നു യുവന്റസ് ക്ലബ് അധികൃതർ അറിയിച്ചു.
പാരിസ്∙ ഫ്രഞ്ച് ഫുട്ബോൾ താരം പോൾ പോഗ്ബയ്ക്ക് നാലു വർഷം വിലക്ക്. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്നാണു താരത്തിനെതിരായ നടപടി. വേൾഡ് ആന്റി ഡോപിങ് കോഡ് പ്രകാരമുള്ള വിലക്ക് ഇറ്റലിയിലെ ദേശീയ ആന്റി ഡോപിങ് ട്രൈബ്യൂണൽ അംഗീകരിക്കുകയായിരുന്നു.
ന്യൂഡൽഹി ∙ ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂജി ബുഫോൺ ഫുട്ബോളിൽനിന്ന് വിരമിച്ചു. നീണ്ട 28 വർഷത്തെ കരിയർ അവസാനിപ്പിക്കുന്നതായി 45കാരനായ ബുഫോൺ ബുധനാഴ്ച പ്രഖ്യാപിച്ചു. 2006ലെ ലോകകപ്പ് ജേതാക്കളായ ഇറ്റാലിൻ ടീമിൽ അംഗമായിരുന്ന ബുഫോൺ ക്ലബ് ഫുട്ബോളിൽ യുവന്റസിനൊപ്പം 10 സിരീസ് എ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.
ജനീവ ∙ സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് യുവന്റസിനെ യുവേഫ യൂറോപ്യൻ മത്സരങ്ങളിൽ നിന്നു വിലക്കി. മറ്റൊരു കേസിൽ ഇംഗ്ലിഷ് ക്ലബ് ചെൽസിക്ക് 1.1 കോടി യുഎസ് ഡോളർ (ഏകദേശം 90 കോടി രൂപ) പിഴയും വിധിച്ചു. വിലക്കു വന്നതോടെ യൂറോപ്പിലെ മൂന്നാം നിര ക്ലബ് ചാംപ്യൻഷിപ്പായ യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗിൽ നിന്ന് യുവെ പുറത്തായി. ഫിയൊറന്റീന പകരം യൂറോപ്പ ലീഗ് പ്ലേഓഫ് കളിക്കും. കണക്കുകളിൽ കൃത്രിമം കാട്ടി എന്നതിനാൽ നേരത്തേ ഇറ്റാലിയൻ സീരി എ സീസണിലും യുവന്റസിന് 10 പോയിന്റ് നഷ്ടമായിരുന്നു. ഇതോടെയാണ് അവർ ചാംപ്യൻസ് ലീഗ് യോഗ്യതയിൽ നിന്നു പുറത്തായത്. വിലക്കിനു പുറമേ യുവന്റസിന് 1.1 കോടി യുഎസ് ഡോളർ (ഏകദേശം 90 കോടി രൂപ) പിഴയുമുണ്ട്. ഭാവിയിൽ യുവേഫയുടെ ഫിനാൻഷ്യൽ ഫെയർപ്ലേ ചട്ടങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചിച്ചെങ്കിൽ ഇത്രയും പിഴ വീണ്ടും വരും. വിധിക്കെതിരെ അപ്പീൽ നൽകില്ലെന്നും പുതിയ സീസണിലാണ് തങ്ങളുടെ ശ്രദ്ധയെന്നും യുവന്റസ് പ്രസിഡന്റ് ജിയാൻലൂക്ക ഫെരേര അറിയിച്ചു.
മാഞ്ചസ്റ്റർ ∙ യൂറോപ്പാ ലീഗിൽ കരുത്തരുടെ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ് ബാർസിലോനയും മാഞ്ചസ്റ്റർ യുണൈറ്റഡും. ബാർസയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ വീതം നേടിയാണ് ഇരു ടീമുകളും സമനില പാലിച്ചത്. ബാർസയ്ക്കായി മാർക്കോസ് അലൊൻസോ (50–ാം മിനിറ്റ്), റാഫീഞ്ഞ (76) എന്നിവരാണ് ഗോൾ നേടിയത്.
ലാസിയോയെ 1–0നു തോൽപിച്ച് യുവന്റസ് ഇറ്റാലിയൻ കപ്പ് ഫുട്ബോൾ സെമിഫൈനലിൽ കടന്നു. 44–ാം മിനിറ്റിൽ ബ്രസീലിയൻ താരം ഗ്ലെയ്സൻ ബ്രെമറാണ് വിജയഗോൾ നേടിയത്. സെമിയിൽ യുവെ ഇന്റർ മിലാനെ നേരിടും.
റിയാദ് ∙ അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്കും വിരാമമിട്ട് സൗദി അറേബ്യയിലെ പ്രോലീഗ് ക്ലബായ അല്‍–നസര്‍ എഫ്സിയുമായി കരാറൊപ്പിട്ട് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിറ്റ്യാനോ റൊണാള്‍ഡോ. ക്രിസ്റ്റ്യാനോയുമായി കരാര്‍ ഒപ്പിട്ട വിവരം ക്ലബ് തന്നെയാണ് പുറത്തുവിട്ടത്. ക്ലബിന്റെ ജഴ്സിയുമായി താരം നില്ക്കുന്ന ചിത്രങ്ങളും
റോം∙ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ ഇറ്റാലിയൻ പരിശീലകൻ ഫാബിയോ കാപെല്ലോ. അഹങ്കാരിയും ഒരു ക്ലബിനും ഉൾകൊള്ളാൻ പറ്റാത്ത താരമായി മാറിയെന്നും കാപെല്ലോ പറഞ്ഞു.
മിലാൻ ∙ ഇറ്റാലിയൻ സീരി എയിൽ മോയ്സ് കീനിന്റെ ഗോളിൽ യുവന്റസിന് വിജയം. ലീഗിൽ പിന്നിൽ നിൽക്കുന്ന ഹെല്ലാസ് വെറോണയെയാണ് യുവെ 1–0ന് തോൽപിച്ചത്. ലീഗിൽ ടൂറിൻ ക്ലബ്ബിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. 28 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്താണിപ്പോൾ യുവെ. 38 പോയിന്റുമായി നാപ്പോളിയാണ് ഒന്നാമത്. ലോകകപ്പ്
Results 1-10 of 74