Activate your premium subscription today
മാഞ്ചസ്റ്റർ∙ പുതിയ പരിശീലകൻ ചുമതലയേൽക്കാൻ മണിക്കൂറുകൾ ശേഷിക്കെ, ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് താൽക്കാലിക പരിശീലകൻ റൂഡ് വാൻ നിസ്റ്റൽറൂയി. തുടർ തോൽവികളുടെ പശ്ചാത്തലത്തിൽ മുഖ്യ പരിശീലകൻ എറിക് ടെൻ ഹാഗിനെ പുറത്താക്കിയതിനു പിന്നാലെയാണ്, പരിശീലക സംഘത്തിൽ അംഗമായിരുന്ന ഇതിഹാസ താരം
മഡ്രിഡ്∙ ബദ്ധവൈരികളായ എൽ ക്ലാസിക്കോയിലെ തകർപ്പൻ വിജയത്തിനു പിന്നാലെ ചാംപ്യൻസ് ലീഗിലും വൻ വിജയം നേടി കുതിച്ചുപാഞ്ഞ ബാർസിലോനയ്ക്ക്, സ്പാനിഷ് ലാലിഗയിൽ കനത്ത തിരിച്ചടി. തുടർവിജയങ്ങളുമായി മുന്നേറിയ ഹാൻസി ഫ്ലിക്കിന്റെ ടീമിന് ഈ സീസണിൽ ലാലിഗയിലെ രണ്ടാമത്തെ തോൽവി. താരതമ്യേന ദുർബലരായ റയൽ സോസിദാദാണ് ബാർസയെ
ഇരട്ടഗോളുമായി യുവതാരം അമാഡ് ഡിയാലോ മിന്നിത്തിളങ്ങിയ മത്സരത്തിൽ യൂറോപ്പ ലീഗിൽ ഈ സീസണിലെ ആദ്യ ജയം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ഗ്രീക്ക് ചാംപ്യൻമാരായ പിഎഒകെയെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വീഴ്ത്തിയത്. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു ഇരു ഗോളുകളുടെയും പിറവി. 50, 77 മിനിറ്റുകളിലായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇരട്ടഗോൾ തികച്ചത്.
ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി റൂബൻ അമോറിം. പോർച്ചുഗീസുകാരനായ റൂബൻ ഈ മാസം 11ന് ചുമതലയേൽക്കുമെന്ന് ക്ലബ് അറിയിച്ചു. 2027 വരെയാണ് കരാർ.
ലണ്ടൻ∙ പരിശീലകനെ പുറത്താക്കിയതിനെ തുടർന്ന് താൽക്കാലിക പരിശീലകൻ റൂഡ്വാൻ നിസ്റ്റൽറൂയിക്ക് കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ്, കരബാവോ കപ്പിൽ തകർപ്പൻ വിജയത്തോടെ ക്വാർട്ടർ ഫൈനലിൽ. ലെസ്റ്റർ സിറ്റിയെ 5–2നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തകർത്തത്. കാസമിറോ (15, 39), ബ്രൂണോ ഫെർണാണ്ടസ് (36, 59)
മാഞ്ചസ്റ്റർ ∙ ക്ഷമയുടെ നെല്ലിപ്പലകയും തകർന്നു; ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ എറിക് ടെൻ ഹാഗ് പുറത്ത്. രണ്ടരവർഷക്കാലത്തിനിടെ ‘ചുവന്ന ചെകുത്താന്മാർക്ക്’ രണ്ട് ആഭ്യന്തര കിരീടങ്ങൾ നേടിക്കൊടുത്ത ഡച്ച് കോച്ചിനെ ക്ലബ്ബിന്റെ ഈ സീസണിലെ മോശം പ്രകടനത്തിന്റെ പേരിലാണു പുറത്താക്കിയത്.
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ഇൻജറി ടൈം ഗോളിൽ വെസ്റ്റ് ഹാമാണ് എറിക് ടെൻ ഹാഗിന്റെ ടീമിനെ വീഴ്ത്തിയത്. (2–1). സ്വന്തം മൈതാനമായ ലണ്ടൻ സ്റ്റേഡിയത്തിൽ 74–ാം മിനിറ്റിൽ ക്രൈസൻസിയോ സമർവിലിന്റെ ഗോളിലൂടെ ആതിഥേയർ മുന്നിലെത്തിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ കാസെമിറോയിലൂടെ (81–ാം മിനിറ്റ്) യുണൈറ്റഡ് തിരിച്ചടിച്ചു.
ബർമിങ്ങാം ∙ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിന്റെ തലയ്ക്കു മുകളിൽ തൂങ്ങുന്ന വാളിനു മാറ്റമില്ല. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ, ആസ്റ്റൺ വില്ലയുമായി ഗോൾരഹിത സമനില വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം ഫോമിനും മാറ്റമില്ല. അരഡസനോളം ഗോളവസരങ്ങൾ സൃഷ്ടിക്കാൻ യുണൈറ്റഡ് താരങ്ങൾക്കായെങ്കിലും അവയൊന്നും ഗോളായില്ല. 9 കളിയിൽ 2 മത്സരം മാത്രം ജയിച്ച യുണൈറ്റഡ് 8 പോയിന്റുമായി 14–ാം സ്ഥാനത്താണ്.
#TENHAG_OUT: ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ എറിക് ടെൻ ഹാഗിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ് ഈ ഹാഷ്ടാഗ്. സീസൺ തുടക്കത്തിലെ യുണൈറ്റഡിന്റെ മോശം ഫോം തന്നെ കാരണം. പ്രിമിയർ ലീഗിൽ 6 മത്സരങ്ങളിലായി ഇതുവരെ നേടാനായത് 7 പോയിന്റ്. സ്ഥാനം 14–ാമത്. ആദ്യ 6 ലീഗ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും കുറവ് പോയിന്റ് നേടിയ സീസൺ.
യുവേഫ യൂറോപ്പാ ലീഗിൽ തോൽവിയുടെ വക്കിൽനിന്നും അവസാന നിമിഷം സമനിലയുമായി രക്ഷപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോയ്ക്കെതിരെ 3–3നാണ് യുണൈറ്റഡ് സമനില പിടിച്ചത്. മുഴുവൻ സമയം പൂർത്തിയാകുമ്പോൾ 3–2ന് പിന്നിലായിരുന്ന യുണൈറ്റഡിന്, ഇൻജറി സമയത്തിന്റെ ആദ്യ മിനിറ്റിൽ ഹാരി മഗ്വയർ നേടിയ ഗോളാണ് പിടിവള്ളിയായത്.
Results 1-10 of 195