Activate your premium subscription today
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ യുറഗ്വായ്ക്ക് അപ്രതീക്ഷിത തോൽവി. പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്ന പെറു ഏകപക്ഷീയമായ ഒരു ഗോളിനാണ് യുറഗ്വായെ അട്ടിമറിച്ചത്. 88–ാം മിനിറ്റിൽ പ്രതിരോധ താരം മിഗ്വൽ അരൗജോയാണ് പെറുവിന്റെ വിജയ ഗോൾ നേടിയത്. പെറുവിന്റെ ആദ്യ വിജയമാണിത്.
മോണ്ടെവിഡിയോ (യുറഗ്വായ്) ∙ ഫുട്ബോൾ മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ യുറഗ്വായ് താരത്തിന് ദാരുണാന്ത്യം. ഇരുപത്തേഴുകാരനായ യുറഗ്വായ് താരം യുവാൻ ഇസ്ക്വിയെർദോയാണ് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത്. താരത്തിന്റ മരണവാർത്ത അദ്ദേഹം കളിച്ചിരുന്ന ക്ലബ് നാഷനലാണ് പുറത്തുവിട്ടത്. കോപ്പ ലിബെർട്ടാദോറസ്
ഷാലറ്റ് (നോർത്ത് കാരലൈന) ∙ ഫിഫ റാങ്കിങ്ങിലെ 14–ാം സ്ഥാനക്കാരായ യുറഗ്വായെ 48–ാം സ്ഥാനത്തുള്ള കാനഡ വിറപ്പിച്ചു വിട്ടു! കോപ്പ അമേരിക്ക ഫുട്ബോൾ മൂന്നാം സ്ഥാന മത്സരത്തിൽ ഷൂട്ടൗട്ട് വരെ യുറഗ്വായ്ക്കെതിരെ പൊരുതിനിന്ന ശേഷം കാനഡ തോൽവി സമ്മതിച്ചു. നിശ്ചിത സമയത്തു സ്കോർ 2–2 ആയിരുന്നു. ഷൂട്ടൗട്ടിൽ 2 കാനഡ താരങ്ങളുടെ
ഷാലറ്റ് (യുഎസ്എ) ∙ കോപ്പ അമേരിക്ക സെമിഫൈനലിൽ യുറഗ്വായ്– കൊളംബിയ പോരാട്ടത്തിനു പിന്നാലെ സംഘർഷം. യുറാഗ്വയ് താരങ്ങൾ ഗാലറിയിലേക്ക് കയറി കൊളംബിയൻ ആരാധകരെ മർദിച്ചു. യുറഗ്വായ് സ്ട്രൈക്കർ ഡാർവിൻ ന്യൂനസിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം താരങ്ങൾ കൊളംബിയൻ ആരാധകരുമായി കലഹിക്കുന്ന വിഡിയോ പുറത്തുവന്നു. ജഴ്സി ഊരിയ ശേഷം
ഷാലറ്റ് (യുഎസ്എ) ∙ കോപ്പ അമേരിക്ക ഫുട്ബോളിൽ ഇത്തവണ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച രണ്ടു ടീമുകൾ നേർക്കുനേർ ഏറ്റുമുട്ടിയ സെമിഫൈനൽ പോരാട്ടത്തിൽ യുറഗ്വായ്യെ വീഴ്ത്തി കൊളംബിയ ഫൈനലിൽ. എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയുടെ വിജയം. 39–ാം മിനിറ്റിൽ മിഡ്ഫീൽഡർ ജെഫേഴ്സൺ ലേമയാണ് കൊളംബിയയ്ക്കായി സ്കോർ
ഷാലറ്റ് (യുഎസ്എ) ∙ കോപ്പ അമേരിക്ക ഫുട്ബോളിൽ ഏറ്റവും ആരാധകപിന്തുണയുള്ള ടീമുകൾ അർജന്റീനയും ബ്രസീലുമായിരിക്കാം; പക്ഷേ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച ടീമുകൾ നാളെ രണ്ടാം സെമിഫൈനലിൽ ഏറ്റുമുട്ടുന്ന ഈ ടീമുകളാണ്– യുറഗ്വായും കൊളംബിയയും. ഈ കോപ്പയിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളായ യുറഗ്വായുടെ ഇരുപത്തിയഞ്ചുകാരൻ ഡാർവിൻ ന്യുനസിന്റെയും കൊളംബിയയുടെ മുപ്പത്തിരണ്ടുകാരൻ ഹാമിഷ് റോഡ്രിഗസിന്റെയും കണ്ടുമുട്ടൽ കൂടിയാണ് മത്സരം.
ലാസ് വേഗസ്∙ ഇരു ടീമുകളും ഗോളടിക്കാൻ മറന്ന് പരുക്കൻ കളി പുറത്തെടുത്ത പോരാട്ടത്തിലാണ് ബ്രസീലിന്റെ കോപ്പ മോഹങ്ങളെ തല്ലിക്കെടുത്തി യുറഗ്വായ് സെമി ഫൈനൽ ഉറപ്പിച്ചത്. നിശ്ചിത സമയത്ത് രണ്ടു ടീമുകളും ഗോളടിക്കാതെ സമനില പാലിച്ചു. 41 ഫൗളുകളാണ് മത്സരത്തിന്റെ ഇരു പകുതികളിലുമായി
അരിസോണ∙ പൊരുതിക്കളിച്ച ബ്രസീലിനെ പെനൽറ്റി ഷൂട്ടൗട്ടിൽ പിന്തള്ളി യുറഗ്വായ് കോപ്പ അമേരിക്ക ഫുട്ബോൾ സെമിയിൽ. പരുക്കൻ അടവുകൾ ഏറെ കണ്ട ആവേശപ്പോരാട്ടത്തിൽ 4–2നാണ് യുറഗ്വായുടെ ഷൂട്ടൗട്ട് വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോളൊന്നും നേടാനാകാതെ പോയതിനാലാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. നഹിത്താൻ നാൻഡസ് 74–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതിനാൽ 10 പേരുമായിട്ടാണ് യുറഗ്വായ് മത്സരം പൂർത്തിയാക്കിയത്.
കൻസസ് സിറ്റി∙ ബൊളീവിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തകർത്ത് പാനമ കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ കടന്നു. ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരായാണ് പാനമ ക്വാർട്ടർ ഉറപ്പിച്ചത്. കോപ്പയിൽ പാനമയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്.
Results 1-10 of 26