Activate your premium subscription today
സിംഗപ്പൂർ ∙ റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പനെ രണ്ടാമതാക്കി സിംഗപ്പൂർ ഗ്രാൻപ്രിയിൽ മക്ലാരന്റെ ലാൻഡോ നോറിസിനു ജയം. ഇതോടെ ഒന്നാം സ്ഥാനത്തുള്ള വേർസ്റ്റപ്പനുമായി നോറിസിന്റെ പോയിന്റ് വ്യത്യാസം 52 ആയി കുറഞ്ഞു. സീസണിൽ ഇനി ആറു റൗണ്ടുകൾ കൂടിയാണ് ശേഷിക്കുന്നത്.
ഡച്ച് ഗ്രാൻപ്രിയിൽ നാട്ടുകാരൻ മാക്സ് വേർസ്റ്റപ്പന്റെ അപ്രമാദിത്യം തകർത്ത് ലാൻഡ് നോറിസ്. ഫോർമുല വൺ ഡച്ച് ഗ്രാൻപ്രിയിൽ അജയ്യനായിരുന്ന റെഡ് ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പനെ രണ്ടാം സ്ഥാനത്താക്കി മക്ലാരന്റെ ലാൻഡോ നോറിസ് ജേതാവായി. നോറിസിന്റെ കരിയറിലെ രണ്ടാം ഫോർമുല വൺ വിജയമാണിത്.
ഫോർമുല വൺ കാറോട്ടത്തിലെ ഹംഗേറിയൻ ഗ്രാൻപ്രിയിൽ മക്ലാരൻ താരം ഓസ്കർ പിയാസ്ട്രി ജേതാവ്. ഓസ്ട്രേലിയക്കാരനായ പിയാസ്ട്രി (23) ഇതാദ്യമായിട്ടാണ് എഫ് വണ്ണിൽ ഒരു റേസ് ജയിക്കുന്നത്.
കനേഡിയൻ ഗ്രാൻപ്രിയിൽ തുടർച്ചയായ മൂന്നാം വർഷവും ജേതാവായി റെഡ്ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പൻ. ഫോർമുല വൺ ഗ്രാൻപ്രി കാറോട്ടത്തിൽ 60–ാം വിജയവും ഇരുപത്തിയാറുകാരൻ വേർസ്റ്റപ്പൻ പേരിൽ കുറിച്ചു. ഈ സീസണിൽ 9 റേസുകളിൽ ഡച്ച് ഡ്രൈവറുടെ 6–ാം വിജയമാണിത്.
ഫോർമുല വൺ ഇറ്റാലിയൻ ഗ്രാൻപ്രിയിൽ റെഡ്ബുളിന്റെ മാക്സ് വേർസ്റ്റപ്പന് ആവേശ ജയം. 7 സെക്കൻഡ് വ്യത്യാസത്തിലാണ് മക്ലാരന്റെ ലാൻഡോ നോറിസിനെ പിന്തള്ളി വേർസ്റ്റപ്പൻ ചെക്കേഡ് ഫ്ലാഗ് മറികടന്നത്. ഇക്കഴിഞ്ഞ മയാമി ഗ്രാൻപ്രിയിൽ വേർസ്റ്റപ്പനെ മറികടന്ന് നോറിസ് ഒന്നാമതെത്തിയിരുന്നു
കോവിഡ് സൃഷ്ടിച്ച 5 വർഷത്തെ ഇടവേളയ്ക്കു ശേഷം ചൈനയിൽ നടന്ന ഫോർമുല വൺ ഗ്രാൻപ്രിയിൽ റെഡ്ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പൻ ജേതാവ്. ഷാങ്ഹായ് സർക്യൂട്ടിൽ പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഇരുപത്താറുകാരൻ വേർസ്റ്റപ്പൻ ഇത്തവണ മക്ലാരൻ ഡ്രൈവർ ലാൻഡോ നോറിസിനെയാണ് രണ്ടാം സ്ഥാനത്താക്കിയത്.
മെൽബൺ ∙ ഫോർമുല വൺ ഗ്രാൻപ്രിയിൽ റെഡ് ബുളിന്റെ കുതിപ്പിനു താൽക്കാലിക വിരാമം. മെൽബണിൽ നടന്ന ഓസ്ട്രേലിയൻ ഗ്രാൻപ്രിയിൽ ഫെറാറിയുടെ കാർലോസ് സെയ്ൻസ് ജേതാവായി. സീസണിലെ ആദ്യ 2 ഗ്രാൻപ്രികളിലും ജേതാവായ റെഡ് ബുളിന്റെ മാക്സ് വേർസ്റ്റപ്പൻ എൻജിൻ തകരാർമൂലം ഇടയ്ക്കു വച്ചു റേസ് അവസാനിപ്പിച്ചതാണ് സ്പാനിഷ് ഡ്രൈവർ
ജിദ്ദ ∙ തുടർച്ചയായ നാലാം വർഷവും ജിദ്ദയിൽ നടക്കുന്ന ലോക ചാപ്യൻഷിപ്പിൻ്റെ രണ്ടാം റൗണ്ടിന്റെ ഭാഗമായി ഫോർമുല 1 എസ്ടിസി സൗദി അറേബ്യൻ ഗ്രാൻഡ് പ്രി 2024ന് ഇന്ന് കിക്ക് ഓഫ് ചെയ്യും. 2024 മാർച്ച് 7 നും മാർച്ച് 9 നും ഇടയിൽ കോർണിഷ് സർക്യൂട്ടിലാണ് മത്സരം. പത്ത് ടീമുകളെ പ്രതിനിധീകരിച്ച് ഇരുപതോളം ഡ്രൈവർമാർ
റിയാദ് ∙ സൗദി അറേബ്യയെ മോട്ടർ സ്പോർട്ടിന്റെ നെറുകയിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള പുതിയ റേസ്ട്രാക്ക് ഖിദ്ദിയ സിറ്റിയിൽ ഉണ്ടാകുമെന്ന് ഖിദ്ദിയ ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ (ക്യുഐസി) ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ചു.
മനാമ ∙ വേഗത ഇഷ്ടപ്പെടുന്ന യുവാക്കൾക്കും ഫോർമുല വൺ അടക്കമുള്ള കാറോട്ട മത്സരങ്ങളിൽ യുവാക്കളെ വാർത്തെടുക്കുന്നതിനുമായി ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ട്, സഖീർ - വിൻഫീൽഡ് റേസിംഗ് സ്കൂളും സംയുക്തമായി മോട്ടോർസ്പോർട്ട്സ് സ്കൂൾ ആരംഭിക്കുമെന്ന് വിൻഫീൽഡ് അധികൃതർ അറിയിച്ചു. മിഡിൽ ഈസ്റ്റിലെയും ഏഷ്യയിലെയും യുവ
Results 1-10 of 27