Activate your premium subscription today
ഫോർമുല വൺ ഖത്തർ ഗ്രാൻപ്രിയിൽ റെഡ്ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പനു കിരീടം. ഫെറാറിയുടെ ചാൾസ് ലെക്ലെയറിനാണു രണ്ടാം സ്ഥാനം. ഇതോടെ, ഫോർമുല വൺ കൺസ്ട്രക്ടേഴ്സ് കിരീടത്തിനായി മക്ലാരനും ഫെറാറിയും തമ്മിലുള്ള പോരാട്ടം സീസണിലെ അവസാന റേസിലേക്കു നീളും.
ഫോർമുല വൺ ലാസ് വേഗസ് ഗ്രാൻപ്രിയിൽ മാക്സ് വേർസ്റ്റപ്പന്റെ റെഡ്ബുൾ കാർ ഫിനിഷ് ചെയ്തത് അഞ്ചാം സ്ഥാനത്താണ്. എന്നാൽ വേർസ്റ്റപ്പൻ ഡ്രൈവ് ചെയ്തു കയറിയത് ചരിത്രത്തിലേക്കും! ഫോർമുല വൺ ചരിത്രത്തിൽ നാലോ അതിലധികമോ തവണ ലോകചാംപ്യൻ ആയവരുടെ പട്ടികയിലേക്കാണ് ആറാമനായി വേർസ്റ്റപ്പൻ എത്തിയത്. കിരീടം ഉറപ്പിക്കാൻ ലാസ് വേഗസിൽ മക്ലാരന്റെ ലാൻഡോ നോറിസിനെക്കാൾ മുന്നിലെത്തിയാൽ മാത്രം മതിയായിരുന്നു മുപ്പതുകാരൻ വേർസ്റ്റപ്പന്. നോറിസ് ആറാമതായതോടെ ആ വെല്ലുവിളി അവസാനിച്ചു. സീസണിൽ രണ്ടു റേസുകൾ ബാക്കി നിൽക്കെയാണ് ഡച്ച് ഡ്രൈവറുടെ നേട്ടം. വേർസ്റ്റപ്പനെക്കാൾ കൂടുതൽ കിരീടങ്ങൾ നേടിയ മൂന്നു താരങ്ങളേ ഫോർമുല വൺ ചരിത്രത്തിലുള്ളൂ. മൈക്കൽ ഷൂമാക്കർ, ലൂയിസ് ഹാമിൽട്ടൻ (ഏഴു വീതം), ജുവാൻ മാനുവൽ ഫാൻജിയോ (അഞ്ച്) എന്നിവരാണത്. അലെയ്ൻ പ്രോസ്റ്റ്, സെബാസ്റ്റ്യൻ വെറ്റൽ എന്നിവർ വേർസ്റ്റപ്പന് ഒപ്പമാണ്.
ലാസ് വേഗസ് ∙ ഫോർമുല വൺ കാറോട്ടത്തിൽ തുടരെ നാലാം സീസണിലും കിരീടം ചൂടി റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പൻ. ഇന്നലെ ലാസ് വേഗസ് ഗ്രാൻപ്രിയിൽ അഞ്ചാമതെത്തിയതോടെയാണ് ഇരുപത്തിയേഴുകാരൻ ഡച്ച് ഡ്രൈവർ കിരീടമുറപ്പിച്ചത്. സീസണിൽ രണ്ട് റേസുകൾ ബാക്കി നിൽക്കെ വേർസ്റ്റപ്പന് ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ 403 പോയിന്റുകളായി. രണ്ടാമതുള്ള മക്ലാരൻ താരം ലാൻഡോ നോറിസിന് (340) ഇനി വേർസ്റ്റപ്പനെ മറികടക്കാനാവില്ല.
സിംഗപ്പൂർ ∙ റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പനെ രണ്ടാമതാക്കി സിംഗപ്പൂർ ഗ്രാൻപ്രിയിൽ മക്ലാരന്റെ ലാൻഡോ നോറിസിനു ജയം. ഇതോടെ ഒന്നാം സ്ഥാനത്തുള്ള വേർസ്റ്റപ്പനുമായി നോറിസിന്റെ പോയിന്റ് വ്യത്യാസം 52 ആയി കുറഞ്ഞു. സീസണിൽ ഇനി ആറു റൗണ്ടുകൾ കൂടിയാണ് ശേഷിക്കുന്നത്.
‘അതിവേഗത്തിൽ കുതിക്കുന്നു. അദ്ഭുതമാണ് ഈ കാർ’– ഫോർമുല വൺ കാറോട്ട മത്സരത്തിലെ നിലവിലെ ചാംപ്യൻ റെഡ്ബുൾ റേസിങ് ടീമിന്റെ മാക്സ് വേർസ്റ്റപ്പൻ ഈ സീസണിലെ തന്റെ കാറായ ആർബി 20 ആദ്യമായി ഓടിച്ചതിനു ശേഷം പറഞ്ഞ വാക്കുകൾ. എന്നാൽ ഈ വാക്കുകൾ മാറ്റി പറയാൻ അധികകാലം വേണ്ടി വന്നില്ല. ഇക്കഴിഞ്ഞ മോൻസ ഗ്രാൻപ്രിയിൽ ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതിനു ശേഷം വേർസ്റ്റപ്പൻ പറഞ്ഞു: ഈ കാർ ഓടിക്കാനാവില്ല, ഇതൊരു ദുരന്തമാണ്!
കനേഡിയൻ ഗ്രാൻപ്രിയിൽ തുടർച്ചയായ മൂന്നാം വർഷവും ജേതാവായി റെഡ്ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പൻ. ഫോർമുല വൺ ഗ്രാൻപ്രി കാറോട്ടത്തിൽ 60–ാം വിജയവും ഇരുപത്തിയാറുകാരൻ വേർസ്റ്റപ്പൻ പേരിൽ കുറിച്ചു. ഈ സീസണിൽ 9 റേസുകളിൽ ഡച്ച് ഡ്രൈവറുടെ 6–ാം വിജയമാണിത്.
ഫോർമുല വൺ ഇറ്റാലിയൻ ഗ്രാൻപ്രിയിൽ റെഡ്ബുളിന്റെ മാക്സ് വേർസ്റ്റപ്പന് ആവേശ ജയം. 7 സെക്കൻഡ് വ്യത്യാസത്തിലാണ് മക്ലാരന്റെ ലാൻഡോ നോറിസിനെ പിന്തള്ളി വേർസ്റ്റപ്പൻ ചെക്കേഡ് ഫ്ലാഗ് മറികടന്നത്. ഇക്കഴിഞ്ഞ മയാമി ഗ്രാൻപ്രിയിൽ വേർസ്റ്റപ്പനെ മറികടന്ന് നോറിസ് ഒന്നാമതെത്തിയിരുന്നു
കോവിഡ് സൃഷ്ടിച്ച 5 വർഷത്തെ ഇടവേളയ്ക്കു ശേഷം ചൈനയിൽ നടന്ന ഫോർമുല വൺ ഗ്രാൻപ്രിയിൽ റെഡ്ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പൻ ജേതാവ്. ഷാങ്ഹായ് സർക്യൂട്ടിൽ പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഇരുപത്താറുകാരൻ വേർസ്റ്റപ്പൻ ഇത്തവണ മക്ലാരൻ ഡ്രൈവർ ലാൻഡോ നോറിസിനെയാണ് രണ്ടാം സ്ഥാനത്താക്കിയത്.
ജിദ്ദ ∙ ഡച്ച് താരം മാക്സ് വേർസ്റ്റപ്പന് ഫോർമുല വൺ സൗദി ഗ്രാൻപ്രിയിൽ കിരീടം. ജിദ്ദ കോർണീഷിലെ കാർ റേസ് സർക്യൂട്ടിൽ നടന്ന മത്സരത്തിലാണ് മൂന്ന് തവണ ലോക ചാംപ്യനായ റെഡ് ബുൾ താരം ജേതാവായത്. തൊട്ടുമുമ്പ് നടന്ന ബഹ്റൈൻ ഗ്രാൻപ്രിയിലും വേർസ്റ്റപ്പനായിരുന്നു ജേതാവ്. കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ
ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ ചരിത്രത്തിലാദ്യമായി സീസണിൽ 16 വിജയങ്ങളെന്ന റെക്കോർഡുമായി മാക്സ് വേർസ്റ്റപ്പൻ. മെക്സിക്കോ സിറ്റി ഗ്രാൻപ്രിയിൽ വിജയം നേടിയ റെഡ്ബുൾ ഡ്രൈവർ കരിയർ വിജയങ്ങളുടെ എണ്ണത്തിൽ ഫ്രഞ്ച് ഇതിഹാസം അലൈൻ പ്രോസ്റ്റിന്റെ 51 പോഡിയം ഫിനിഷ് റെക്കോർഡിന് ഒപ്പവുമെത്തി.
Results 1-10 of 54