Activate your premium subscription today
പാരിസ്∙ അടുത്തിടെ സമാപിച്ച പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി ടേബിൾ ടെന്നിസിൽ മത്സരിച്ച വനിതാ താരം, കരിയർ അവസാനിപ്പിച്ചു. ഇരുപത്തിനാലുകാരിയായ അർച്ചന കാമത്താണ്, പഠനത്തിലാണ് കൂടുതൽ താൽപര്യമെന്നു വ്യക്തമാക്കി ടേബിൾ ടെന്നിസ് വിട്ടത്. വനിതാ വിഭാഗം ടേബിൾ ടെന്നിസ് ടീമിനത്തിൽ ചരിത്രത്തിലാദ്യമായി ക്വാർട്ടറിൽ
ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്കു മറ്റൊരു മെഡൽകൂടി കയ്യെത്തും ദൂരത്തു നഷ്ടമായി. മിക്സ്ഡ് സ്കീറ്റ് ഇനത്തിൽ മഹേശ്വരി ചൗഹാൻ– അനന്ദ് ജീത് സിങ് നരുക സഖ്യം വെങ്കലപ്പോരാട്ടത്തിൽ പരാജയപ്പെട്ടത് ഒരു പോയിന്റ് വ്യത്യാസത്തിൽ. വെങ്കലം നേടിയ ചൈനയുടെ യിറ്റിങ് ജിയാങ്– ജിയൻലിൻ ല്യു സഖ്യം 44 പോയിന്റും ഇന്ത്യൻ സഖ്യം 43 പോയിന്റും നേടി. ചൈനയുടെ ല്യൂ 24 ഷോട്ടുകളിൽ ഒരെണ്ണം പോലും പാഴാക്കാതെ നടത്തിയ പ്രകടനമാണ് നിർണായകമായത്.
പാരിസ്∙ ഒളിംപിക്സ് ടേബിൾ ടെന്നിസ് വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം മനിക ബത്രയുടെ കുതിപ്പിന് അവസാനം. പ്രീക്വാർട്ടറിൽ ജപ്പാന്റെ മുൻ ഒളിംപിക് മെഡൽ ജേതാവ് മിയു ഹിരാനോയ്ക്കു മുന്നിലാണ് മനികയ്ക്ക് അടി പതറിയത്. പ്രീക്വാർട്ടർ പോരാട്ടത്തിൽ 1–4നാണ് ജാപ്പനീസ് താരത്തിന്റെ വിജയം.
പാരിസ്∙ ടേബിൾ ടെന്നിസ് വനിതാ സിംഗിൾസ് മത്സരത്തിൽ പുതുചരിത്രമെഴുതി ഇന്ത്യയുടെ മനിക ബത്ര പ്രീക്വാർട്ടറിൽ. ഇന്ത്യൻ വംശജയായ ഫ്രഞ്ച് താരം പ്രീതിക പാവഡെയെ 11-9, 11-6, 11-9, 11-7 എന്നിങ്ങനെ 4–0ന് തോൽപ്പിച്ചാണ് മനിക ബത്ര പ്രീക്വാർട്ടറിലേക്കു മുന്നറിയത്. പ്രീക്വാർട്ടറിൽ മിയു ഹിരാനോ – ചെങ്ഷു ഷൂ മത്സര
പാരിസ്∙ ഒളിംപിക്സ് പുരുഷ വിഭാഗം ടേബിള് ടെന്നിസിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യയുടെ ശരത് കമൽ തോറ്റു. ലോക റാങ്കിങ്ങിൽ 40–ാമതുള്ള ശരത് കമൽ സ്ലൊവേനിയൻ താരം ഡെനി കൊസുലിനോട് 2–4നാണ് തോൽവി
കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഒളിംപിക്സ് മോഹങ്ങൾക്ക് പ്രായം ഒരു തടസ്സമേയല്ല. അതിന്റെ ഏറ്റവും മികച്ച തെളിവാണ് 58 വയസ്സുകാരി സങ് ജിയിങ്ങ്. ഒളിംപിക്സിൽ ചിലെയുടെ ടേബിൾ ടെന്നിസ് താരമായ ജിയിങ്ങിന്റെ അരങ്ങേറ്റമാണ് ഇത്തവണ. ടേബിൾ ടെന്നിസ് ഉപേക്ഷിച്ച് 35 വർഷം മുൻപ് ചൈനയിൽ നിന്നു ചിലെയിലെത്തിയ ജിയിങ്ങിന്റെ അത്ഭുത തിരിച്ചുവരവാണ് പാരിസിലെ ഒളിംപിക്സ് വേദിയിലെത്തി നിൽക്കുന്നത്.
അലക്സിസ് ലെബേൺ, 20 വയസ്സ്, പുരുഷ ടേബിൾ ടെന്നിസിൽ നിലവിലെ ഫ്രഞ്ച് ചാപ്യൻ. ഫെലിക്സ് ലെബേൺ, 17 വയസ്സ്, പുരുഷ ടേബിൾ ടെന്നിസിൽ ലോക 5–ാം നമ്പർ. പാരിസ് ഒളിംപിക്സിൽ ആതിഥേയർക്കായി ഈ സഹോദരങ്ങൾ സിംഗിൾസിലും ഡബിൾസിലും ടീമിനത്തിലും മത്സരിക്കും. സിംഗിൾസിൽ ഇരുവരും നേർക്കുനേർ വരുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഡബിൾസിൽ ഇവർ ഒന്നിച്ചാണിറങ്ങുന്നത്.
കോഴിക്കോട്∙ കോഴിക്കോട് ടേബിൾ ടെന്നിസ് അക്കാദമിയുടെ കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ് ടേബിൾ ടെന്നിസ് ടൂർണമെന്റിന്റെ വനിതാവിഭാഗത്തിൽ തിരുവന്തപുരം എക്സിറ്റോ ടേബിൾ ടെന്നിസ് അക്കാദമിയുടെ പ്രണതി പി.നായർ ചാംപ്യനായി. തിരുവന്തപുരം റീജണൽ കോച്ചിങ് സെന്ററിന്റെ സ്മൃതി കൃഷ്ണയെ 3-1നാണ് പരാജയപ്പെടുത്തിയത്.
ഹാങ്ചോ∙ ഏഷ്യൻ ഗെയിംസിന്റെ ഒൻപതാം ദിനം ഇന്ത്യയ്ക്ക് മൂന്നു വെങ്കല മെഡൽ. ടേബിൾ ടെന്നിസ് വനിതാ ഡബിൾസിൽ സുതീർഥ മുഖർജി, അയ്ഹിക മുഖർജി സഖ്യം വെങ്കലം നേടി. സെമി ഫൈനലിൽ 11-7, 8-11, 11-7, 8-11, 9-11, 11-5, 2-11 എന്ന സ്കോറിനാണ് ഉത്തര കൊറിയയുടെ സുയോങ് ചാ, സുഗ്യോങ് പാക്ക് എന്നിവരോട് സഖ്യം പരാജയപ്പെട്ടത്. ഏഷ്യൻ
ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. പ്രീ ക്വാർട്ടറിൽ തായ്ലൻഡിനെതിരെ 2–3നു പൊരുതിത്തോറ്റ വനിതാ ടീമും ക്വാർട്ടറിൽ ദക്ഷിണ കൊറിയയോട് 0–3നു തകർന്ന പുരുഷ ടീമും പുറത്തായി. പ്രീ ക്വാർട്ടറിൽ കസഖ്സ്ഥാനെതിരെ 3–2നു കഷ്ടിച്ചു രക്ഷപ്പെട്ട പുരുഷ ടീം ക്വാർട്ടറിൽ കൊറിയയ്ക്കു മുന്നിൽ നിഷ്പ്രഭരായി.
Results 1-10 of 21