Activate your premium subscription today
സൂപ്പർ താരങ്ങളായ റാഫേൽ നദാലിനെയും കാർലോസ് അൽകാരസിനെയും ഉൾപ്പെടുത്തി ഡേവിസ് കപ്പ് ടെന്നിസിനുള്ള ടീമിനെ സ്പെയിൻ പ്രഖ്യാപിച്ചു. ഇതോടെ മുപ്പത്തിയെട്ടുകാരനായ നദാലും ഇരുപത്തിയൊന്നുകാരൻ അൽകാരസും ഒരിക്കൽ കൂടി ഡബിൾസിൽ ഒന്നിക്കാനുള്ള സാധ്യതയേറി.
ബർലിൻ ∙ സ്പാനിഷ് താരം കാർലോസ് അൽകാരസിന്റെ മികച്ച പ്രകടനത്തിൽ ടീം യൂറോപ്പ് ലേവർ കപ്പ് ജേതാക്കൾ. ടീം വേൾഡിനെതിരെ 13–11 എന്ന സ്കോറിനാണ് യൂറോപ്പിന്റെ ജയം. ശനിയാഴ്ച നടന്ന ഡബിൾസ് പോരാട്ടം ജയിച്ചതോടെ ടീം വേൾഡ് 8–4 എന്ന നിലയിൽ ലീഡ് നേടിയിരുന്നു. എന്നാൽ ഞായറാഴ്ച യൂറോപ് ശക്തമായി തിരിച്ചടിച്ചതോടെ ചാംപ്യൻഷിപ്പിന്റെ വിധി അൽകാരസ്–ടെയ്ലർ ഫ്രിറ്റ്സ് സിംഗിൾസ് മത്സരത്തിലായി. ഉജ്വലമായ എയ്സുകളിലൂടെ മത്സരം 6–2, 7–5നു സ്വന്തമാക്കിയ അൽകാരസ് യൂറോപ്പിന് സമ്മാനിച്ചത് അഞ്ചാം ലേവർ കപ്പ്.
ന്യൂയോർക്ക്∙ യുഎസ് ഓപ്പണിൽ വമ്പൻമാരുടെ അടിവേരിളക്കുന്ന അട്ടിമറിക്കഥകൾ തുടരുന്നു. മൂന്നാം സീഡായ സ്പാനിഷ് താരം കാർലോസ് അൽകാരസിനു പിന്നാലെ, നിലവിലെ ചാംപ്യനും സെർബിയൻഡ സൂപ്പർ താരവുമായ നൊവാക് ജോക്കോവിച്ചും മൂന്നാം റൗണ്ടിൽ പുറത്ത്. ഓസ്ട്രേലിയയുടെ 28–ാം സീഡായ അലെക്സി പോപിറിനാണ് ജോക്കോവിച്ചിനെ
ന്യൂയോർക്ക്∙ യുഎസ് ഓപ്പണിലെ വൻ അട്ടിമറിയിൽ മൂന്നാം സീഡായ സ്പാനിഷ് താരം കാർലോസ് അൽകാരസ് രണ്ടാം റൗണ്ടിൽ തോറ്റു പുറത്ത്. നെതർലൻഡ്സ് താരം ബോട്ടിക് വാൻ ഡെ സാൻഡ്ഷൂൽപാണ് അൽകാരസിനെ അട്ടിമറിച്ചത്. 74–ാം റാങ്കുകാരനായ നെതർലൻഡ്സ് താരത്തോട് നേരിട്ടുള്ള സെറ്റുകൾക്കാണ് അൽകാരസിന്റെ തോൽവി. സ്കോർ: 1-6, 5-6, 4-6.
ന്യൂയോർക്ക് ∙ സിൻസിനാറ്റി ഓപ്പൺ ടെന്നിസ് ടൂർണമെന്റിലെ പ്രീ ക്വാർട്ടർ തോൽവിക്കു പിന്നാലെ റാക്കറ്റ് തല്ലിത്തകർത്ത് സ്പാനിഷ് താരം കാർലോസ് അൽകാരസ്. ഫ്രാൻസിന്റെ മുപ്പത്തിയേഴുകാരൻ ഗെയ്ൽ മോൺഫിൽസിനോടാണ് ഇരുപത്തിയൊന്നുകാരൻ അൽകാരസ് അപ്രതീക്ഷിത തോൽവി വഴങ്ങിയത്. സ്കോർ: 4-6, 7-6, 6-4. വ്യാഴാഴ്ച രാത്രി ആരംഭിച്ച മത്സരം മഴമൂലം അടുത്ത ദിവസത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.
ഒളിംപിക്സ് പുരുഷ സിംഗിൾസ് ഫൈനലിൽ നൊവാക് ജോക്കോവിച്ചും കാർലോസ് അൽകാരസും നേർക്കുനേർ. ഇന്നലെ നടന്ന സെമിഫൈനലിൽ സെർബിയൻ താരം ജോക്കോവിച്ച് ഇറ്റലിയുടെ ലൊറൻസോ മുസെറ്റിയെ തോൽപിച്ചു (6–4, 6–2). കനേഡിയൻ താരം ഫെലിക്സ് അലിയാസിമെയെ നിഷ്പ്രഭനാക്കി (6–1,6–1) സ്പാനിഷ് താരം അൽകാരസ് നേരത്തേ ഫൈനലിലെത്തിയിരുന്നു.
കളിമണ്ണിലെ കരുത്തരായ രണ്ടു പേർ ഒളിംപിക് ടെന്നിസ് മത്സരങ്ങളിൽ നിന്നു പുറത്ത്. 14 വട്ടം റൊളാങ് ഗാരോസിൽ ഫ്രഞ്ച് ഓപ്പൺ ചാംപ്യനായിട്ടുള്ള റാഫേൽ നദാലിന്റെ ഒളിംപിക് യാത്ര ഇന്നലെ അതേ കോർട്ടിൽ അവസാനിച്ചു. പുരുഷ സിംഗിൾസിൽ നിന്ന് നേരത്തേ പുറത്തായ നദാൽ ഇന്നലെ കാർലോസ് അൽകാരസിനൊപ്പം ഡബിൾസിലും പരാജയപ്പെട്ടു.
ഫ്രഞ്ച് ഓപ്പൺ ചാംപ്യന്മാരായ റാഫേൽ നദാലിനും നൊവാക് ജോക്കോവിച്ചിനും കാർലോസ് അൽകാരസിനും വേണ്ടി റൊളാങ് ഗാരോസിലെ കളിമൺകോർട്ടിൽ ഇന്നു വീണ്ടും ആർപ്പുവിളികളുയരും. ഇക്കുറി അരങ്ങ് ഒളിംപിക്സിന്റേതാണെന്ന വ്യത്യാസം മാത്രം. നദാലും അൽകാരസും സ്പെയിനിന്റെ ഡബിൾസ് ടീമിലെ പങ്കാളികളുമാണ്.
പുരുഷ ടെന്നിസിലെ പുതുയുഗത്തിൽ താൻ അജയ്യനാണെന്ന് കാർലോസ് അൽകാരസ് ഒരിക്കൽക്കൂടി തെളിയിച്ചു. അനുഭവസമ്പത്തിന്റെ കരുത്തുമായി എത്തിയ മുപ്പത്തിയേഴുകാരൻ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6–2,6–2,7,6) വീഴ്ത്തിയ ഇരുപത്തിയൊന്നുകാരൻ അൽകാരസ് തുടർച്ചയായി രണ്ടാം തവണയും വിമ്പിൾഡനിലെ പുരുഷ സിംഗിൾസ് വിജയികളുടെ ബോർഡിൽ തന്റെ പേര് കൊത്തിവച്ചു.
ബെർലിൻ∙ ഇത്തവണയും ആ പതിവു തെറ്റിയില്ല; സ്പെയിൻ യൂറോ കപ്പ്, ലോകകപ്പ്, നേഷൻസ് ലീഗ് ജേതാക്കളായ വർഷങ്ങളിലെല്ലാം ഒരു സ്പാനിഷ് താരം ഗ്രാൻസ്ലാം കിരീടം നേടിയിരുന്നു എന്ന ഭാഗ്യചരിത്രത്തിന് ഈ വർഷവും ആവർത്തനം. ഇരുപത്തൊന്നുകാരനായ സ്പാനിഷ് താരം കാർലോസ് അൽകാരസ് ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റർ കോർട്ടിൽ വിമ്പിൾഡൻ
Results 1-10 of 30