ആപ്പിൾ കമ്പനി വികസിപ്പിച്ചെടുത്ത ഒരു സ്മാർട്ട് വാച്ചാണ് ആപ്പിൾ വാച്ച്. ഇത് ആദ്യമായി പുറത്തിറങ്ങിയത് 2015 ഏപ്രിൽ 24 നാണ്. ആപ്പിൾ വാച്ച് പ്രവർത്തിക്കുന്നത് ഐഫോണുകളിൽ ഉപയോഗിക്കുന്ന ഐഓഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള വാച്ച്ഓഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. കോളിങ്, ടെക്സ്റ്റിങ്, ഹെൽത്ത് ട്രാക്കിങ് സേവനങ്ങളെല്ലാം ലഭിക്കും.