ആപ്പിൾ എയർപോഡ്സ് 4: 30 മണിക്കൂർ വരെ ബാറ്ററി ലൈഫ്; യുഎസ്ബി–സി, വയർലെസ് ചാർജിങ്
Mail This Article
ഹൈടെക് ഓഡിയോ ആർക്കിടെക്ചറിനൊപ്പം ഏറ്റവും സുഖപ്രദമായ ഡിസൈനോടെ, പരിഷ്കൃത ഡിസൈനോടെ ആപ്പിൾ എയർപോഡുകളുടെ അടുത്ത തലമുറ അവതരിപ്പിച്ചു. സിരിയോട് പ്രതികരിക്കാൻ ഉപയോക്താവിന് ഏറെ സൗകര്യമായിരിക്കും. തല കുലുക്കിയാൽ തന്നെ പ്രവർത്തിക്കുന്നതാണിത്. 'അതെ' അല്ലെങ്കിൽ 'ഇല്ല' എന്ന് തല കുലുക്കി അറിയിക്കാം. എയർപോഡ്സ് 4ന്റെ കാര്യത്തിൽ യുഎസ്ബി-സി ചാർജിങ് പോർട്ട് ഉണ്ട്.
എയർപോഡ്സ് 4ലെ പ്രധാന ഫീച്ചറുകൾ
∙ ആക്ടീവ് നോയ്സ് ക്യാന്‍സലേഷൻ
∙ പഴ്സണലൈസ്ഡ് സ്പെഷൽ ഓഡിയോ
∙ വോയ്സ് ഐസൊലേഷൻ
∙ യുഎസ്ബി–സി, വയർലെസ് ചാർജിങ്
∙ ഫോഴ്സ് സെൻസറുകൾ
∙ 30 മണിക്കൂർ വരെ ബാറ്ററി ലൈഫ്
∙ അഡാപ്റ്റീവ് ഓഡിയോ
∙ കേസ് സ്പീക്കർ
മികച്ച ഓഡിയോ അനുഭവം വാഗ്ദാനം ചെയ്യുന്നതാണ് എയർപോഡ്സ് 4. മുഴുവൻ എയർപോഡ്സ് ലൈനപ്പും ഈ വർഷം അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. ആപ്പിളിന്റെ തന്നെ എച്ച്2 ഓഡിയോ ചിപ്പാണ് ഇതിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് നിങ്ങൾക്ക് മെച്ചപ്പെട്ട ഓഡിയോയും ബാസും മറ്റും ഉറപ്പു നൽകുന്നു. സ്പെഷൽ ഓഡിയോ സാങ്കേതികവിദ്യയ്‌ക്കൊപ്പം മികച്ച അനുഭവവും ഇതിനുണ്ടെന്ന് ആപ്പിൾ പറയുന്നു. എയർപോഡ്സ് 4 പതിപ്പിന്റെ വില 179 ഡോളർ ആണ്.
∙ എയർപോഡ്സ് മാക്സ് 2 ഹെഡ്‌ഫോണുകൾ
മിഡ്നൈറ്റ്, ബ്ലൂ, പർപ്പിൾ, ഓറഞ്ച്, സ്റ്റാർലൈറ്റ് എന്നിവയിൽ ലഭ്യമാകുന്ന ഹൈ-എൻഡ് എയർപോഡ്സ് മാക്‌സ് ഹെഡ്‌ഫോണുകളുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പും ആപ്പിൾ പ്രഖ്യാപിച്ചു. യുഎസ്ബി-സി പോർട്ട് വഴി ഇതിന് ചാർജ് ചെയ്യാം. 599 രൂപയാണ് എയർപോഡ്സ് മാക്സ് 2ന്റെ വില.