ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ ആദായ വില്‍പ്പനാ മേളകളിലൊന്നായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ഇപ്പോള്‍ നടക്കുകയാണ്. വൈവിധ്യമാര്‍ന്ന ഉപകരണങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും വിലക്കുറവു നല്‍കുന്നു എന്നുള്ളതാണ് ഇതിന്റെ സവിശേഷത. 

ചില ഉപകരണങ്ങള്‍ പരിചയപ്പെടാം. വിലകള്‍ മാറി മറിയുക എന്നത് ഇത്തരം വില്‍പ്പനാ മേളകളുടെ സവിശേഷത ആയതിനാല്‍ ഇതെഴുതുന്ന സമയത്തു കാണുന്ന വില തന്നെ ആയിരിക്കണമെന്നില്ല കുറച്ചു സമയത്തിനു ശേഷം. വില കൂടുകയോ കുറയുകയോ ചെയ്യാം. ലിങ്കില്‍ പ്രവേശിച്ച് എല്ലാ ഫീച്ചറുകളും പരിശോധിച്ച് ഉചിതമാണെങ്കില്‍ മാത്രം പരിഗണിക്കുക. 

gif-amazon - 1

പല ഉല്‍പ്പന്നങ്ങള്‍ക്കും എസ്ബിഐ ബാങ്ക് കാര്‍ഡ് ഉപയോഗിച്ചാല്‍ 10 ശതമാനം വരെ അധിക കിഴിവും ലഭിക്കും. മറ്റു കിഴിവുകളും ഉണ്ട്. തവണ വ്യവസ്ഥയിലും സാധന്നങ്ങള്‍ വാങ്ങാം. ഓരോ ലിങ്കിലുമുള്ള ഓഫറുകള്‍ മുഴുവന്‍ പരിശോധിച്ച ശേഷം വാങ്ങുക. അപ്ലൈ ചെയ്യാവുന്ന കൂപ്പണുകളും ഉണ്ടാകും. ഇവയില്‍ ചിലതെല്ലാം ചേര്‍ത്തു വാങ്ങുമ്പോഴാണ് മികച്ച കിഴിവ് ലഭിക്കുക. 

Photo: Apple
Photo: Apple

ആപ്പിള്‍ വാച്ച് സീരിസ് 10 44,900 രൂപയ്ക്ക്

ഏറ്റവും പുതിയ ആപ്പിള്‍ വാച്ച് സീരിസ് 10ലെ 42എംഎം മോഡല്‍ ജെറ്റ്ബ്ലാക് അലുമിനിയം കേസ് 44,900 രൂപയ്ക്ക്. സംഭരണശേഷി 64ജിബി. എംആര്‍പി 46,900 രൂപ. 

വണ്‍പ്ലസ് വാച് 2 19,999 രൂപയ്ക്ക്

സ്‌നാപ്ഡ്രാഗണ്‍ ഡബ്ല്യൂ5 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന, വെയര്‍ ഓഎസ്4 ഉള്ള, പല നൂതന ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ച വണ്‍പ്ലസ് വാച് 2 19,999 രൂപയ്ക്ക്. 1.43-ഇഞ്ച് അമോലെഡ് ഡസ്‌പ്ലെ. എംആര്‍പി 27,999 രൂപ. 

Apple-watch-se-jpeg

ആപ്പിള്‍ വാച് എസ്ഇ 24,900 രൂപയ്ക്ക്

ആപ്പിള്‍ വാച് (2023 മോഡല്‍) എസ്ഇ ഇപ്പോള്‍ 24,900 രൂപയ്ക്ക് വാങ്ങാം. 32ജിബി സംഭരണശേഷി. 

ബോട്ട് വേവ് സ്‌റ്റൈല്‍ 799 രൂപയ്ക്ക്

ബജറ്റ് സ്മാര്‍ട്ട് വാച്ച് മതിയെന്നുള്ളവര്‍ക്ക് പരിഗണക്കാവുന്ന മോഡലാണ് ബോട്ട് വേവ് സ്‌റ്റൈല്‍. 1.69-ഇഞ്ച് എച്ഡി സ്‌ക്രീന്‍. 7 ദിവസത്തെ ബാറ്ററി ലൈഫ്.

സ്ത്രീകള്‍ക്കുള്ള നോയിസ് ട്വിസ്റ്റ് ഗോ 1,498 രൂപയ്ക്ക്

സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ടേക്കും എന്നു കരുതുന്ന നോയിസ് ട്വിസ്റ്റ് ഗോ 1,498 രൂപയ്ക്ക്. 1.39-ഇഞ്ച് ഡിസ്‌പ്ലേ. 7 ദിവസത്തെ ബാറ്ററി. 

സാംസങ് 5 സ്റ്റാര്‍ ഫ്രിജ് 19,990 രൂപയ്ക്ക്

സാംസങ് 215എല്‍ 5 സ്റ്റാര്‍, ഡിജിറ്റല്‍ ഇന്‍വേര്‍ട്ടര്‍, ഡയറക്ട്-കൂള്‍ സിങ്ഗിള്‍ ഡോര്‍ ഫ്രിജ് 19,990 രൂപയ്ക്ക്. എംആര്‍പി 30,999 രൂപ.  

എല്‍ജി പ്രീമിയം ഫ്രിജ് 72,990 രൂപയ്ക്ക്

എംആര്‍പി 1,10,399 രൂപയുള്ള എല്‍ജി 655 എല്‍ ഫ്രോസ്റ്റ്-ഫ്രീ ഡബിള്‍ ഡോര്‍ സൈഡ്-ബൈ-സൈഡ് ഫ്രിജ് 72,990 രൂപയ്ക്ക്. 

lg-fridge

വേള്‍പൂള്‍ ട്രിപ്പിള്‍ ഡോര്‍ ഫ്രിജ് 28,790 രൂപയ്ക്ക്

എംആര്‍പി 39,750 രൂപയുള്ള, മൂന്നു വാതിലുകളുള്ള വേള്‍പൂള്‍ 270എല്‍ ഫ്രോസ്റ്റ്-ഫ്രി ഫ്രിജ് 28,790 രൂപയ്ക്ക്. ഡബിള്‍ ഡോര്‍ ഫ്രിജുകള്‍ക്ക് ഉള്ളിലുള്ള ഇടമാണ് ഉള്ളത്. 

ഐഎഫ്ബി 5 സ്റ്റാര്‍ ഫ്രിജ് 17,490 രൂപയ്ക്ക്

ചെറിയ ഫ്രിജ് അന്വേഷിക്കുന്നവര്‍ക്ക് എംആര്‍പി 22,600 രൂപയുള്ള ഐഎഫ്ബി 197ലീറ്റര്‍ 5 സ്റ്റാര്‍ ഫ്രിജ് 17,490 രൂപയ്ക്ക് വില്‍ക്കുന്നു. ഒറ്റ വാതില്‍. അഡ്വാന്‍സ്ഡ് ഇന്‍വേര്‍ട്ടര്‍ കംപ്രസര്‍ (2024 മോഡല്‍).

ഷഓമി പാഡ് 6 22,999 രൂപയ്ക്ക്

xiaomi-pad-5

എംആര്‍പി 41,999 രൂപയുള്ള, ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 870യില്‍ പ്രവര്‍ത്തിക്കുന്ന ഷഓമി പാഡ് 6 ഇപ്പോള്‍ 22,999 രൂപയ്ക്ക് വില്‍ക്കുന്നു. 11-ഇഞ്ച് 2.8കെ പ്ലസ് റെസലൂഷനുള്ള സ്‌ക്രീന്‍. ഡോള്‍ബി വിഷന്‍ അറ്റ്‌മോസ് ഉളള ക്വാഡ് സ്പീക്കര്‍ സെറ്റ്-അപ്. 

ആമസോണ്‍ ബേസിക്‌സ് പോര്‍ട്ടബ്ള്‍ വെയിങ് സ്‌കെയില്‍ 269 രൂപയ്ക്ക്

അടുക്കളയിലും മറ്റും കൃത്യമായ തൂക്കത്തില്‍ സാധനങ്ങള്‍ എടുക്കാന്‍ പ്രയോജനപ്രദമായ ആമസോണ്‍ ബേസിക്‌സ് പോര്‍ട്ടബ്ള്‍ വെയിങ് സ്‌കെയില്‍ 269 രൂപയ്ക്ക് വില്‍ക്കുന്നു. എംആര്‍പി 599 രൂപ. ശ്രദ്ധിക്കുക 1ഗ്രാം മുതല്‍ 10 കിലോ വരെയുള്ള തൂക്കം മാത്രമേ നടത്താനാകൂ. 

samsung-washing - 1

സാംസങ് 8കിലോ ടോപ് ലോഡിങ് വാഷിങ് മെഷീന്‍ 18,990 രൂപയ്ക്ക്

എംആര്‍പി 27,000 രൂപയുള്ള സാംസങ് 8കിലോ, 5 സ്റ്റാര്‍, എക്കോ ബബിള്‍ ടെക്, ഡിജിറ്റല്‍ ഇന്‍വേര്‍ട്ടര്‍ ടോപ് ലോഡിങ് വാഷിങ് മെഷീന്‍ ഇപ്പോള്‍ 18,990 രൂപയ്ക്ക് വില്‍ക്കുന്നു. 

ഷഓമി 43-ഇഞ്ച് 4കെ ടിവി 21,499 രൂപയ്ക്ക്

xiaomi-tv

ഷഓമി എ പ്രോ ഡോള്‍ബി വിഷന്‍ 43-ഇഞ്ച് 4കെ  സ്മാര്‍ട്ട് ഗൂഗിള്‍ ടിവി 21,499 രൂപയ്ക്ക് വില്‍ക്കുന്നു. എംആര്‍പി 42,999 രൂപ. വൈ-ഫൈ അടക്കം കണക്ടിവിറ്റി. 30 വാട്ട് സൗണ്ട്. 2ജിബി റാം, 8ജിബി റോം. എച്ഡിആര്‍10 അടക്കമുള്ള സ്‌ക്രീന്‍ ടെക്‌നോളജി. 

പ്രീമിയം ടിവികള്‍

മികച്ച ശ്രേണിയിലുളള ഉല്‍പ്പന്നങ്ങള്‍ക്കാണ് ഏറ്റവു വലിയ കിഴിവ് ലഭിക്കുക. ഏതാനും പ്രീമയം ടിവികള്‍ നോക്കാം.

സോണി ബ്രാവിയാ 3 സീരിസ് 65-ഇഞ്ച് ടിവി 97,990 രൂപയ്ക്ക്

എംആര്‍പി 1,64,900 രൂപയുള്ള സോണി ബ്രാവിയാ 3 സീരിസ് 4കെ അള്‍ട്രാ എച്#ഡി എഐ സ്മാര്‍ട്ട് എല്‍ഇഡി ഗൂഗിള്‍ ടിവി സെയിലില്‍ വില്‍ക്കുന്നത് 97,990 രൂപയ്ക്കാണ്. മറ്റ് ഓഫറുകളും ഉണ്ട്. 4 എച്ഡിഎംഐ പോര്‍ട്ടുകള്‍ അടക്കം മികച്ച കണക്ടിവിറ്റി, 20w സ്വരം. മികച്ച ടിവികളില്‍ നിന്നുപ്രതീക്ഷിക്കുന്ന ഫീച്ചറുകളില്‍ പലതും ഉള്‍പ്പെടുത്തിയിരിക്കുന്നു. 

സാംസങ് 8കെ ടിവിക്ക് വമ്പന്‍ വിലക്കുറവ് 

Samsung QLED TV
Samsung QLED TV

സാംസങ് 8കെ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് നിയോ ക്യൂലെഡ് ടിവി ഇപ്പോള്‍ വില്‍ക്കുന്നത് 7,99,999 രൂപയ്ക്ക്. ഇന്ന് അത്യാധൂനിക ടിവികളില്‍ പ്രതീക്ഷിക്കുന്ന സ്‌ക്രീന്‍ ടെക്‌നോളജി, സൗണ്ട് ഔട്ട്പുട്ട് തുടങ്ങി പലതും ലഭ്യം. 

ടിസിഎല്‍ 75-ഇഞ്ച് മിനി എല്‍ഇഡി ടിവി 1,59,990 രൂപയ്ക്ക്

എംആര്‍പി 3,29,990 രൂപയുള്ള, ടിസിഎല്‍ 75-ഇഞ്ച് മിനി എല്‍ഇഡി ടിവി 1,59,990 രൂപയ്ക്ക്. റെസലൂഷന്‍ 4കെ. സ്മാര്‍ട്ട് ക്യൂഡി-മിനി എല്‍ഇഡി ഗൂഗിള്‍ ടിവി. മികച്ച സ്വരം അടക്കമുളള കാര്യങ്ങള്‍ ലഭിക്കുമെന്ന് കമ്പനി. 

TCL-tv

അതേസമയം, പ്രീമിയം ടവി ആണെങ്കിലും ലക്ഷങ്ങള്‍ നല്‍കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് പരിഗണിക്കാവുന്ന മോഡലുകളും ധാരാളമായി വില്‍പ്പനയ്‌ക്കെത്തി

പാനസോണിക് 55-ഇഞ്ച് 4കെ അള്‍ട്രാ എച്ഡി ടിവി 40,990 രൂപയ്ക്ക്

പാനസോണിക് 55-ഇഞ്ച് 4കെ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് എല്‍ഇഡി ഗൂഗിള്‍ ടിവി 40,990 രൂപയ്ക്ക് വാങ്ങാം. എംആര്‍പി 62,990 രൂപ. 60ഹെട്‌സ് റിഫ്രെഷ് റേറ്റ്.

English Summary:

Don't miss out on huge discounts on electronics and appliances during the Amazon Great Indian Sale! Grab the best deals on smartwatches, refrigerators, TVs, and more from top brands. Limited time offers!

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com