Activate your premium subscription today
Monday, Apr 21, 2025
എഐ (നിർമിത ബുദ്ധി) ഉപയോഗിച്ചുള്ള ചിത്രങ്ങളുടെ ലോകം ഇപ്പോൾ വളരെയധികം വികസിച്ചുകൊണ്ടിരിക്കുകയാണ്. സ്റ്റുഡിയോ ജിബിലി (Studio Ghibli) സ്റ്റൈലിലുള്ള ചിത്രങ്ങൾ ഉണ്ടാക്കുന്നതിൽ നിന്ന് മാറി, ഇപ്പോൾ മറ്റ് പല സർഗാത്മകമായ കാര്യങ്ങൾക്കും ആളുകൾ എഐ ടൂളുകൾ ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. വളർത്തുമൃഗങ്ങൾക്ക്
അക്കാദമിക പഠനത്തില് നിങ്ങള് ചിലപ്പോള് പുലിയായിരിക്കാം. പക്ഷേ, ചിലതരം പ്രത്യേക നൈപുണ്യങ്ങള് ഇല്ലെങ്കില് ഇന്നത്തെ തൊഴിലിടങ്ങളില് നിങ്ങള്ക്ക് പിടിച്ചു നില്ക്കാനായെന്നു വരില്ല. സോഫ്ട് സ്കില്ലുകള് എന്നാണ് ഇത്തരം ശേഷികള്ക്കു പറയുന്ന പേര്. തൊഴിലിടത്തില് മുന്നേറാനും വിജയിക്കാനും സോഫ്ട്
നിലവിൽ വിപണിയിലുള്ള റേ-ബാൻ മെറ്റാ സ്മാർട്ട് ഗ്ലാസുകൾക്ക് ഒരു എഐ വോയ്സ് അപ്ഡേറ്റ് ലഭിച്ചിരിക്കുന്നു. ഈ ഗ്ലാസുകൾ സാധാരണ സൺഗ്ലാസുകളുടെ രൂപത്തിലും കണ്ണടകളുടെ രൂപത്തിലും ലഭ്യമാണ്. മെറ്റ തങ്ങളുടെ റേ-ബാൻ ഗ്ലാസുകളുടെ വിൽപ്പന 2 ദശലക്ഷം കവിഞ്ഞതായി പ്രഖ്യാപിച്ചു, 2026 ആകുമ്പോഴേക്കും ഉത്പാദനം 10 ദശലക്ഷമായി
8 ജിപിയു സജ്ജീകരിച്ച, പൂർണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത ആദ്യ എഐ സെർവറിനെ 'അടിപൊളി'യെന്ന പ്രശംസയോടെ സമൂഹമാധ്യമങ്ങളിൽ അവതരിപ്പിച്ച് കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ കൊച്ചിയിലാണ് 80 ശതമാനം ജോലികളും നടന്നതെന്ന് വിശദീകരിച്ചപ്പോഴാണ് 'ഞാനൊരു മലയാളം വാക്ക്
എഐ റോക്കറ്റ് സാങ്കേതികവിദ്യയല്ല, അതൊരു പ്രത്യേക മേഖലയിൽ ഒതുങ്ങി നിൽക്കുന്നതുമല്ല. ആളുകളിലേക്കും വീടുകളിലേക്കും തെരുവുകളിലേക്കുമൊക്കെ ഇറങ്ങിച്ചെല്ലാൻ ശേഷിയുള്ളതാണ്, അങ്ങനെ സംഭവിക്കുന്നുമുണ്ട്. എഐ കിടമത്സരത്തിന്റെ സാമൂഹികപ്രത്യാഘാതങ്ങൾ പരിഗണനാർഥമാകുന്നത് ഇതിനാലാണ്. ഏറ്റവും മികച്ച എഐ സംവിധാനം ഉണ്ടാക്കുന്നത് ആരാണെന്നുള്ളതല്ല, മറിച്ച് ആർക്കാണ് മനുഷ്യജീവിതത്തെ പോസിറ്റീവായ രീതിയിൽ സ്വാധീനിക്കാവുന്ന എഐ മോഡൽ ഉണ്ടാക്കാവുന്നത് എന്ന ചോദ്യമാണു പ്രസക്തമാകുന്നത്. മനുഷ്യവംശം അനേകായിരം വർഷങ്ങളിൽ നേടിയെടുത്ത മൂല്യങ്ങൾ നഷ്ടപ്പെടുത്താതെയാകണം എഐ മത്സരമെന്നു ചില വിദഗ്ധർ പറയുന്നു. മനുഷ്യർ പരാജയപ്പെടരുത്. എഐ എല്ലാവരുടെയും ജീവിതത്തിലേക്ക് കടന്നുകയറിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ നാം ഏതു പോസ്റ്റ് കാണണം, ആരെയൊക്കെ ഫോളോ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നതു മുതൽ സ്വകാര്യമേഖലയിലെ തൊഴിൽ നിയമനങ്ങളിൽ പോലും എഐ സംവിധാനങ്ങൾ സ്വാധീനം ചെലുത്തുന്നു (റെസ്യൂമെകൾ എഐ സഹായത്തോടെ പരിശോധിക്കുന്ന രീതി ഇപ്പോൾ നിലവിലുണ്ട്). ഓൺലൈൻ വിപണിയിൽ നമുക്കായി ഉൽപന്നങ്ങൾ സജസ്റ്റ് ചെയ്യാനും എഐ മുൻപന്തിയിലുണ്ട്. ഇങ്ങനെ മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളെയും സ്വാധീനിക്കുന്നതിനാൽ എഐയ്ക്ക് സംഭവിക്കുന്ന പ്രശ്നങ്ങൾ മൊത്തം മനുഷ്യരാശിയെയും ബാധിക്കുന്നതാണ്.
ചിത്രങ്ങളെ രസകരമായ കാർട്ടൂണാക്കി മാറ്റുന്ന ജിബിലി പോലെയുള്ള ഇമേജ് ജനറേറ്റിങ് ടൂളുകൾ അടുത്തിടെ വൈറലായി മാറി. എന്നാൽ ഈ എഐ ബോട്ടുകളുടെ മാജിക് വികൃതികൾ ഇവിടെയൊന്നും നിൽക്കില്ല. ഇപ്പോഴിതാ വളർത്തുമൃഗങ്ങളെ മനുഷ്യരാക്കി മാറ്റുന്നതാണ് ട്രെൻഡ്. ഈ പുതിയ വിനോദത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് മറ്റാരുമല്ല,
ബെംഗളൂരു ∙ താരങ്ങളും ഛായാഗ്രാഹകനും സംഗീതസംവിധായകനുമില്ലാതെ ഒരു സിനിമ! പൂർണമായും എഐ സാങ്കേതികവിദ്യയിലൂടെ (നിർമിതബുദ്ധി) നിർമിച്ച ലോകത്തെ ആദ്യ സിനിമ ‘ലവ് യു’ തിയറ്റർ റിലീസിനൊരുങ്ങുകയാണ്.
സോവിയറ്റ് യൂണിയൻ തകരും മുൻപ് യുഎസുമായി കടുത്ത ശീതസമരത്തിലായിരുന്നു. രണ്ടു ചേരികളായി, ആയുധങ്ങൾ ആവുന്നത്ര ശേഖരിച്ചെങ്കിലും പ്രത്യക്ഷയുദ്ധം നടന്നില്ല. അതേ അവസ്ഥയാണ് എഐ രംഗത്തും. രണ്ടാം ശീതസമരമെന്നാണ് ഇതിനെ നിരീക്ഷകർ വിളിക്കുന്നത്. ലോകരാഷ്ട്രീയത്തിൽ എഐ മത്സരം വലിയ സ്വാധീനമാണ് ചെലുത്തുന്നത്. എഐ ശേഷി ശക്തിയുടെ ചിഹ്നമായിട്ടു കാലം കുറച്ചായി. സാമ്പത്തികശേഷിയും സൈനികബലവും നോക്കി മാത്രമല്ല, ചിപ്പുകളുടെയും ഡേറ്റ സെറ്റുകളുടെയുമൊക്കെ എണ്ണം പരിഗണിച്ചുമാണ് ഇപ്പോൾ രാജ്യശക്തി അളക്കുന്നത്. 1200 കോടി ഡോളറാണു യുഎസ് പ്രതിരോധ സ്ഥാപനം പെന്റഗൺ എഐയിൽ മുടക്കിയിട്ടുള്ളത്. ഒളിഞ്ഞും തെളിഞ്ഞുമുള്ള സർക്കാർ പദ്ധതികളിലൂടെയും സ്വകാര്യമേഖലയിലെ വമ്പന്മാരിലൂടെയുമാണ് യുഎസ് കളംപിടിക്കാൻ ശ്രമിക്കുന്നത്. ലക്ഷം കോടി ഡോളർ പദ്ധതികളാണ് അജൻഡയിൽ. വാവെയ്, ബെയ്ദു, ടെൻസന്റ് തുടങ്ങിയ സ്വകാര്യകമ്പനികൾക്കു
അബുദാബി ∙ യുഎഇയിൽ എമിറേറ്റ്സ് ഐഡിക്ക് പകരം ബയോമെട്രിക് സാങ്കേതികവിദ്യ (ഫേഷ്യൽ റെക്കഗ്നിഷൻ) ഏർപ്പെടുത്തുന്നു.
മനുഷ്യരാശിയുടെ ചരിത്രത്തോളം പഴക്കമുണ്ട് യുദ്ധങ്ങൾക്ക്. കല്ലുകൂട്ടിക്കെട്ടി പോരടിച്ചിരുന്ന മനുഷ്യവംശം പിന്നീട് പലതരം ആയുധങ്ങളും തോക്കുകളും മിസൈലുകളുമുണ്ടാക്കി പൊരുതി. നാലാം വ്യവസായവിപ്ലവത്തിന്റെ ഇക്കാലത്ത് എന്തും ആയുധമാണ്. ഈ ചതുരംഗക്കളിയിലെ ഏറ്റവും വലിയ കരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധിയാണ്. ഏറ്റവും ശക്തവും മികവുറ്റതുമായ എഐ സംവിധാനം ആരു സ്വന്തമാക്കും എന്നതാണ് ഈ യുദ്ധത്തിലെ പ്രധാനചോദ്യം. എഐയെ അതിന്റെ ഏറ്റവും ശേഷിയുള്ള ഘട്ടമായ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് തലത്തിലെത്തിക്കാൻ മൻഹാറ്റൻ പദ്ധതിയുടെ രണ്ടാം ഭാഗം തയാറാക്കണമെന്ന് ഈയിടെ യുഎസ് കോൺഗ്രസിൽ ആവശ്യമുയർന്നിരുന്നു. പണ്ട്, ആണവബോംബ് ആദ്യമായി ഉണ്ടാക്കാൻ യുഎസ് തുടങ്ങിയതാണ് മൻഹാറ്റൻ പദ്ധതി. ലോക സൈനിക ഭൂപടത്തിൽ അമേരിക്കയുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചതായിരുന്നു ആ പദ്ധതി. എഐയെ
Results 1-10 of 1028
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.