Activate your premium subscription today
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാർത്താവിനിമയ കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ). 2000-ലാണ് ബിഎസ്എൻഎൽ രൂപീകൃതമായത്. നിലവിൽ 2ജി, 4ജി നെറ്റ്വർക്ക് സേവനങ്ങൾ നൽകുന്നുണ്ട്. 5ജിയും വൈകാതെ ലഭ്യമാക്കിയേക്കും.
ന്യൂഡൽഹി∙ സ്വകാര്യ മൊബൈൽ കമ്പനികളുടെ താരിഫ് വർധന നടപ്പാക്കിയ ശേഷമുള്ള 3 മാസങ്ങൾക്കിടെ ബിഎസ്എൻഎൽ കേരളത്തിൽ മാത്രം 1.18 ലക്ഷം മൊബൈൽ കണക്ഷനുകൾ അധികമായി നേടി. അതേസമയം, വിപണിയിലെ മറ്റ് 3 കമ്പനികൾക്കും 3 മാസമായി ഇടിവു തുടരുകയാണ്. വിപണിയിലെ ഒന്നാമനായ റിലയൻസ് ജിയോയ്ക്ക് കേരളത്തിൽ മാത്രം 3.7 ലക്ഷം മൊബൈൽ
ജൂലൈയിലെ നിരക്ക് വർധന ജിയോയ്ക്കും എയർടെല്ലിനും വിഐയ്ക്കുമൊക്കെ ക്ഷീണവുമായപ്പോൾ മൂന്നാം മാസത്തിലും കിതയ്ക്കാതെ കുതിപ്പ് തുടരുകയാണ് ബിസ്എന്എൽ. 10 ദശലക്ഷം സബ്സ്ക്രൈബേഴ്സിനെയാണ് ഈ ടെലകോം ഭീമൻമാർക്ക് വെറും 3 മാസത്തിനുള്ളിൽ നഷ്ടമായത്. ഭാരതി എയർടെൽ (14.34 ലക്ഷം ഉപയോക്താക്കൾ), വോഡഫോൺ ഐഡിയ (15.53 ലക്ഷം
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ഇന്ത്യയിലെ ആദ്യത്തെ ഫൈബർ അധിഷ്ഠിത ഇൻട്രാനെറ്റ് ടിവി സേവനം പ്രഖ്യാപിച്ചു, ഇത് രാജ്യത്തെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ നിലവിൽ ലഭ്യമാണ്.പുതിയ ലോഗോയ്ക്കും മറ്റ് പുതിയ ഫീച്ചറുകൾക്കുമൊപ്പം കഴിഞ്ഞ മാസമാണ് ഈ സേവനം ആദ്യമായി അവതരിപ്പിച്ചത്. ദേശീയ വൈഫൈ റോമിങ് സംവിധാനം
തൃശൂർ ∙ ജില്ലയിൽ എഴുപതിൽപരം വില്ലേജ് ഓഫിസർമാരുടെ പുറത്തേക്കുള്ള ഫോൺ വിളികൾ (ഔട്ഗോയിങ് കോൾ) ബിഎസ്എൻഎൽ മരവിപ്പിച്ചു. റവന്യു ഉദ്യോഗസ്ഥർക്ക് സർക്കാർ അനുവദിച്ച മൊബൈൽ ഫോൺ സിമ്മുകളിൽ നിന്നുള്ള വിളികളാണ് ഒക്ടോബർ 28 മുതൽ കട്ട് ചെയ്തത്.
മൊബൈൽ താരിഫ് വർധന നടപ്പാക്കിയ 3 കമ്പനികളുടെ വരിക്കാരുടെ എണ്ണത്തിൽ കനത്ത ഇടിവ് തുടരുമ്പോഴും ബിഎസ്എൻഎലിന് വൻ കുതിപ്പ്. താരിഫ് വർധന നടപ്പാക്കിയ ശേഷമുള്ള 2 മാസങ്ങളിൽ മാത്രം ബിഎസ്എൻഎലിന് കൂടിയത് 54.64 ലക്ഷം വരിക്കാരാണ്. ഏകദേശം 2 വർഷക്കാലമായി വരിക്കാരുടെ എണ്ണത്തിൽ ഇടിവു തുടർന്ന ബിഎസ്എൻഎൽ ആണ് ജൂലൈയിലെയും ഓഗസ്റ്റിലെയും കണക്കിൽ കുതിപ്പ് തുടരുന്നത്.
ന്യൂഡൽഹി∙ അടുത്ത വർഷത്തെ 4ജി ലോഞ്ചിനു മുന്നോടിയായി മുഖം മിനുക്കി ബിഎസ്എൻഎൽ. കമ്പനിയുടെ പുതിയ ലോഗോയും പുതിയ 7 സേവനങ്ങളും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അനാവരണം ചെയ്തു. പുതിയ ലോഗോയിൽ ‘കണക്ടിങ് ഇന്ത്യ’ എന്ന ബിഎസ്എൻഎലിന്റെ പ്രശസ്തമായ ടാഗ്ലൈൻ ‘കണക്ടിങ് ഭാരത്’ എന്നാക്കി മാറ്റി. ഇന്ത്യൻ
ന്യൂഡൽഹി∙ ഇന്ത്യയെ വെട്ടി ഭാരതമാക്കിയും നിറം മാറ്റിയും ബിഎസ്എൻഎലിന്റെ പുതിയ ലോഗോ. ‘കണക്ടിങ് ഇന്ത്യ’ എന്ന ബിഎസ്എൻഎലിന്റെ ടാഗ്ലൈനാണ് ‘കണക്ടിങ് ഭാരത്’ എന്നാക്കി മാറ്റിയത്. പഴയ ലോഗോയിലെ നീല, ചുവപ്പ് നിറങ്ങൾക്കു പകരം നീല, ദേശീയ പതാകയിലെ നിറങ്ങളായ വെള്ള, പച്ച, കുങ്കുമം എന്നിവയുമാണ് പുതിയ ലോഗോയിലുള്ളത്.
ഉപഗ്രഹസംവിധാനം ഉപയോഗിച്ച് മൊബൈൽ ഫോണിൽ ആശയവിനിമയം സാധ്യമാകുന്ന ഡയറക്ട്– ടു– ഡിവൈസ് (ഡി2ഡി) സംവിധാനത്തിന്റെ പരീക്ഷണം ബിഎസ്എൻഎലിന്റെ സഹകരണത്തോടെ രാജ്യത്താദ്യമായി നടന്നു.
ഇന്ത്യയെ കണക്ട് ചെയ്തു കൊണ്ടിരിക്കുന്ന ബിഎസ്എൻഎൽ കാൽ നൂറ്റാണ്ടിന്റെ നിറവിലേക്ക്. 2000 ഒക്ടോബർ ഒന്നിനാണു ഡിപ്പാർട്മെന്റ് ടെലി കമ്യൂണിക്കേഷന്റെ കീഴിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) രൂപീകൃതമായത്. ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ രംഗത്തെ കുത്തകയായിരുന്ന ബിഎസ്എൻഎലിന്റെ തളർച്ചയും അതിൽ നിന്നുള്ള തിരിച്ചു വരവും എല്ലാം ചേർന്നുള്ള ത്രില്ലറാണു 25ാം വർഷത്തിലേക്ക് വിജയകരമായി കടക്കുന്നത്.
മറ്റ് രണ്ട് സ്വകാര്യ ടെലികോം കമ്പനികളും (റിലയൻസ് ജിയോ, ഭാരതി എയർടെൽ) രാജ്യത്ത് 5ജി സേവനം ആരംഭിച്ചിട്ട് ഒരുവർഷത്തിലേറെയായി. വോഡഫോൺ ഐഡിയ ഇപ്പോഴും 4ജിയിൽ തുടരുകയാണ്. ബിഎസ്എൻഎൽ 4ജി സേവനം വ്യാപകമാക്കിത്തുടങ്ങിയിട്ടുണ്ട്.
Results 1-10 of 189