Activate your premium subscription today
മലപ്പുറം ∙ 10,000 ലീസ്ഡ് ലൈൻ ഇന്റർനെറ്റ് കണക്ഷനുകളിലൂടെ 200 കോടി വരുമാനം ലക്ഷ്യമിട്ട് കെ ഫോൺ. 7 മാസത്തിനകം ആകെ കണക്ഷൻ അരലക്ഷം കവിഞ്ഞു. നിശ്ചിത ബാൻഡ്വിഡ്തിൽ സ്ഥാപനങ്ങൾക്കു നൽകുന്ന കണക്ഷനാണ് ലീസ്ഡ് ലൈൻ. ലക്ഷ്യം കൈവരിക്കുന്നതിനു സമയപരിധി നിശ്ചയിച്ചിട്ടില്ല. സേവനം തുടങ്ങി 6 മാസം പിന്നിടുമ്പോൾ 259
കൊച്ചി∙ കെ–ഫോൺ പദ്ധതി കരാറിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആവശ്യം ഹൈക്കോടതി തള്ളി. കെ–ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചട്ടം ലംഘിച്ചുള്ള കരാറും ക്രമക്കേടുകളും നടന്നുവെന്നും ഇത് സിബിഐ അന്വേഷിക്കണമെന്നുമായിരുന്നു സതീശന്റെ ആവശ്യം. പദ്ധതി നടത്തിപ്പിനുള്ള കരാറുകള്‍ സര്‍ക്കാരുമായി അടുത്ത ബന്ധമുള്ളവർക്കു നിയന്ത്രണമുള്ള കമ്പനികള്‍ക്കാണ് അനുവദിച്ചത് എന്നും ഹര്‍ജിയിൽ ആരോപിച്ചിരുന്നു.
തിരുവനന്തപുരം ∙ ഡിസംബറോടെ ഒരുലക്ഷം കണക്ഷനുകൾ നൽകുമെന്ന അവകാശവാദവുമായി കെ ഫോൺ. നിലവിൽ 27,122 എഫ്ടിടിഎച്ച് വാണിജ്യ കണക്ഷനുകൾ നൽകിക്കഴിഞ്ഞതായി കെ ഫോൺ എംഡി ഡോ.സന്തോഷ് ബാബു പറഞ്ഞു. 23,347 സർക്കാർ ഓഫിസുകളിൽ കണക്ഷൻ നൽകി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിൽ 5,222 സൗജന്യ കണക്ഷനും ലൈവായി
കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കമ്പനിയെന്ന വിശേഷണത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച കെ –ഫോൺ ലക്ഷ്യമിടുന്നത് ഡിസംബറിനകം ഒരു ലക്ഷം കണക്ഷൻ. ഇതിനകം 12,000 ത്തിലേറെ വാണിജ്യ കണക്ഷനുകൾ നൽകിക്കഴിഞ്ഞു. സൗജന്യ കണക്ഷനുകൾക്കു പുറമേയാണിത്.
കെ ഫോൺ പരാജയപ്പെട്ടെന്നു സമ്മതിച്ച് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്. സംസ്ഥാനത്തെ 20 ലക്ഷം സാധാരണക്കാർക്കു സൗജന്യ ഇന്റർനെറ്റ് നൽകാൻ ലക്ഷ്യമിട്ട പദ്ധതിയിൽ ഇതുവരെ പകുതി കണക്ഷൻ പോലും നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണു പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതി 2021ൽ പൂർത്തിയാകേണ്ടതായിരുന്നു.
തിരുവനന്തപുരം ∙ ആദ്യത്തെ ബിൽത്തുക ആര് അടയ്ക്കുമെന്ന ആശയക്കുഴപ്പത്തിനിടെ, സർക്കാരിനു കീഴിലുള്ള 22,500 സ്ഥാപനങ്ങൾക്കു കൂടി കെ ഫോൺ ബിൽ അയച്ചു തുടങ്ങി. ഇതിൽ പതിനായിരത്തോളം സ്കൂൾ കണക്ഷനാണ്. ബിൽ സ്കൂൾ അടയ്ക്കുമോ, വകുപ്പ് അടയ്ക്കുമോ എന്ന കാര്യത്തിൽ വ്യക്തത തേടിയുള്ള ഫയൽ മാസങ്ങളായി വകുപ്പിന്റെ പരിഗണനയിലാണ്. 7000 സ്ഥാപനങ്ങൾക്ക് ആദ്യപാദത്തിലെ ബിൽ അയച്ചതിൽ വിരലിലെണ്ണാവുന്നവർ മാത്രമാണു തുക അടച്ചത്.
തിരുവനന്തപുരം ∙ കെ ഫോൺ ലിമിറ്റഡിന് വായ്പ എടുക്കുന്നതുൾപ്പെടെ വിവിധ പദ്ധതികൾക്കു സർക്കാർ ഗാരന്റി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെ ഫോൺ ലിമിറ്റഡിന് പ്രവർത്തന മൂലധനമായി 5 വർഷത്തേക്ക് 25 കോടി രൂപ ഇന്ത്യൻ ബാങ്കിന്റെ തിരുവനന്തപുരം മെയിൻ ബ്രാഞ്ചിൽ നിന്നു വായ്പയെടുക്കാനാണ് ഗാരന്റി നൽകുക. ഗാരന്റി
തിരുവനന്തപുരം ∙ പതിനഞ്ചാം കേരള നിയമസഭയുടെ 11–ാം സമ്മേളനം ജൂൺ 10 മുതൽ ചേരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഗവർണർക്ക് ശുപാർശ നൽകാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത്, മുൻസിപ്പാലിറ്റി വാർഡുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള കരട് ബില്ലിനും യോഗം അംഗീകാരം നൽകി. 2025-ലെ പത്മ
ബിസിനസ് പിടിക്കാൻ ബെംഗളൂരു ആസ്ഥാനമായ എസ്ആർഐടിയെ മാനേജ്ഡ് സർവീസ് പ്രൊവൈഡറായി നിയമിച്ച് ഒരു വർഷമായിട്ടും പ്രതീക്ഷിച്ച വരുമാനം നേടാനാകാതെ കെ ഫോൺ. റോഡ് ക്യാമറ വിവാദത്തിൽ ഉൾപ്പെട്ട എസ്ആർഐടിക്ക് 10 ശതമാനം കമ്മിഷനും 2 ശതമാനം ഇൻസെന്റീവും വാഗ്ദാനം ചെയ്താണ് എംഎസ്പിയായി നിയമിച്ചത്. 5388 വീടുകളിൽ വാണിജ്യ കണക്ഷൻ, വാടകയ്ക്ക് 4300 കിലോമീറ്റർ ഡാർക്ക് ഫൈബർ, 34 ഇന്റർനെറ്റ് ലീസ്ഡ് ലൈൻ കണക്ഷൻ എന്നിവയാണ് ഇതുവരെ കെ ഫോൺ നേടിയ വരുമാനം.
തിരുവനന്തപുരം∙ അഞ്ചുലക്ഷം വീടുകളിലേക്കു വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങളും സാധന സാമഗ്രികളും എത്തിച്ചതായി കെ ഫോൺ അധികൃതർ. ഇതുവരെ 5388 വീടുകളിൽ നൽകി. ഉപയോഗശേഷം ബാക്കിയുള്ള ഡാർക്ക് ഫൈബറുകൾ 4300 കിലോമീറ്റർ വിവിധ കമ്പനികൾക്കു പാട്ടത്തിനു നൽകിയിട്ടുണ്ട്. ഈ സെപ്റ്റംബറിനകം 10000 കിലോമീറ്റർ ഡാർക്ക് ഫൈബർ പാട്ടത്തിനു നൽകും. 50 കോടി രൂപയാണു പ്രതീക്ഷിക്കുന്ന വരുമാനം. ഷെഡ്യൂൾ ചെയ്ത മുഴുവൻ സർക്കാർ ഓഫിസുകളിലും കണക്ടിവിറ്റി സ്ഥാപിക്കുന്നതോടെ 200 കോടി രൂപ ലഭിക്കുമെന്നാണു പ്രതീക്ഷ. ഇപ്പോൾ 21214 ഓഫിസുകളിൽ കണക്ഷനുണ്ട്.
Results 1-10 of 126