Activate your premium subscription today
Saturday, Mar 29, 2025
റോഡിനിരുവശത്തും മുകളിലും നീലാകാശത്തിന്റെ ‘പൗഡർ ബ്ലൂ’ നിറം മാത്രം. ചുറ്റും ഉപ്പിന്റെ കരകാണാപ്പരപ്പ്. മുകളിലാകാശം, താഴെ വെളുത്ത മരുഭൂമി. നീല കലർന്ന വെളുപ്പ് നിറം കാഴ്ചയിൽ കവിയാതെ നിറയുന്നു. പച്ചപ്പോ മൺചുവപ്പോ പൂക്കളുടെ ജാലങ്ങളോ ചക്രവാളത്തിനടുത്തു പോലും കാണാത്തവിധം വെൺമേഘത്തിരയ്ക്കു നടുവിലൂടെ ടാറിട്ട സിംഗിൾ ലൈൻ റോഡിലൂടെ ഡ്രൈവ് ചെയ്തു പോകുമ്പോൾ ഒരു സ്വപ്നാന്ത്യത്തിന്റെ കയ്യിൽത്തൂങ്ങി സ്വർഗത്തിലേക്കാണോ സഞ്ചാരം എന്ന് ന്യായമായും സംശയിക്കും. ആകാശവും ഭൂമിയും സീമാതീതമായി സന്ധിക്കുന്ന ഇടമായി തോന്നുന്ന ഇവിടം ലോകത്തിലെ രണ്ടാമത്തെ വലിയ ഉപ്പ് മരുഭൂമി ആയ റാൻ ഓഫ് കച്ചിന്റെ ഏറ്റവും സുന്ദരമായ, ഏറ്റവും അകളങ്കിതമായ വാലറ്റമാണ്.
ചിതറിത്തെറിച്ച രത്നങ്ങൾ പോലെ കച്ചിന്റെ ആകാശത്തു മിന്നി നിൽക്കുകയാണ് നക്ഷത്രങ്ങൾ. ആകാശച്ചെരുവിൽ അങ്ങിങ്ങായി ഇടയ്ക്കിടെ വാൽനക്ഷത്രങ്ങളുടെ (Shooting Stars) പരൽമീൻ തുളളാട്ടം. പരന്നൊഴുകിയ നിലാവിൽ സമതലത്തിലെ ഉപ്പുതരികൾ വൈഢൂര്യമായി. ദൂരെ എവിടെയോനിന്നു കേൾക്കുന്ന പേരറിയാത്ത മരുപ്പക്ഷിയുടെ പാട്ടൊഴിച്ചാൽ
Results 1-2
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.