Activate your premium subscription today
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ, വിമൻ ഇൻ സിനിമ കലക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യപ്രകാരം സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ 2017 ജൂലൈയിൽ സർക്കാർ നിയോഗിച്ച കമ്മിറ്റി 2019 ഡിസംബറിൽ റിപ്പോർട്ട് സമർപ്പിച്ചു. വിവിധ സമ്മർദ്ദങ്ങൾക്കു വഴങ്ങി പുറത്തുവിടാതെയിരുന്ന റിപ്പോർട്ട് വിവരാവകാശ
മലയാള സിനിമയിൽ സ്വന്തമായി അഭിപ്രായമുള്ള ചുരുക്കം ചില അഭിനേത്രിമാരിൽ ഒരാൾ, അഭിനേത്രി എന്ന നിലയിൽ മാത്രമല്ല. സൈക്കോളജിസ്റ്റ്, ടെലിവിഷൻ അവതാരക, എഴുത്തുകാരി, ആക്ടിവിസ്റ്റ് എന്നീ നിലകളിലെല്ലാം പ്രശസ്തയായ മാലാപാർവതി. നിലപാടുകളെ കുറിച്ചും ജീവിതത്തെ കുറിച്ചും മനോരമ ഓൺലൈൻ ഷീ ടോക്കിൽ മനസ്സുതുറന്ന്
കാടും ആദിവാസി ജീവിതവും അടുത്തറിഞ്ഞൊരു ഡോക്ടർ. കൊവിഡ് കാലത്തും പ്രളയകാലത്തുമെല്ലാം കാട്ടിൽ പലരും ഒറ്റപ്പെട്ടപ്പോൾ അവർക്ക് തണലായി മാറിയ ഡോക്ടർ. കിലോമീറ്ററുകള്‍ നടന്നും ജീപ്പിലും മറ്റും സഞ്ചരിച്ച് കാടുകയറി കാടിന്റെ മക്കളുടെ പൾസ് മനസ്സിലാക്കി അവർക്ക് തണലായ ഡോക്ടർ. അശ്വതി സോമൻ എന്ന ഡോക്ടറെ മലയാളികൾ
വിവാഹമോചനത്തോടെ ജീവിതം അവസാനിച്ചുവെന്നു കരുതുന്ന സ്ത്രീകളുണ്ട്. എന്നാൽ ജീവിതത്തിലെ കുറവുകളെ നേട്ടങ്ങളാക്കി മാറ്റാം എന്ന ഒറ്റ ആത്മവിശ്വാസം കൊണ്ടു മാത്രം കഠിനാധ്വാനം ചെയ്യാനുറപ്പിച്ച് മൂന്നു കുട്ടികളെയും കൊണ്ട് ബിസിനസ്സ് തുടങ്ങിയ ബിസിനസ്സ് സംരംഭക. തനിയെ യാത്രകൾ ചെയ്യാൻ ഇഷ്ടമുള്ള ഒരുപാട് സംസാരിക്കാന്‍
ആമുഖങ്ങളില്ലാതെ മലയാളികൾക്കു മുന്നിൽ കൊണ്ടുവരാവുന്ന വ്യക്തി. കഴിഞ്ഞ 33 വർഷമായി ഒരു കുടുംബാംഗത്തെ പോലെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചുമൊക്കെ നമ്മുടെ കൂടെത്തന്നെയുള്ളൊരാൾ. ഷീ ടോക്സിലൂടെ ബീന ആന്റണി മനസ്സ് തുറക്കുന്നു. ∙ഇന്ന് കാണുന്ന ബീന ആന്റണിയിലേക്ക് എത്താൻ ഒരുപാട്
സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ലക്ഷ്യത്തോടെയാണ് ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്ന 45കാരി ബിസിനസിലേക്ക് ഇറങ്ങുന്നത്. ഇന്ന് കോടികള്‍ ടേണ്‍ ഓവറുള്ള ഒരു സാമ്രാജ്യം തന്നെയാണ്, വി സ്റ്റാർ. സ്ത്രീകളുടെ ഉൾവസ്ത്രങ്ങൾക്കു വേണ്ടി അന്നും ഇന്നും ഇത്രയേറെ സ്വീകാര്യതയുള്ള മറ്റൊരു ബ്രാൻഡ്
അക്കാലത്ത് ചില നാട്ടുകാരും മറ്റും വിവാഹം ക്ഷണിക്കാൻ വന്നാൽ തൊട്ടടുത്ത വീട്ടിൽ വരെ വിളിക്കും. പക്ഷേ എന്റെ വീട്ടിൽ ക്ഷണിക്കാൻ വരില്ലായിരുന്നു. നമുക്ക് ഹോട്ടലിലെ ജോലിയാണ് എന്നതായിരുന്നു കാരണം. അതെന്തോ മോശം പണിയാണ് എന്ന ധാരണയിലായിരുന്നു അത്’’– മുപ്പത്തേഴു വർഷം മുൻപ് പാചകരംഗത്തു പ്രവർത്തിക്കുന്നവരോട് പലരുടെയും മനോഭാവം എന്തായിരുന്നുവെന്ന് ഗ്രാൻഡ് ഹയാത് ഹോട്ടലിലെ ഷെഫ് കെ. ലതയുടെ വാക്കുകളിൽ തെളിയുന്നു. ഇന്ന് ഷെഫ് എന്നു കേൾക്കുമ്പോൾ മനസ്സിൽ തെളിയുക തൂവെള്ള കോട്ടും തിളങ്ങുന്ന പുഞ്ചിരിയുമായി, കൈയിൽ വിഭവങ്ങളുമായി നിൽക്കുന്ന പാചകക്കാരെയാകും. പുരുഷന്മാർ മാത്രം തിളങ്ങിയിരുന്ന മേഖലയിൽ സ്വന്തമായൊരു ഇരിപ്പടം കണ്ടെത്തിയ ഷെഫ് ലത ഷീ ടോക്ക്സിൽ മനസ്സു തുറക്കുന്നു.
എത്ര കാലമായി ഞാൻ കഷ്ടപ്പെടുന്നു. പാട്ടു പാടുമെന്ന് എല്ലാവർക്കും അറിയാം പക്ഷേ അവസരങ്ങൾ വരണ്ടേ. അപ്പോൾ ഞാൻ ഹസ്ബൻഡിനോട് പറയും ഞാന്‍ നിർത്തുവാണ് വയ്യ. അപ്പോൾ പലരും പെർഫോമൻസ് ചെയ്യുന്ന സിങ്ങേഴ്സിനയേ പാടിക്കുകയുള്ളൂ എന്നൊരു ട്രെൻഡ് വന്നു. ഡ്രെസിംഗ്, ഡാൻസ്, സ്റ്റേജ് ഇതൊക്കെ വന്നപ്പോൾ തന്നെ ഞാനാകെ ഡള്ളായി പക്ഷേ അടുത്ത ദിവസമാണ് ജയൻചേട്ടൻ ഈ പ്രോഗ്രാമിനായി വിളിക്കുന്നത്. അപ്പോൾ പെട്ടെന്ന് ഞാൻ മാറി. ട്രാക്കല്ല എന്ന് നേരത്തേ പറഞ്ഞിരുന്നു. സിനിമയാണോ എന്നൊന്നും ഞാൻ ചോദിച്ചില്ല. കാരണം അത് ചോദിക്കാൻ പാടില്ല. ജയൻ ചേട്ടൻ പാടാൻ വിളിച്ചു ഞാൻ പോയി പാടി.
പ്രോഗ്രാം കഴിഞ്ഞ് ഞാനും അമ്മയും വരുന്നത് മിക്കവാറും രണ്ട്, മൂന്ന് മണി ഒക്കെ ആകും. പണ്ടൊക്കെ ചില ട്രൂപ്പുകാര് വീട് വരെ എത്തിക്കില്ല. മെയിൻ റോഡിൽ നിർത്തിയിട്ട് നടന്നു പൊയ്ക്കൊള്ളാൻ പറയും. അന്ന് എനിക്കൊരു നൊട്ടേഷൻ സ്റ്റാൻഡ് ഉണ്ടായിരുന്നു. ദുബായിൽ ആദ്യമായി പ്രോഗ്രാമിനു പോയപ്പോൾ എനിക്ക് ഒരു അങ്കിള്‍ ഗിഫ്റ്റായി തന്നതാണ്. അത് ഒരു 10–12 കിലോ വരും ഈ നൊട്ടേഷൻ സ്റ്റാൻഡും കൊണ്ടാണ് ഞങ്ങൾ പ്രോഗ്രാമിന് പോകുന്നത്. എന്തിനാണെന്നറിയോ, ഒരു സേഫ്റ്റിക്കുവേണ്ടി. ഞാൻ അമ്മയോട് ചോദിക്കും അമ്മ എന്തിനാണ് ഇത്രയും ഭാരമുള്ള സാധനം തൂക്കി കൊണ്ടു വരുന്നത്? അപ്പോൾ അമ്മ പറയും, അത് വേണം മോളെ. നമ്മുെട കയ്യില്‍ ഒരു ആയുധം വേണമല്ലോ. പക്ഷേ നമുക്കങ്ങനെ ഒരു മോശമായ അനുഭവം ഉണ്ടായിട്ടില്ല. പലപ്പോഴും ഫ്ളൈയിങ് സ്ക്വാഡുകാർ ഞങ്ങളെ പല സ്ഥലത്തു വച്ചും കണ്ടിട്ടുണ്ട്. ആദ്യമൊക്കെ അവർ വന്നു ചോദിക്കും ‘എന്താ ഈ നേരത്ത് ഇതിലെ?’ എന്ന്. അപ്പോൾ പറയും ഞങ്ങൾ ഇന്ന ട്രൂപ്പിൽ പാടുന്നതാണ്. പരിപാടി കഴിഞ്ഞിട്ടു വരുന്നതാണ്, അപ്പോൾ വണ്ടിയിൽ കേറിക്കോ ഞങ്ങൾ ആക്കിത്തരാം എന്നു പറയും. അങ്ങനെ പലപ്പോഴും പൊലീസ് ജീപ്പിൽ ഞങ്ങളെ വീട്ടിൽ ആക്കിയിട്ടുണ്ട്.
2018ൽ കേരളം പ്രളയക്കെടുതിയിലായിരുന്നു. എവിടെയും നാശനഷ്ടങ്ങൾ മാത്രം. അങ്ങനെ ചേറും ചെളിയും നിറഞ്ഞ കൈത്തറി സാരികളിൽ നിന്നും ചേക്കുട്ടി പിറന്നു. ഒന്നും പാഴ്വസ്തുക്കൾ അല്ലെന്നും എല്ലാത്തിനും മൂല്യമുണ്ടെന്നും ലോകത്തെ ഓർമിപ്പിച്ച വ്യക്തിയാണ് ലക്ഷ്മി മേനോൻ. ഏതു പ്രതിസന്ധിയിലും അവസരവും, സാധ്യതകളുമുണ്ടെന്ന്
Results 1-10 of 14