Activate your premium subscription today
സ്വന്തം പ്രതിഭയാൽ രാജ്യത്തിന്റെ ആത്മാവിനെ പ്രകാശിപ്പിച്ച വീരസന്തതികൾക്ക് എല്ലാ കാലഘട്ടങ്ങളിലും ഇന്ത്യ ജന്മം നൽകിയിട്ടുണ്ട്. അവരിൽ ചിലർ ആകാശത്തു തെളിഞ്ഞുകാണുന്ന സപ്തർഷി മണ്ഡലത്തിലെ നക്ഷത്രരാശികൾപോലെ ഇന്നും നമുക്കു വഴികാട്ടുന്നു. ആ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമേറിയ താരങ്ങളിലൊന്നാണ് ഭഗവാൻ ബിർസ മുണ്ട. ആധുനിക ഇന്ത്യാചരിത്രത്തിലെ ഇതിഹാസമായ ബിർസ മുണ്ടയുടെ 150–ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഒരു വർഷത്തെ ആഘോഷങ്ങൾക്കു രാജ്യം ഇന്നു തുടക്കം കുറിക്കുമ്പോൾ, അദ്ദേഹത്തിന്റെ ധന്യസ്മൃതികളെ ഞാൻ നന്ദിപൂർവം വണങ്ങുന്നു. കുട്ടിക്കാലത്ത്, ബിർസ മുണ്ടയുടെ വീരകഥകൾ കേട്ടുകേട്ട് ഞാനും കൂട്ടുകാരും ഞങ്ങളുടെ പാരമ്പര്യത്തിൽ അഭിമാനം കൊണ്ടിരുന്നത് ഓർക്കുന്നു. ഇന്നു ജാർഖണ്ഡിന്റെ ഭാഗമായ ഉളിഹാതു എന്ന ഗ്രാമത്തിൽ ജനിച്ച്, 25 വയസ്സു വരെ മാത്രം ജീവിച്ചൊരാളാണ് വിദേശാധിപത്യത്തിന്റെ ചൂഷണങ്ങൾക്കെതിരായ ജനകീയ പോരാട്ടത്തിന്റെ ധീരനായകനായി മാറിയത്. ബ്രിട്ടിഷ് ഭരണാധികാരികളും തദ്ദേശീയ ജന്മിമാരും ഭൂമി തട്ടിയെടുത്തും അതിക്രമങ്ങൾക്കിരയാക്കിയും ആദിവാസി ജനതയെ ചൂഷണം ചെയ്തപ്പോൾ, ആ അനീതികളെ ചെറുത്തുനിൽക്കാനും അവകാശ സംരക്ഷണത്തിനു വേണ്ടി പടപൊരുതാനും ജനങ്ങളെ നയിച്ചതു ധർത്തി ആബാ (ഭൂമിയുടെ പിതാവ്) എന്നു വിളിക്കപ്പെട്ട ബിർസ മുണ്ടയായിരുന്നു.1890കളുടെ അവസാനം, ബ്രിട്ടിഷുകാരുടെ അടിച്ചമർത്തലുകൾക്കെതിരെ ഉൽഗുലൻ എന്നറിയപ്പെട്ട മുണ്ട കലാപം
ആദിവാസി മേഖലയിൽ ആദ്യമായി എത്തിയ ട്രെയിൻ പൂമാല ചാർത്തി പൂജ ചെയ്ത് സ്വീകരിക്കുന്ന സ്ത്രീകൾ എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം. ∙ അന്വേഷണം ട്രെയിനിന് മുന്നിൽ പൂജ ചെയ്യുകയും തീവണ്ടിയുടെ
ന്യൂഡൽഹി∙ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ വിവാഹം ചെയ്തുവെന്ന ആരോപണം നേരിട്ട ബുധ്നി മെജാൻ (85) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ജാർഖണ്ഡിലെ ധന്‍ബാദിലെ പാഞ്ചേത്തിലായിരുന്നു അന്ത്യം. പാഞ്ചേത്തിലായിരുന്നു സംസ്കാരവും.
തിരുവനന്തപുരം ∙ കേരളീയം പരിപാടിയില്‍ ആദിവാസികളെ മനുഷ്യ പ്രദര്‍ശന വസ്തുക്കളാക്കി എന്ന ആക്ഷേപത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗോത്ര വിഭാഗങ്ങള്‍ അവരുടെ പൂര്‍വികര്‍ അവതരിപ്പിച്ച മാതൃകയില്‍ അനുഷ്ഠാനകല അവതരിപ്പിച്ചതില്‍ എന്താണ് തെറ്റെന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ചോദിച്ചു.
ജയ്പുർ∙ രാജസ്ഥാനിൽ ആദിവാസി യുവതിയെ മർദിച്ച് നഗ്നയാക്കി നടത്തി. രാജസ്ഥാനിലെ പ്രതാപ്ഗർ ജില്ലയിൽ ഇന്നലെ രാത്രിയാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് ഇരുപത്തിയൊന്നുകാരിയായ യുവതിയെ നഗ്നയാക്കി നടത്തിച്ചത്. സംഭവത്തിൽ എട്ടു പ്രതികളെ തിരിച്ചറിഞ്ഞു, മൂന്നു പേരെ അറസ്റ്റ് ചെയ്തു.
സീതത്തോട് ∙ പച്ചമണ്ണിൽ കിടന്നുറങ്ങിയിരുന്ന മഞ്ഞത്തോട് ആദിവാസി ഊരിലെ മഞ്ജുവിന്റെ നവജാത ശിശുവിന് ഇനിമുതൽ തൊട്ടിലിൽ കിടന്നുറങ്ങാം. കുടുംബത്തിന്റെ ദുരിതാവസ്ഥ മനോരമയിലൂടെ അറിഞ്ഞ് തൊട്ടിലുമായി സന്നദ്ധ പ്രവർത്തകൻ റാന്നി ചെറുകുളഞ്ഞി താന്നിക്കൽ ജോസഫ് ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഊരിലെത്തി സഹായം
തൃശൂർ∙ തൃശൂരില്‍ ആദിവാസി യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. ആനപ്പന്തം കോളനിയിലെ ഗീതയാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമായിരുന്നു കൊലപാതക കാരണം. രണ്ടു ദിവസം മുൻപായിരുന്നു ഗീതയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകൊണ്ട് ഗീതയുടെ തലയ്ക്കേറ്റ അടിയായിരുന്നു കൊലപാതക
സീതത്തോട്∙ നവജാത ശിശുവുമായി ആദിവാസി യുവതി വനത്തിനുള്ളിൽ ദുരിതപൂർണമായ അവസ്ഥയിൽ. ചോർന്നൊലിക്കുന്ന കൂരയ്ക്കുള്ളിൽ മണ്ണിൽ തുണിവിരിച്ച് കിടന്നുറങ്ങുന്ന ഇരുവർക്കും നേരിയ പനി ബാധിച്ചതോടെ ആരോഗ്യസ്ഥിതിയിലും ആശങ്ക. മഞ്ഞത്തോട് ആദിവാസി കോളനിയിൽ ളാഹ – ചാലക്കയം ശബരിമല റോഡിൽ നിന്ന് ഏകദേശം 300 മീറ്ററോളം ഉള്ളിൽ
ഷോളയൂർ∙ പ്രദേശവാസിയുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ആദിവാസി സ്ത്രീ മരിച്ചു. അട്ടപ്പാടി ഷോളയൂർ വെച്ചപ്പതിക്കടുത്ത് വീരകൽമേട്ടിലെ മാരി (68) ആണു മരിച്ചത്. ഇന്നലെ രാത്രി ഏഴിന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണു മരണം. ജൂലൈ 19നു രാത്രിയാണു മാരി ദാരുണമായി ആക്രമിക്കപ്പെട്ടത്. പ്രദേശവാസിയായ
മാനന്തവാടി ∙ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ ആദിവാസി യുവതി പെൺകുഞ്ഞിനു ജന്മം നൽകി. തിരുനെല്ലി മാന്താനം കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് (27) ആംബുലൻസിൽ പ്രസവിച്ചത്. ഇന്നലെ രാവിലെ 9.30ഓടെയാണു സംഭവം. വീട്ടിൽ വച്ചു പ്രസവ വേദന അനുഭവപ്പെട്ട ബീനയെ
Results 1-10 of 38