ADVERTISEMENT

ആനവണ്ടിയിലേറിയുള്ള ഉല്ലാസയാത്ര സ‍ഞ്ചാരികളുടെ ഇടയിൽ ഹിറ്റായതോടെ പുതിയ സ്ഥലങ്ങളും ലിസ്റ്റിൽ ഇടം നേടി. മഞ്ഞിൽ പൊതിഞ്ഞ ഹിൽസ്റ്റേഷനുകളിലേക്ക് മാത്രമല്ല ഗ്രാമീണസൗന്ദര്യത്തിലേക്കും യാത്ര ആരംഭിച്ചിരിക്കുകയാണ് കെഎസ് ആർടിസി. കോട്ടയം ഡിപ്പോയിൽ നിന്ന് കൊല്ലത്തിന്റെ കാഴ്ചകളിലേക്കാണ് പുതിയ ഉല്ലാസയാത്ര.

ഇൗ മാസം 19ന് മൺറോതുരുത്തിലേക്കും സാബ്രാണിക്കോടിയിലേക്കുമുള്ള ഏകദിനയാത്ര കോട്ടയം കെഎസ് ആർടിസി സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നു. കോട്ടയം ഡിപ്പോയിൽ നിന്ന് രാവിലെ 6 മണിയ്ക്ക് പുറപ്പെട്ട് രാത്രി 9 മണിയ്ക്ക് തിരികെ എത്തിച്ചേരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്കായി ഒരാൾക്ക് 825 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ കായൽ സൗന്ദര്യം ആസ്വദിച്ചുള്ള കനോയിങ്ങും ഇൗ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടും. 

Sambranikodi-Island

അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു സാമ്പ്രാണിക്കോടിയും കണ്ടൽ തുരുത്തും. സാമ്പ്രാണിക്കോടിയുടെ സൗന്ദര്യം അപ്പാടെ നുകരാൻ കഴിയും ഈ കണ്ടൽ തുരുത്തിലെത്തിയാൽ. രണ്ടേക്കറോളം വരുന്ന ദ്വീപാണ് സാമ്പ്രാണി തുരുത്ത്. ദേശീയ ജലപാതയ്ക്കു വേണ്ടി കായൽ ഡ്രജ് ചെയ്തെടുത്ത മണ്ണ് കൂട്ടിയിട്ടപ്പോൾ ഉണ്ടായ ദ്വീപാണ് ഇത്. വേലിയേറ്റ സമയത്തു പോലും ഇവിടെ മുട്ടറ്റം വെള്ളമേ കാണൂ. കൊച്ചു കുട്ടികൾക്കു പോലും ഇവിടെ നിർഭയമായി ജല കേളികൾ സാധ്യമാകും. കക്കയും ചിപ്പിയും പെറുക്കിയും തോർത്തുമുണ്ട് കൊണ്ട് ചെറുമീനിനെ പിടിക്കാൻ ശ്രമിച്ചും ഉല്ലസിക്കാം. ചാഞ്ഞു നിൽക്കുന്ന കണ്ടൽ മരത്തിൽ കയറിയിരിക്കാം. മതിവരുവോളം ഫോട്ടോയെടുക്കാം. 

മൺറോത്തുരുത്തിലേക്കുള്ള വഞ്ചിവീടുകൾ കടന്നുപോകുന്നത് സാമ്പ്രാണി തുരുത്തിനടുത്തുകൂടിയാണ്.  വഞ്ചി വീടുകളിലെ യാത്രക്കാരെ സാമ്പ്രാണക്കടവിലിറക്കി ചെറു ബോട്ടിൽ തുരുത്തിലെത്തിക്കും. ഈ തുരുത്തിലെ കാഴ്ചകൾ കൂടി ആസ്വദിച്ചാലേ മൺട്രോത്തുരുത്ത് യാത്രകൾ പൂർണമാകുകയുള്ളൂ. ബുക്കിങ്ങിനായി വിളിക്കാം: 9495876723, 8547832580, 8547564093

English Summary: Ksrtc Announces Budget Trip to Munroe Island and Sambranikodi Island

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com