ADVERTISEMENT

തനിച്ച് യാത്ര ചെയ്യുമ്പോൾ ഏതൊരു സ്ത്രീയും ആശങ്കപ്പെടുന്നത് സുരക്ഷിതമായി എവിടെ താമസിക്കും എന്നാണ്. അത്തരം ആശങ്കകൾക്ക് വിട. മധ്യപ്രദേശിലേക്ക് ധൈര്യമായി ഇനി സോളോ ട്രിപ്പ് നടത്താം. മധ്യപ്രദേശിലെ ആദ്യത്തെ ഓൾ - വുമൺ ഹോട്ടൽ പഞ്ച്മർഹിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. പഞ്ച്മർഹിയിലെ മനോഹരമായ ഹിൽ സ്റ്റേഷനിലാണ് അമൽടാസ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. 

mp-travel2

സ്ത്രീ സുരക്ഷ, സ്ത്രീ ശാക്തീകരണം എന്നിവയെല്ലാം ലക്ഷ്യം വച്ചു കൊണ്ടുള്ള മധ്യപ്രദേശിന്റെ ഒരു പുതിൽ കാൽവയ്പ്പാണ് ഇത്. ഇവിടെ മാനേജ്മെന്റ് മുതൽ കസ്റ്റമർ സർവ്വീസ് വരെ എല്ലാം സ്ത്രീകൾ തന്നെയായിരിക്കും കൈകാര്യം ചെയ്യുക. പുതിയ നടപടിയോടെ പരമ്പരാഗതമായി കണ്ടു വരുന്ന ചില സംവിധാനങ്ങൾ പൊളിച്ചിരിക്കുകയാണ് സർക്കാർ. ഹോസ്പിറ്റാലിറ്റി രംഗത്ത് സ്ത്രീകൾക്ക് പുതിയ അവസരങ്ങൾ നൽകാൻ ഇത് സഹായിക്കും. വളരെയധികം പ്രത്യേകതകളോടെയാണ് ഈ ഹോട്ടൽ പ്രവർത്തനം ആരംഭിക്കുന്നത്.

ലിംഗ സമത്വവും സ്ത്രീ ശാക്തീകരണ പദ്ധതിയും

ഈ ഹോട്ടലിന്റെ ലക്ഷ്യം തന്നെ സ്ത്രീ ശാക്തീകരണമാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ഈ പുതിയ സംരംഭത്തെ അഭിനന്ദിച്ചു.  ലിംഗസമത്വവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനത്തിന്റെ നയത്തിന് മികച്ച ഉദാഹരണമാണ് അമൽടാസ് ഹോട്ടൽ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അധികൃതരെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. പരമ്പരാഗതമായി പുരുഷൻമാർ കൈയടക്കി വച്ചിരിക്കുന്ന വ്യവസായ മേഖലയിൽ സ്ത്രീകൾക്ക് എത്രത്തോളം മികച്ച രീതിയിൽ പ്രവർത്തിക്കാമെന്നു അമൽടാസ് കാണിച്ചു തരികയാണെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശ് ടൂറിസത്തിന് ഒരു പുതിയ ഉത്തേജനം

സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയിൽ പുത്തൻ കുതിപ്പ് ഉണ്ടാകുന്ന സമയത്ത് തന്നെയാണ് അമൽടാസ് ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത് എന്നത് തന്നെ ഒരു മികച്ച കാര്യമാണ്. 2024ൽ മധ്യപ്രദേശ് പ്രതീക്ഷിക്കുന്നത് 11 കോടി സഞ്ചാരികളെയാണ്. സംസ്ഥാനത്ത് വിനോദസഞ്ചാരത്തിന് വർദ്ധിച്ചു വരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. ഇന്ത്യയുടെ വിനോദസഞ്ചാരത്തിലും സാംസ്കാരിക പൈതൃകത്തിലും സ്ത്രീകൾക്ക് നിർണായക പങ്കുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പച്മറിയിലെ മനോഹരമായ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന അമൽടാസ് സഞ്ചാരികൾക്ക് സവിശേഷമായ യാത്രാനുഭവം ആണ് നൽകുന്നത്. ചുറ്റുമുള്ള പച്ചപ്പ് നിറഞ്ഞ അന്തരീക്ഷത്തിനൊപ്പം സഞ്ചാരികൾക്ക് സമാധാനപരമായ വിശ്രമവും ഇത് നൽകുന്നു. ശാന്തത ആഗ്രഹിച്ച് ഇവിടെ എത്തുന്ന അതിഥികൾക്ക് ഭക്ഷണവും തയ്യാറാക്കി നൽകുന്നു.

English Summary:

Experience safe and empowering travel at Amaltas, Madhya Pradesh's first all-women hotel. Located in scenic Pachmarhi, this initiative promotes gender equality and boosts tourism.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com