ADVERTISEMENT

അശ്വതി: ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനിൽക്കുന്നു. തൊഴിൽപരമായ മാറ്റം സ്ഥാനലബ്ധി എന്നിവയുണ്ടാകും. സ്വദേശം വിട്ടുനില്‍ക്കേണ്ടിവന്നേക്കാം. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കളില്‍ താല്‍പര്യം വര്‍ധിക്കും. തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കേണ്ടിവരും.

ഭരണി: പ്രവർത്തന രംഗത്ത് ഉന്നതി. സൗഹൃദങ്ങളിൽ ഉലച്ചിൽ തട്ടാം. ഭക്ഷണസുഖം ലഭിക്കും. വിശ്രമം കുറഞ്ഞിരിക്കും. അന്യദേശവാസം വേണ്ടിവരും. പുണ്യസ്ഥലങ്ങള്‍ സന്ദർശിക്കും. ബന്ധുജന സമാഗമം. മനോവിഷമതകളിൽ നിന്ന് ആശ്വാസം. സന്താനങ്ങളെ കൊണ്ടുള്ള അനുഭവഗുണം വര്‍ധിക്കും.   

കാർത്തിക: മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്. അടുത്ത ബന്ധുക്കൾ തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങളിൽ മധ്യസ്ഥം വഹിക്കേണ്ടിവരും. സ്വപ്രയത്നത്താൽ വിജയം. നേട്ടങ്ങള്‍ മനഃസന്തോഷം നല്‍കും. ഉത്തരവാദിത്തങ്ങള്‍ വർധിക്കും. 

രോഹിണി: മാനസിക സുഖം കുറയും. അനാവശ്യചിന്തകള്‍ വര്‍ധിക്കും. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. ജീവിതസുഖംകുറയും. സ്വന്തം കഴിവിനാല്‍ കാര്യങ്ങള്‍ സാധിക്കും. ദീര്‍ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവില്‍ നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും.

മകയിരം: മാനസികമായ നിരാശ അധികരിച്ചു നിൽക്കും. ഉദ്ദേശകാര്യങ്ങൾ സാധിക്കുകയില്ല. ആരോഗ്യസ്ഥിതിമോശമായിരിക്കും. മൂത്രായശ രോഗങ്ങൾ പിടിപെടാം. പണച്ചെലവധികരിക്കും. അനാവശ്യ കാര്യങ്ങൾക്ക് പണം ചെലവിടേണ്ടിവരും. ദീഘ ദൂരയാത്രകൾ വേണ്ടിവരും. 

തിരുവാതിര: സാമ്പത്തികമായ വിഷമതകൾ ശമിക്കും. സന്താനഗുണമനുഭവിക്കും. ആരോഗ്യപരമായി ഉന്മേഷം തിരികെക്കിട്ടും. തൊഴിൽ രംഗം പുഷ്ടിപ്പെടും. സുഹൃത്തുക്കളുമായി വാഗ്വാദങ്ങളിൽ ഏർപ്പെടും. പ്രേമബന്ധങ്ങളിൽ അനുകൂല തീരുമാനങ്ങൾ. പുതിയ വാഹനം വാങ്ങുവാൻ ആലോചിക്കും. 

പുണർതം: അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടികൾ. പുണ്യ സ്ഥല സന്ദർശനം. ദീർഘകാല പരിശ്രമത്തിനു തക്ക ഫലം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ. വാക്കു തർക്കങ്ങൾ. തൊഴിൽരംഗത്ത് നേട്ടങ്ങൾ.

പൂയം: ശരീരത്തിൽ മുറിവ്, പരുക്ക് ഇവയ്ക്കു സാധ്യത. സ്വകാര്യസ്ഥാപന ജീവനക്കാർക്ക് തൊഴിൽപരമായ വിഷമതകൾ. സർക്കാർ ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതി. പണമിടപാടുകളിൽ നഷ്ടം. ബിസിനസ്സിൽ നേരിയ എതിർപ്പുകൾ. ദാമ്പത്യ കലഹം അവസാനിക്കും.

ആയില്യം: ആരോഗ്യ വിഷമതകൾ വർധിക്കും. ഔഷധ സേവ വേണ്ടിവരും. കടബാധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗള കർമങ്ങളിൽ സംബന്ധിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികൾ. അപ്രതീക്ഷിത ധനവരുമാനം പ്രതീക്ഷിക്കാം. ഭക്ഷണസുഖം കുറയും. മേലധികാരികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ.

മകം: തൊഴിൽപരമായ യാത്രകൾ കൂടുതലായി വേണ്ടിവരും. ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും. ഭാഗ്യപരീക്ഷണങ്ങളിൽ ധനനഷ്ടം നേരിടും. കർമരംഗത്ത് എതിർപ്പുകൾ. അപവാദം കേൾക്കുവാൻ യോഗം. തൊഴിൽപരമായ വിഷമതകൾ. ബന്ധുക്കളെ സന്ദർശിക്കും. ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും. 

പൂരം: കാലാവസ്ഥാജന്യ രോഗസാധ്യത. മാതാവിന് അരിഷ്ടത. സുഹൃദ് സഹായം വർധിക്കും. സന്താനങ്ങളെകൊണ്ടുള്ള അനുഭവ ഗുണം വർധിക്കും. തൊഴിൽപരമായ അധിക യാത്രകൾ. രോഗദുരിതത്തിൽ ശമനം. പൂർവിക സ്വത്തിന്റെ ലാഭം.

ഉത്രം: ഗൃഹനിർമാണത്തിൽ പുരോഗതി. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക. അടുത്ത സുഹൃത്തുക്കൾ വഴി സഹായം. പഠനത്തിൽ ശ്രദ്ധ വർധിക്കും. കുടുംബസുഹൃത്തുക്കളില്‍ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകർമങ്ങളില്‍ സംബന്ധിക്കും. രോഗശമനം ഉണ്ടാകും.  

അത്തം: ലഹരിവസ്തുക്കളിൽ താൽപര്യം വര്‍ധിക്കും. മോഷണം പോയ വസ്തുക്കള്‍ തിരികെ കിട്ടും. തൊഴിൽ രംഗത്ത് മികവോടെ മുന്നേറും. രോഗശമനമുണ്ടാകും. ഗൃഹനിർമാണത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വം മാറും. ബന്ധുക്കൾ വഴി കാര്യലാഭം. 

ചിത്തിര: പുതിയ ജോലികൾ ലഭിക്കും. സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. വിവാഹ തീരുമാനമെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. യാത്രയ്ക്കായി പണച്ചെലവ്. ത്വക് രോഗ സാധ്യത.

ചോതി: ദാമ്പത്യ കലഹം ശമിക്കും. ഉദരരോഗ സാധ്യത നിലനിൽക്കുന്നു. സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ ലഭിക്കാൻ സാധ്യത. സാമ്പത്തികമായി വാരം നന്ന്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരമൊരുങ്ങും. കടങ്ങള്‍ വീട്ടുവാൻ സാധിക്കും. ഭക്ഷണസുഖം വർധിക്കും. മനസ്സിൽ ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നേറും. 

വിശാഖം: പലതരത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയില്‍ നിന്നുള്ള ആദായം പ്രതീക്ഷിക്കാം. ഭവനത്തിൽ അറ്റകുറ്റപ്പണികൾ നടത്തുവാനുള്ള ആഗ്രഹം സഫലമാകും. ബിസിനസില്‍ നേട്ടങ്ങള്‍. 

അനിഴം: മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയിൽ മനസ്സുവിഷമിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്ടസ്ഥലത്തേയ്ക്ക് മാറ്റം ലഭിക്കും. ബന്ധുജനങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ കിട്ടും. 

തൃക്കേട്ട: രോഗാവസ്ഥയിലുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള്‍ ശമിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി.

മൂലം: രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉയര്‍ന്നവിജയം കൈവരിക്കും. സുഹൃദ്-ബന്ധുജന സമാഗമം. ദാമ്പത്യ ജീവിത സൗഖ്യം. വിവാഹ ആലോചനകളിൽ അനുകൂല തീരുമാനം എടുക്കുവാൻ സാധിക്കും. 

പൂരാടം: ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള്‍ നടത്തും. ചികിത്സകൾ വഴി രോഗശമനം.

ഉത്രാടം: അവിചാരിത ധനലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. ബന്ധുഗൃഹങ്ങൾ സന്ദർശിക്കും. 

തിരുവോണം: പ്രമുഖ വ്യക്തികളുമായി ഇടപെടുന്നതിന് അവസരം ലഭിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടികൾ. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദപരമായ സമീപനം പ്രതീക്ഷിക്കാം. 

അവിട്ടം:  പ്രവർത്തന വിജയം കൈവരിക്കും. ഭവനത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസങ്ങള്‍ മാറും.   പുതിയ സംരംഭങ്ങളില്‍ ഏർപ്പെടുന്നതിന് അവസരമൊരുങ്ങും. യാത്രകള്‍ വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. 

ചതയം: അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടെ ധനനഷ്ടം സംഭവിക്കാനും സാധ്യത. ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. ഭവനമാറ്റത്തിന് സാധ്യത. ആവശ്യത്തിലധികം സംസാരിക്കേണ്ടിവരും. 

പൂരുരുട്ടാതി: വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ മികവുപുലര്‍ത്താന്‍ സാധിക്കും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക് ഉത്തമജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാല്‍ പരിക്കേല്‍ക്കുവാന്‍ സാധ്യതയുണ്ട്. ഗുണാനുഭവങ്ങള്‍ വര്‍ധിച്ചുനില്‍ക്കും. 

ഉത്തൃട്ടാതി: ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും.  സഹോദരങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. തൊഴിലില്‍ ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും. തൊഴില്‍പരമായ യാത്രകള്‍ വേണ്ടിവരും. കൃഷിയില്‍ നിന്ന് നേട്ടങ്ങളുണ്ടാകും. 

രേവതി: തൊഴിലില്‍ നിന്നുള്ള നേട്ടങ്ങള്‍ കൈവരിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. സുഹൃത്തുക്കള്‍ വഴി കാര്യസാധ്യം. പൊതുപ്രവര്‍ത്തനങ്ങളില്‍ നേട്ടം. സാമ്പത്തികബുദ്ധിമുട്ട് മൂലം മാറ്റിവെച്ച കാര്യങ്ങൾ പുനരാരംഭിക്കുവാൻ കഴിയും. ഏറ്റെടുത്ത ജോലികൾ  പൂർത്തീകരിക്കും.

English Summary:

Weekly Star Prediction by Sajeev Sastharam, 2023 October 29 to November 09

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT