നിശാപാർട്ടിക്ക് ശേഷം ബ്രിട്ടിഷ് പൗരനെ തായ്ലൻഡിൽ മരിച്ച നിലയിൽ കണ്ടെത്തി
Mail This Article
ബാങ്കോക്ക്∙ തായ്‌ലൻഡിലെ കോ ഫംഗൻ ദ്വീപിൽ നടന്ന നിശാ പാർട്ടിക്ക് ശേഷം ബ്രിട്ടിഷ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 6.30 ഓടെ ക്രിസ്റ്റഫർ സ്റ്റീഫൻ ബൗച്ചറിനെ (37) മരിച്ച നിലയിൽ കണ്ടെത്തിയത്.
പാർട്ടി നടന്ന ഹാറ്റ് റിൻ ബീച്ചിൽ വച്ച് ക്രിസ്റ്റഫർ മദ്യപിക്കുന്നത് കണ്ടെന്ന് അവകാശപ്പെടുന്ന സാക്ഷികളെ പൊലീസ് ചോദ്യം ചെയ്തു. കോ ഫംഗൻ പൊലീസ് ലെഫ്റ്റനന്‍റ് കേണൽ അരുൺ കംലാങ്കെയോ ആണ് ഇക്കാര്യം അറിയിച്ചത്.
‘‘ പാർട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങാൻ ടാക്സിക്ക് വേണ്ടി ക്രിസ്റ്റഫർ ശ്രമിച്ചെങ്കിലും കയ്യിൽ പണമില്ലായിരുന്നു. പ്രദേശവാസിയായ ഒരാളെ കണ്ടെത്തിയ ക്രിസ്റ്റഫർ താൻ താമസിക്കുന്ന ഹോട്ടലിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. പണം എടിഎമ്മിൽ നിന്ന് എടുത്തു നൽകാമെന്ന് വാഗ്ദാനം ചെയ്തു. ഇയാളാണ് ക്രിസ്റ്റഫറിനെ ഹോട്ടലിൽ എത്തിച്ചത്.
മരിക്കുന്നതിന് മുൻപ് ക്രിസ്റ്റഫർ ക്ഷീണിതനായിരുന്നുവെന്ന് പറയപ്പെടുന്നു. ആക്രമണത്തിന്‍റെ ലക്ഷണങ്ങളൊന്നും ഇല്ല. ക്രിസ്റ്റഫർ മദ്യപിച്ചിരിക്കാം അല്ലെങ്കിൽ അമിതമായി ലഹരിമരുന്ന് ഉപയോഗിച്ചിരിക്കാമെന്ന് കരുതുന്നു. രക്തപരിശോധനാ ഫലങ്ങൾ ലഭിച്ചാൽ മാത്രമെ ഇത് വ്യക്തമാക്കാൻ സാധിക്കൂ. മരണ വിവരം ബ്രിട്ടിഷ് എംബസിയെ അറിയിച്ചിട്ടുണ്ട്’’ – ലെഫ്റ്റനന്‍റ് കേണൽ അരുൺ കംലാങ്കെയോ വ്യക്തമാക്കി