ADVERTISEMENT

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): പഠനകാര്യങ്ങളിൽ ഉത്സാഹം വർധിക്കും. ഔദ്യോഗിക യാത്ര ഗുണകരമാകും. ചില അംഗീകാരങ്ങൾ ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. വരുമാനം വർധിക്കും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും. കാർഷിക കാര്യങ്ങളിൽ കൂടുതൽ നിക്ഷേപം നടത്തും. പുണ്യ കർമങ്ങൾ അനുഷ്ഠിക്കും. പഴയ ആഭരണങ്ങൾ മാറ്റി പുതിയത് വാങ്ങും. 

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): സൽക്കാരങ്ങളിലും മംഗളകർമങ്ങളിലും പങ്കെടുക്കും. വാക്കുകൾ സൂക്ഷിച്ച് സംസാരിക്കാൻ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതം ഊഷ്മളമായി തുടരും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. സൈനികർക്ക് ബഹുമതികൾ ലഭിക്കും. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ഓഹരി ഇടപാടുകൾ ലാഭകരമായി മാറും. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കും.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): എല്ലാ കാര്യങ്ങളിലും കൂടുതൽ ഉത്സാഹം തോന്നും. സ്പോർട്സ് രംഗത്ത് നേട്ടങ്ങൾ കൈവരിക്കും. മക്കൾക്കു വേണ്ടിയുള്ള ചെലവുകൾ വർധിക്കും. ബിസിനസിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തേണ്ടി വരും. ലഹരി വസ്തുക്കളുടെ ഉപയോഗം കർശനമായി ഒഴിവാക്കുക. പങ്കാളിയെ സഹായിക്കേണ്ടി വരാം. വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരും.

കർക്കടകം രാശി  (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): പ്രവർത്തനരംഗത്ത് പ്രശ്നങ്ങളില്ല. ആത്മവിശ്വാസം വർധിക്കും. മുന്നിട്ടിറങ്ങുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. സാമ്പത്തിക ഞെരുക്കത്തിന് സാധ്യതയുണ്ട്. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും. യുവജനങ്ങളുടെ വിവാഹനിശ്ചയം നടക്കും. ഔദ്യോഗിക യാത്രകൾ നടത്തും. ഓഹരി ഇടപാടുകൾക്ക് സമയം അനുയോജ്യമല്ല.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): കുടുംബത്തിൽ സമാധാനം നിലനിൽക്കും. പുതിയ വാഹനം വാങ്ങാൻ സാധിക്കും. പല കാര്യങ്ങൾക്കും പ്രാരംഭ തടസ്സം ഉണ്ടാകും. പുതിയ കരാറുകളിൽ ഏർപ്പെടും. ഉദ്യോഗസ്ഥർക്ക് പ്രമോഷൻ ലഭിക്കും. ധനപരമായി സമയം അനുകൂലമാണ്. പ്രാർഥനകൾ നല്ലതുപോലെ നടത്തുക. ധാരാളം യാത്രകൾ ആവശ്യമായി വരും. പ്രതീക്ഷിക്കാത്ത ഒരു സമ്മാനം ലഭിക്കും.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): കടം കൊടുത്ത പണം മടക്കി കിട്ടും. ആരോഗ്യം തൃപ്തികരമാണ്. വസ്തു ഇടപാടുകൾ ലാഭകരമാകും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. സ്വന്തം ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി നേടാനാകും. ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം വരിക്കും. പഠനം മുന്നോട്ടു പോകാൻ ബുദ്ധിമുട്ടുണ്ടാകും.

തുലാം രാശി(Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): എടുത്തു ചാടി പ്രവർത്തിക്കാതിരിക്കുക. രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വിവാഹകാര്യത്തിൽ തീരുമാനം ആകും. അവിചാരിതമായ നേട്ടങ്ങൾ ഉണ്ടാകും. കുടുംബ ജീവിതം ഊഷ്മളമാകും. സഹോദരനെ സഹായിക്കേണ്ടതായി വരും. ദൂരെ യാത്രകൾക്കും സാധ്യതയുണ്ട്. വ്യാപാരത്തിൽ പുരോഗതിയുണ്ടാകും. പുതിയ അവസരങ്ങൾ വന്നു ചേരും.

വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): അവിവാഹിതരുടെ വിവാഹം നടക്കും. സ്വന്തമായി ഭൂമി വാങ്ങും. പാർട്ട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും. പുതിയ ജോലി ലഭിക്കും. വീട് പുതുക്കിപ്പണിയും. വായ്പ അനുവദിച്ചു കിട്ടും. ഉദ്യോഗസ്ഥർക്ക് പ്രമോഷൻ ലഭിക്കും. വിലപിടിച്ച ഗൃഹോപകരണങ്ങൾ വാങ്ങും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ബന്ധുജനങ്ങളെ സന്ദർശിക്കും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയള്ളവർ): സ്ഥാനക്കയറ്റവും സാമ്പത്തിക പുരോഗതിയും പ്രതീക്ഷിക്കാം. മൽസരപരീക്ഷയിൽ മികച്ച വിജയം നേടും. വീട് വാങ്ങാൻ ശ്രമിക്കുന്നവർക്ക് അത് സാധിക്കും. പ്രണയബന്ധം നാമ്പെടുക്കാൻ ഇടയുണ്ട്. വിദേശ യാത്ര നടത്താൻ അവസരം ലഭിക്കും. നിയമകാര്യങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം. ആഡംബരങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): കുടുംബജീവിതം സമാധാനം നിറഞ്ഞതായി മാറും. അവിചാരിതമായ പല നേട്ടങ്ങളും ഉണ്ടാകും. വ്യവഹാരങ്ങളും മറ്റും മധ്യസ്ഥരുടെ സഹായത്തോടെ പരിഹരിക്കാനാവും. മംഗളകർമങ്ങൾക്ക് നേതൃത്വം നൽകും. ആരോഗ്യനില മെച്ചപ്പെടും. നിർത്തിവച്ചിരുന്ന ബിസിനസ് പുനരാരംഭിക്കും. വസ്തു ഇടപാടുകള്‍ ലാഭകരമായി നടത്തും. ചിലർക്ക് പുതിയ വാഹനത്തിന് യോഗം ഉണ്ട്.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ):കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. പുതിയ വാഹനം വാങ്ങാൻ സാധിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. ബിസിനസ് യാത്ര ഗുണകരമാകും. ഭൂമിയിൽ നിന്നും ആദായം വർധിക്കും. പൂർവികസ്വത്ത് നിയമപരമായി കൈവശം വന്നു ചേരും. പഠനകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. പകർച്ച വ്യാധികൾ പിടിപെടാതെ നോക്കുക.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): സഹപ്രവർത്തകരുമായി തർക്കങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കുക. അവനവൻ ചെയ്യാത്ത കാര്യങ്ങൾക്ക് പഴി കേൾക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിലനിൽക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.

English Summary:

Weekly Zodiac Prediction by P B Rajesh 2024 October 20 to 26

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT