200 രൂപയ്ക്കടുത്തേക്ക് റബർവില; രാജ്യാന്തര വിലയിൽ ഇടിവ്, കുരുമുളകും ഇഞ്ചിയും മുന്നോട്ട്, അങ്ങാടി വില നോക്കാം
Mail This Article
സ്വാഭാവിക റബറിന്റെ ആഭ്യന്തരവില ഏതാനും ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും 200 രൂപയ്ക്കടുത്ത്. ആർഎസ്എസ്-4ന് വില കിലോയ്ക്ക് 3 രൂപ കൂടി വർധിച്ച് കോട്ടയത്ത് 197 രൂപയായെന്ന് റബർബോർഡ് വ്യക്തമാക്കി. അതേസമയം, വില കൂടിയെങ്കിലും അതിന്റെ നേട്ടം കൈവരിക്കാൻ കർഷകർക്ക് കഴിയുന്നില്ല. മഴക്കെടുതിയും ഇലപൊഴിച്ചിലും മൂലം ടാപ്പിങ്ങും ഉൽപാദനവും കുറയുന്നതാണ് തിരിച്ചടി.
റബറിന്റെ രാജ്യാന്തരവിലയും ആഭ്യന്തര വിലയും തമ്മിലെ അന്തരം കുറയുന്നുമുണ്ട്. ആർഎസ്എസ്-4ന് ബാങ്കോക്ക് വിപണിയിൽ വില 206 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ വില നേരിയതോതിൽ കുറഞ്ഞു. ഇപ്പോൾ ആഭ്യന്തരവിലയുമായി 9 രൂപയുടെ മാത്രം വ്യത്യാസം. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. അതേസമയം, കുരുമുളക് അൺഗാർബിൾഡ് വില 500 രൂപ വർധിച്ചു.
കൽപ്പറ്റ വിപണിയിൽ ഇഞ്ചി വില 100 രൂപ ഉയർന്നു. കാപ്പിക്കുരു വില മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ