ADVERTISEMENT

ശബരിമല∙ സന്നിധാനത്തിന് സമീപം കൊപ്രകൾ സൂക്ഷിച്ച ഒരു ഷെഡ്ഡിൽ നിന്നു പുക ഉയർന്നത് പരിഭ്രാന്തി പടർത്തിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ അഗ്നിശമന വിഭാഗം തീ കെടുത്തി അപകടമൊഴിവാക്കി. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കൊപ്ര ഷെഡ്ഡിൽനിന്നു പുക ഉയർന്നത്. സ്ഥലത്ത് ക്യാംപ് ചെയ്തിരുന്ന അഗ്നിശമന സേനാ വിഭാഗം ഉടൻ തന്നെ സ്ഥലത്തെത്തി പുക കെടുത്തി. അഗ്നിശമന സേന ജില്ലാ മേധാവിയും സന്നിധാനത്തെ സ്പെഷൽ ഓഫിസറുമായ കെ‌.ആർ.അഭിലാഷ് നേതൃത്വം നൽകി. 

എഡിഎം അരുൺ എസ്.നായർ, പൊലീസ് സ്പെഷൽ ഓഫിസർ ബി.കൃഷ്ണകുമാർ  എന്നിവരും സ്ഥലം സന്ദർശിച്ചു. പുകഞ്ഞു കത്തി തുടങ്ങുന്നതിന് മുൻപ് തന്നെ അണയ്ക്കാൻ സാധിച്ചതായി എഡിഎം പറഞ്ഞു. രണ്ട് ദിവസം നല്ല മഴയായതിനാൽ, കൊപ്ര കരാർ എടുത്തവർ ഷെഡ്‌ഡിൽ കുറച്ചധികം കൊപ്ര സൂക്ഷിച്ചിരുന്നെന്നും അതിൽ നിന്നാണ് പുക ഉയർന്നതെന്നും എഡിഎം പറഞ്ഞു. അളവിൽ കൂടുതൽ കൊപ്ര സൂക്ഷിക്കരുതെന്ന് അദ്ദേഹം കരാറുകാർക്ക് നിർദേശം നൽകി.

English Summary:

Copra Shed fire near Sabarimala: A fire broke out in a copra shed near the Sabarimala temple on Saturday evening.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com