ചെട്ടികുളങ്ങര ഭഗവതി പറയ്ക്കെഴുന്നള്ളി; ഓണാട്ടുകരയിൽ അൻപൊലി ആരവങ്ങൾ
Mail This Article
ചെട്ടികുളങ്ങര ∙ ഓണാട്ടുകരയുടെ ഗ്രാമവഴികളിൽ ഇനി അൻപൊലിയുടെയും പറയെടുപ്പിന്റെയും ആഹ്ലാദാരവങ്ങൾ. ചെട്ടികുളങ്ങര ഭഗവതി മക്കളെ കാണാനായി അവരുടെ വീട്ടുമുറ്റത്തേക്കു ജീവതയിൽ എഴുന്നള്ളുകയായി. ഇന്നലെ ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളിൽ ആദ്യ കരയായ ഈരേഴ തെക്ക് കരയിലേക്കു ഭഗവതി ജീവതയിൽ എഴുന്നള്ളി.
ഈരേഴ തെക്ക് കരയുടെ പ്രതിനിധികളുടെ നേതൃത്വത്തിൽ ദേവിയെ കരയിലേക്കു സ്വീകരിച്ചപ്പോൾ കുത്തിയോട്ടപ്പാട്ടും വായ്ക്കുരവയും ആർപ്പുവിളികളും ഉയർന്നു. ഇന്നലെ കരയിലെ പറയെടുപ്പിനൊപ്പം കാട്ടൂർ ഇറക്കിപ്പൂജയും നടന്നു. ഇന്നു പുലർച്ചെ ളാഹയിൽ മുള്ളിക്കുളങ്ങര അമ്മയുമായി
ചെട്ടികുളങ്ങര ഭഗവതിയുടെ എഴുന്നള്ളത്തിനു ശേഷം ഈരേഴ വടക്ക് കരയിൽ പറയെടുപ്പ് ആരംഭിക്കും. ഇന്നു മേച്ചേരിൽ ഇറക്കിപ്പൂജ, കാട്ടുവള്ളിൽ ക്ഷേത്രത്തിൽ പോളവിളക്കും നടക്കും. നാളെ കൈത തെക്ക്, 8നു കൈതവടക്ക്, കുതിരച്ചുവട്ടിൽ പോളവിളക്ക് അൻപൊലി എന്നിവയും നടക്കും.