ADVERTISEMENT

ബെംഗളൂരു∙ സഹനത്തിന്റെയും ആത്മവിശുദ്ധിയുടെയും പൂർണതയുമായി പരിശുദ്ധ റമസാൻ വ്രതത്തിന് ഇന്ന് തുടക്കം. ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ഇന്ന് റമസാൻ വ്രതം ആരംഭിക്കുമെന്ന് മലബാർ മുസ്‌ലിം അസോസിയേഷൻ ഖത്തീബ് സയ്യിദ് മുഹമ്മദ് നൂരി അറിയിച്ചു. അന്നപാനീയങ്ങൾ വെടിഞ്ഞ് പകലും പ്രാർഥന കൊണ്ടു സമ്പന്നമാക്കി രാത്രികളും 30 ദിവസങ്ങൾ വിശ്വാസികൾ റമസാനെ സമ്പൂർണമാക്കുന്നത്. പള്ളികളിൽ രാത്രിയിലെ തറാവീഹ് നമസ്കാരത്തിനും ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ മതസംഘടനകളുടെ നേതൃത്വത്തിൽ പള്ളികൾ കേന്ദ്രീകരിച്ച് നോമ്പുതുറയും രാത്രിയിൽ മതപ്രഭാഷണ പരമ്പരകളും ഉണ്ട്. 

 സമൂഹ നോമ്പ് തുറ 
ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരുവിന്റെ നേതൃത്വത്തിൽ നോമ്പ് തുറക്കുന്നതിനും തറാവീഹ് നമസ്കാരത്തിനും വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. കലാശിപാളയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാശിപാളയ ഓഫിസിൽ ദിവസവും വൈകിട്ട് ഇഫ്താർ സംഗമം നടത്തും. സോമേശ്വര നഗറിലെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി, കമ്മനഹള്ളി അസ്റാ മസ്ജിദ് എന്നിവിടങ്ങളിലും നോമ്പ് തുറ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

എഐകെഎംസിസി തറാവീഹ് നമസ്കാര കേന്ദ്രങ്ങൾ 
∙സോമേശ്വരനഗർ  ശിഹാബ് തങ്ങൾ സെന്റർ –രാത്രി 8, 10.30
∙ കമ്മനഹള്ളി അസ്റാ മസ്ജിദ്– 11
∙ കെ.ജി.ഹള്ളി നൂറാനി ഹനഫി മസ്ജിദ്–10
∙ ആടുഗോഡി ഹനഫി മസ്ജിദ്–10
∙ കോട്ടൺപേട്ട് തവക്കൽ മസ്താൻ ദർഗ മസ്ജിദ്–10.30
∙ മാറത്തഹള്ളി ടിപ്പു മസ്ജിദ്–10.30
∙ അത്തിബലെ ആർ.കെ.ടവർ ബാംഗ്ലൂർ പാർട്ടി ഹാൾ–10.45
∙ ഇലക്ട്രോണിക് സിറ്റി ഫെയ്സ് 2 മൈമൂൻ മസ്ജിദ്–10.30 

സുന്നി മാനേജ്മെന്റ് അസോസിയേഷൻ  തറാവീഹ് നമസ്കാര കേന്ദ്രങ്ങൾ 
∙ അൾസൂർ മർക്കസുൽ ഹുദാ അൽ ഇസ്‌ലാമി–8.30, 10.30.
∙ മസ്ജിദ് ഖൈർ–8.30, 10.30
∙ ഗൂട്ടഹള്ളി ബദ്‌രിയ്യ മസ്ജിദ്–10.15
∙അൻവാറുൽ ഹുദ മസ്ജിദ്–10.30
∙ വിവേക്നഗർ ഹനഫി മസ്ജിദ്–10.30
∙ ഉമറുൽ ഫാറൂഖ് മസ്ജിദ്–10.15
∙ വെങ്കിട്ടപുരം മസ്ജിദ് –10.30
∙ ലക്ഷ്മി ലേഔട്ട് മർക്കസ് മസ്ജിദ്–8.30, 10.30
∙ സാറാപാളയ മർക്കസ് മസ്ജിദ്–8.30
∙ എച്ച്എസ്ആർ ലേഔട്ട് നൂറുൽ ഹിദായ സുന്നി മദ്രസ ഹാൾ: 10
∙ ശിവാജിനഗർ മസ്ജിദുനൂർ–9,10.30.
∙ ബ്രോഡ്‌വേ റഹ്മാനിയ്യ മസ്ജിദ്–9
∙എംആർ പാളയ ബിലാൽ മസ്ജിദ്–8.30, 10.30
∙ കെആർ പുരം നുസ്രത്തുൽ ഇസ്‌ലാം മസ്ജിദ്–8.45, 10.30. 
∙ എംഎസ് പാളയ നൂറുൽ അഖ്സാ മസ്ജിദ്–8.30, 10. 
∙ഇലക്ട്രോണിക് സിറ്റി ശിക്കാരിപാളയ ജുമാ മസ്ജിദ്–8.30, 10.35.
∙ കസവനഹള്ളി അൽഹുദ മദ്രസ–10.30. 
∙ ബേഗൂൽ ഷാഫി മസ്ജിദ്–8.15, 10.30. 
∙ ശിവാജിനഗർ ജുമാ മസ്ജിദ്–10.15.
∙അത്തിബലെ അൽഹുദാ മദ്രസാ ഹാൾ–10.45. 
∙ മഡിവാള സേവറി റസ്റ്റോറന്റ്–8.15.
∙ മജസ്റ്റിക് വിസ്ഡം മസ്ജിദ്–8.30.
∙ഹിമാലയ ഹുസൈൻ മസ്ജിദ്–10.30
∙ ഹൊസൂർ തഖ്‌വ മസ്ജിദ്–10
∙ കെജിഎഫ് മലയാളി ലൈൻ ജുമാമസ്ജിദ്–8.30. 
∙ ഗദ്ദലഹള്ളി മസ്ജിദുൽ അൽഹുദാ–10.15.
∙ ആർ.ടി.നഗർ എസ്എസ്എഫ് സ്റ്റുഡന്റ് സെന്റർ–9.45.
∙ നൂറാനി മസ്ജിദ്–10.15.
∙ ബൊമ്മനഹള്ളി ജാമിഅ ജുമാമസ്ജിദ്–10.15.
∙ കോടിച്ചിക്കനഹള്ളി മുനവിറുൽ ഇസ്‌ലാം മദ്രസ–10.15
∙ യശ്വന്തപുര കേരള  മസ്ജിദ്- 8.20, 10.
∙ യെലഹങ്ക എൻഇഎസ് ഹിദായത്തുസിബിയാൻ– 10.30.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com