കാസർകോട്ടെ ആതുര സ്ഥാപനങ്ങളിലേക്ക് വീൽചെയറുകൾ എത്തിച്ച് മമ്മൂട്ടി

Mail This Article
കാസർകോട് ∙ നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ, കാസർകോട് ചിറക് കൂട്ടായ്മയുമായി സഹകരിച്ച് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആതുര സ്ഥാപനങ്ങൾക്കും കുട്ടികൾക്കും വീൽചെയറുകൾ വിതരണം ചെയ്തു. ഹിദായത്ത് നഗർ പ്രഗതി സ്പെഷൽ സ്കൂളിൽ നടന്ന ചടങ്ങിൽ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു. കാസർകോട് ഡിവിഷൻ സിവിൽ ജഡ്ജ് രുഖ്മ എസ്. രാജ് വീൽചെയറുകളുടെ വിതരണം നിർവഹിച്ചു.

ചിറക് കൂട്ടായ്മ ചെയർമാൻ ഡോ. ജാഫർ അലി മുഖ്യപ്രഭാഷണം നടത്തി. ചിറക് കൂട്ടായ്മ വൈസ് ചെയർമാൻ എൻ.എ.മുഹമ്മദ്, എസ്ഐ വിജയൻ മേലേത്ത്, പ്രഗതി സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ ഉദയകുമാർ, മമ്മൂട്ടി ഫാൻസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ഷെഫീഖ് ആവിക്കൽ എന്നിവർ പ്രസംഗിച്ചു. ഓരോ സ്‌ഥാപനത്തിന്റെയും മേധാവികൾ വീൽചെയറുകൾ ഏറ്റുവാങ്ങി.
